Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിവാഹം കഴിച്ചെത്തിയത് കൂട്ടുകുടുംബത്തിലോ? നവദമ്പതികള്‍ ഈ കഷ്ടപ്പാട് സഹിച്ചേ പറ്റൂ
പണ്ട് കാലങ്ങളില്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയിലായിരുന്നു ഒരു വിധം കുടുംബങ്ങളെല്ലാം കഴിഞ്ഞിരുന്നത്. എന്നാല്‍ സന്തോഷവും സമാധാനവും നിലനിന്നിരുന്നു എന്നതും ഈ സമയത്തെ പ്രത്യേകത തന്നെയായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ നിന്ന് കാര്യങ്ങളെല്ലാം അണുകുടുംബത്തിലേക്ക് മാറി. എങ്കിലും ചിലയിടങ്ങളില്‍ കൂട്ടുകുടുംബ സ്ഥിതി തുടര്‍ന്ന് പോരുന്നുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞ് ആദ്യ ചില നാളുകളില്‍ പലപ്പോഴും ഇവര്‍ വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വരുന്നു.
പലപ്പോഴും ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും ക്ഷമയും ദേഷ്യവും എല്ലാം നിയന്ത്രിക്കുകയും ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ വിവാഹ ശേഷം കൂട്ടുകുടുംബത്തില്‍ ജീവിക്കുന്ന വ്യക്തിയാണ് എങ്കില്‍ അവര്‍ക്ക് പലപ്പോഴും ചില വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നു. അത് എന്തൊക്കെയെന്നും എങ്ങനെ അതിനെ തരണം ചെയ്യാം എന്നും നമുക്ക് നോക്കാം.

ആശയവിനിമയം പ്രധാനമാണ്
കൂട്ടുകുടുംബത്തില്‍ ജീവിക്കുമ്പോള്‍ ആദ്യം അറിയേണ്ടത് ആശയവിനിമയത്തെക്കുറിച്ചാണ്. പലപ്പോഴും നിങ്ങളുടെ പങ്കാളിയുമായും മറ്റ് കുടുംബാംഗങ്ങളുമായും മികച്ച ആശയവിനിമയം നടത്തുന്നതിന് ശ്രദ്ധിക്കണം. കാരണം ഇവരോടൊപ്പം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നത് കൊണ്ട് പലപ്പോഴും മികച്ചതും സത്യസന്ധവുമായ ആശയവിനിമയം നിര്‍ണായകമാണ്. ഇത് എല്ലാ വിധത്തിലുള്ള തെറ്റിദ്ധാരണകളേയും ഒഴിവാക്കുന്നതിന് സഹായിക്കുന്നു.
വ്യക്തിഗത ഇടങ്ങളെ ബഹുമാനിക്കുക
പലപ്പോഴും കൂട്ടുകുടുംബത്തില്‍ സ്വകാര്യത വളരെ അനിവാര്യമുള്ള സാഹചര്യങ്ങളില്‍ പോലും അത് നടക്കണം എന്നില്ല. എന്നാല്‍ അതിന് വേണ്ട സമയവും സാഹചര്യവും ഉണ്ടാക്കിയെടുക്കുകയും പരസ്പരം സ്വകാര്യതയെ മാനിക്കുകയും ചെയ്യുക. ദമ്പതികള്‍ക്കായി ഒരു വ്യക്തിഗത ഇടം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് ഇത് വഴി സാധിക്കുന്നു.
അതിരുകള്‍ മനസ്സിലാക്കാം
കൃത്യമായ അതിരുകള്‍ മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കണം. അത് വീട്ടുജോലിയാണെങ്കിലും സാമ്പത്തിക ഉത്തരവാദിത്വങ്ങളെങ്കിലും എല്ലാം ഒരുമിച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. കുടുംബത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിനും എല്ലാം അനിവാര്യമായതാണ് നമ്മുടെ ലിമിറ്റേഷന്‍സ് മനസ്സിലാക്കി പെരുമാറുന്നത്.
ഫ്ളെക്സിബിള്‍ ആയിരിക്കുക
എല്ലാവരുമായും വളരെയധികം ഫ്ളെക്സിബിള്‍ ആയിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ ഓരോരുത്തരുടേയും താല്‍പ്പര്യങ്ങളെ അംഗീകരിച്ചില്ലെങ്കിലും അതിനെ മാനിക്കുകയും ചെയ്യുക. അത് വഴി സ്വന്തം ആശയങ്ങള്‍ കൃത്യമായി മുന്നോട്ട് കൊണ്ട് പോവുന്നതിനും ശ്രദ്ധിക്കുക. ഇത് കൂട്ടുകുടുംബവുമായു ഒത്തുപോവുന്നതിന് സഹായിക്കുന്നു.
പ്രതീക്ഷകള്‍ കൈകാര്യം ചെയ്യുക
പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള പ്രതീക്ഷകളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ എല്ലാവരുടേയും ഭാഗത്ത് അഡ്ജസ്റ്റ്മെന്റുകള്‍ അനിവാര്യമാണ്. എങ്കില്‍ ഈ കാര്യങ്ങളെല്ലാം പൂര്‍ത്തീകരിക്കുന്നതിനും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട വരുന്നതിനും സാധിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നത് വഴി അത് കുടുംബത്തില്‍ സമാധാനവും സന്തോഷവും നിറക്കുന്നു.
ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക
എപ്പോഴും ബന്ധങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് ശ്രദ്ധിക്കുക. കൂട്ടുകുടുംബത്തിന്റെ തിരക്കുകള്‍ക്കിടയിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ബന്ധങ്ങള്‍ മനസ്സിലാക്കുകയും ഒരുമിച്ച് കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് സാധിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.



Click it and Unblock the Notifications
