Latest Updates
-
പരീക്ഷാ കേന്ദ്രം മാറ്റണോ? റീ-നീറ്റ് വിദ്യാർത്ഥികൾക്ക് അവസാന അവസരം, ചെയ്യേണ്ടത് ഇത്രമാത്രം! -
ഇന്ധനവിലയിൽ ഞെട്ടിക്കുന്ന കുതിപ്പ്: പെട്രോൾ, ഡീസൽ നിരക്കുകൾ കുത്തനെ ഉയർന്നു, സാധാരണക്കാരന്റെ ബജറ്റ് ഇനി എന്ത്? -
നീറ്റ് യുജി 2026: സിബിഐ പിടിമുറുക്കുന്നു, പുനഃപരീക്ഷ ഓഗസ്റ്റിൽ? ആശങ്ക വേണ്ട, വിദ്യാർത്ഥികൾ അറിയേണ്ടതെല്ലാം ഇവിടെ -
കേരളം കാത്തിരുന്ന ആ മാറ്റം: മെയ് 18-ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയാകും, മന്ത്രിസഭയിൽ വമ്പൻ അഴിച്ചുപണി? -
ഇന്ധനവിലയിൽ വൻ കുതിപ്പ്: സാധാരണക്കാരുടെ പോക്കറ്റ് കാലിയാകുമോ? അറിയേണ്ടതെല്ലാം ഇവിടെ, ആശങ്കയോടെ ജനങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
പോക്കറ്റ് കാലിയാകും! ഇന്ധനവില കുതിച്ചുയരുന്നു; പെട്രോൾ, ഡീസൽ, സിഎൻജി നിരക്കുകളിൽ ഞെട്ടിക്കുന്ന വർധനവ് -
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ!
വെറുതെയിരുന്നാലും വന്നു ചേരും ഭാഗ്യം: കരിയറും ജോലിയും സമ്പത്തും ഭദ്രം ഇവരില്‍
Weekly Career horoscope: തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പലപ്പോഴും ഒരു മത്സരമായി തന്നെ തൊഴില്‍ രംഗം മാറിക്കൊണ്ടിരിക്കുന്നു. പലപ്പോഴും അതിന്റെയെല്ലാം ഫലമായി ജോലിയുടെ കാര്യത്തില്‍ ഓരോരുത്തരും അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോവുന്നത്. കരിയറില്‍ ഉണ്ടാവുന്ന എല്ലാ വളര്‍ച്ചയും ജ്യോതിഷപരമായി എപ്രകാരം ബന്ധപ്പെട്ട് കിടക്കുന്നു എന്നത് ഒരു ചോദ്യമാണ്. പലപ്പോഴും ജ്യോതിഷ സംബന്ധമായുണ്ടാവുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ വളരെയധികം ശ്രദ്ധേയമായതാണ്.
കരിയറിനേയും ജോലിയേയും ഇത്തരം മാറ്റങ്ങള്‍ എത്രത്തോളം സ്വാധീനിക്കുന്നു, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് നോക്കാം. അതിലുപരി കരിയറില്‍ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് നേട്ടങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്നത് വളരെ പ്രധാനമാണ്. ഈ ആഴ്ച കരിയറില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ധനമൊഴുകിയെത്തും, സഹായത്തിന് ആളുകള്‍: വിളിപ്പാടകലെ സന്തോഷവും സമൃദ്ധിയും: നിങ്ങളുടെ രാശി ഇതാണോ?
മേടം
മേടം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ കരിയറില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാം. ജോലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പലപ്പോഴും അപകടങ്ങളെ മുന്നില്‍ കണ്ട് കണക്കുകൂട്ടി അതിന് വേണ്ടി പ്രതിരോധം തീര്‍ക്കുന്നതിനും നിങ്ങള്‍ തയ്യാറായിരിക്കണം. ഈ ആഴ്ചയില്‍ നിങ്ങളുടെ പ്രൊഫഷണല്‍ വളര്‍ച്ച വളരെയധികം നിര്‍ണായകമായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ സ്ഥിരതയുണ്ടാവാം. കൂടാതെ നിരന്തരമായ പരിശ്രമവും അര്‍പ്പണബോധവും നിങ്ങള്‍ക്ക് പ്രയോജനങ്ങള്‍ നല്‍കാം. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി ക്ഷമയോടെ പ്രവര്‍ത്തിക്കുന്നതിന് ശ്രദ്ധിക്കണം. ആഗ്രഹിക്കുന്നത് പോലെ കരിയറില്‍ ഉയര്‍ച്ചയിലേക്ക് എത്താന്‍ സാധിക്കുന്നു.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് അവരുടെ തൊഴില്‍ അന്തരീക്ഷത്തില്‍ അനുകൂലമായ മാറ്റം കാണാന്‍ കഴിയും. ഈ മാറ്റങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കണം. കൂടാതെ ജോലിയില്‍ പുതിയ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ പരിശ്രമിക്കേണ്ടി വരുന്നു. സന്തോഷകരമായ ഒരു അന്തരീക്ഷം ജോലിയില്‍ നിങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യാന്‍ സാധിക്കുന്നു. കൂടാതെ സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും പിന്തുണ നിങ്ങളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സഹായിക്കും. അതോടൊപ്പം തന്നെ ജീവിതത്തില്‍ സാമ്പത്തിക നേട്ടവും ജോലി നേടിത്തരുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ നേതൃപാടവം പ്രകടിപ്പിക്കാന്‍ സാധിക്കുന്ന സമയമാണ്. പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസവും കഴിവും അംഗീകരിക്കപ്പെടുന്നു. ഇതെല്ലാം തന്നെ ജോലിയിലെ പുരോഗതിക്കും കാരണമായേക്കാം. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും അനുകൂലമായ ആഴ്ച കൂടിയാണ് ഇത്.
