Latest Updates
-
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും
Weekly Health Horoscope: ആശുപത്രി വാസവും രോഗശയ്യയും : വരുന്ന ആഴ്ചയില്‍ ഈ രാശിക്ക് സ്ഥിതി സങ്കീര്‍ണം
വാരഫലം എല്ലാവരും വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നതാണ്. പലപ്പോഴും വാരഫലത്തിന്റെ ബലത്തില്‍ മുന്നോട്ട് പോവുന്നവരും ഉണ്ടായിരിക്കും. ജ്യോതിഷ പ്രകാരം വരുന്ന ആഴ്ചയില്‍ എന്തൊക്കെ സംഭവിക്കുന്നു, എന്തൊക്കെ അറിഞ്ഞിരിക്കണം, എന്തൊക്കെയാണ് പ്രാധാന്യം നല്‍കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി നമുക്ക് മനസ്സിലാക്കാന്‍ വാരഫലം സഹായിക്കുന്നു. എന്നാല്‍ ഒരു പരിധി വരെ വാരഫലം ശരിയാവുമെങ്കിലും പൂര്‍ണമായും വിശ്വസിക്കാന്‍ സാധിക്കുകയില്ല.
എങ്കിലും മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ എന്തൊക്കെയാണ് വരുന്ന ആഴ്ചയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ആരൊക്കെ കരുതിയിരിക്കണം എന്നും നമുക്ക് ഈ ലേഖനത്തില്‍ കൃത്യമായി വായിക്കാവുന്നതാണ്. നിങ്ങളുടെ രാശി അനുസരിച്ച് എന്താണ് വരുന്ന ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ന് നോക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലുള്ള എല്ലാ ആശങ്കകള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. രോഗമുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ദിനചര്യയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിന് ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ വലിയ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. എല്ലാ ദിവസവും എഴുന്നേറ്റ് ദിനചര്യകള്‍ കൃത്യമാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങള്‍ക്ക് ഉന്‍മേഷവും ആരോഗ്യവും നല്‍കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവാം. മോശം ജീവിത ശൈലി തന്നെയാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. അവയില്‍ നിന്നെല്ലാം വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. ദിനചര്യയിലെ മാറ്റം ആരോഗ്യകരമായിരിക്കണം.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജോലിയില്‍ വളരെയധികം ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. പലപ്പോഴും അമിതായി ജോലിയിലെ തിരക്ക് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഭക്ഷണത്തിലെ ക്രമക്കേടുകള്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. വയറുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. തിടുക്കവും പരിഭ്രാന്തിയും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. എങ്കിലും അതില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. രക്തസമ്മര്‍ദ്ദം നിങ്ങളെ അലട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കണം.
കന്നി (22 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിരിക്കും. പ്രത്യേകിച്ച് ആരോഗ്യകരമായ പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അത് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഡോക്ടറെ സമീപിക്കുന്നതോടൊപ്പം തന്നെ ജീവിത രീതിയിലെ മാറ്റങ്ങളും ശ്രദ്ധിക്കണം. കുറച്ച് സമയത്തെക്കെങ്കിലും ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കണം. ആരോഗ്യത്തില്‍ പുരോഗതിയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രവചിക്കാനാവാത്ത മാറ്റങ്ങളായിരിക്കും ഉണ്ടായിരിക്കുന്നത്. പലപ്പോഴും ഇത് നിങ്ങളെ ആശങ്കയില്‍ ആക്കുന്നതിനുള്ള ഒരു സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ അനാവശ്യ ആകുലതകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. പലപ്പോഴും മോശപ്പെട്ട പല ഫലങ്ങളും നിങ്ങള്‍ക്കുണ്ടാവാം.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാവാം. എന്നാല്‍ എല്ലാ തരത്തിലുള്ള പ്രശ്‌നങ്ങളും ആരംഭിക്കുന്നത് ചെറിയ ഒരു കാര്യത്തില്‍ നിന്നാവാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. വളരെ വലിയ നേട്ടങ്ങള്‍ ആരോഗ്യത്തിന്റെ കാര്യത്തിലുണ്ടാവാം. വ്യായാമങ്ങള്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കണം.
ധനു രാശി (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഈ കാലയളവില്‍ ആരോഗ്യം മികച്ചതായിരിക്കും. എങ്കിലും ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ ജോലികളും അധികം സമ്മര്‍ദ്ദമില്ലാതെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അ്ത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കാം.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ വരുന്ന ആഴ്ച മികച്ചതായിരിക്കും. പലപ്പോഴും ചെറിയ യാത്രകള്‍ നടത്തേണ്ടതായി വരും. അത് നിങ്ങളെ കൂടുതല്‍ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിലേക്ക് നയിക്കും. ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഉന്‍മേഷം ലഭിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ തേടേണ്ടതാണ്. പ്രായമായവര്‍ക്ക് വാതത്തിന്റേതായ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണദോഷ സമ്മിശ്രമായിരിക്കും. പലപ്പോഴും ചെറയ പ്രശ്‌നങ്ങളാണെങ്കില്‍ പോലും അതിനെ അവഗണിക്കരുത്. അത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു. കുടുംബത്തില്‍ പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകള്‍ ഉണ്ടാവാം. ധാരാളമായി പണം ആരോഗ്യത്തിന് വേണ്ടി ചിലവാക്കേണ്ടി വരുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും. പലപ്പോഴും ശാരീരികമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. മാനസികാരോഗ്യം അതിശക്തമായിരിക്കും. ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയുന്ന സാഹചര്യങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. പൊതുവേ ആരോഗ്യപരമായി അനുകൂല സമയമായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