കന്നി
കന്നിരാശിക്കാര്‍ക്ക് ചെയ്യുന്ന ജോലിയില്‍ അതീവ ശ്രദ്ധ വേണം. എന്നാല്‍ മാത്രമേ വിജയത്തിലേക്ക് എത്തുകയുള്ളൂ. ഏത് കാര്യത്തെക്കുറിച്ചും കൃത്യമായി പഠിച്ചതിന് ശേഷം മാത്രം അതിനെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങാവു. ഇത് പ്രമോഷനുകളിലേക്കോ പുതിയ ഉത്തരവാദിത്തങ്ങളിലേക്കോ നിങ്ങളെ എത്തിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ നിരവധി അവസരങ്ങള്‍ വന്നു ചേരാം. ശക്തമായ ഒരു മാറ്റം കെട്ടിപ്പടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കരിയര്‍ പാത മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ജീവിതം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കും. വര്‍ക്ക്ലൈഫ് ബാലന്‍സ് നിലനിര്‍ത്താന്‍ സാധിക്കും. ഇത് നിങ്ങള്‍ക്ക് സമ്മര്‍ദ്ദം കുറക്കുന്നതിനും സഹായിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ പല മാറ്റങ്ങളും കൊണ്ട് വരാന്‍ സാധിക്കുന്ന ഒരു സമയമാണ്. കൂടാതെ എല്ലാ കാര്യങ്ങളേയും തുറന്ന മനസ്സോടെ സമീപിക്കുന്നതിന് സാധിക്കും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അതിനെക്കുറിച്ച് രണ്ട് പ്രാവശ്യം ആലോചിച്ചതിന് ശേഷം മാത്രം എടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ കൂട്ടുന്നു.
ധനു
ധനു രാശിക്കാര്‍ അവരുടെ കരിയറില്‍ പുതിയ മാറ്റങ്ങളെക്കുറിച്ച് പര്യവേക്ഷണം ചെയ്യാന്‍ സാധ്യതയുണ്ട്. കൂടാതെ ജോലിയില്‍ പുതിയ അനുഭവങ്ങളും വളര്‍ച്ചയും ഉണ്ടാവുന്ന ഒരാഴ്ച കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. അത് നിങ്ങളുടെ സ്ഥിരോത്സാഹത്തെ വര്‍ദ്ധിപ്പിക്കും.
മകരം
കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും മകരം രാശിക്കാര്‍ക്ക് കരിയറില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കുന്ന ഒരാഴ്ചയാണ് ഇത്. കൂടാതെ അച്ചടക്കത്തോടെയുള്ള സമീപനം ആഗ്രഹിച്ച സ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതിന് സഹായിക്കുന്നു. ജീവിതം തന്നെ രക്ഷപ്പെടുന്നതിന് ഈ ആഴ്ചയിലെ തീരുമാനങ്ങള്‍ നിര്‍ണായകമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറി മറിയുന്നതിന് സാധ്യതയുണ്ട്. പലപ്പോഴും ജോലിയിലെ പ്രത്യേകതകള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെട്ടേക്കാം. ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളേയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ആവേശകരമായിരിക്കും ജോലി ചെയ്യുന്ന നിങ്ങളുടെ ഓരോ ദിവസവും.
മീനം
ശക്തമായ പ്രൊഫഷണല്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ മീനം രാശിക്കാര്‍ ഈ ആഴ്ച ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നു. പലപ്പോഴും സഹാനുഭൂതിയും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളും കരിയറില്‍ ചെറിയ ഇടിവ് വരുത്താം. എങ്കിലും പൊതുവേ തൊഴില്‍ അന്തരീക്ഷം അനുകൂലമായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ മുതല്‍ക്കൂട്ടാവുന്ന ആഴ്ചയാണ് ഇത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications