Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വിഷു ഒന്നാംതീയ്യതി മുതല്‍ ഇവരില്‍ സമയം തെളിയും: വിഷുഫലത്തില്‍ ഭാഗ്യത്തേരോട്ടം ഉറപ്പുള്ള നാളുകാര്‍
Vishu 2025: ഈ വര്‍ഷത്തെ വിഷുവിനെക്കുറിച്ച് പറയുമ്പോള്‍ ജ്യോതിഷപരമായി വളരെയധികം മാറ്റങ്ങളുണ്ടാവുന്ന ഒരു കാലമാണ് എന്നതില്‍ സംശയം വേണ്ട. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ ഭാഗ്യം തേടി വരുന്ന സമയം കൂടിയാണ് ഓരോ വിഷുക്കാലവും. അത്രയധികം നന്മയും സമൃദ്ധിയും കൊണ്ട് നിറഞ്ഞ ഐശ്വര്യക്കാലമാണ് ഓരോ വിഷുവും. ഈ വര്‍ഷത്തെ വിഷുവിന് ഭാഗ്യം തെളിയുന്ന ചില നക്ഷത്രക്കാരുണ്ട്.
വിഷുഫലം അവരുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു. മാത്രമല്ല വിഷുആരംഭം മുതല്‍ തന്നെ ഈ നക്ഷത്രക്കാരുടെ ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റമാണ് ഉണ്ടാവുന്നത്. ജീവിതത്തിലെ ഓരോ മാറ്റവും വിഷുവിനോട് അനുബന്ധിച്ച് ഉണ്ടാവുന്നത് നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. ഈ വിഷുക്കാലം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

Vishuphalam: 2025-ലെ വിഷുവോടെ കഷ്ടകാലം തീര്‍ന്നു: രാജയോഗവും രാജകീയ ജീവിതവും ഈ നാളുകാര്‍ക്ക്
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ വര്‍ഷത്തെ വിഷു വളരെ മികച്ച മാറ്റങ്ങള്‍ നല്കുന്നു. എങ്കിലും അല്പം പ്രതിസന്ധികളും പോകപ്പോകെ അനുഭവിക്കേണ്ടി വരുന്നു. എങ്കിലും ഗുണാനുഭവങ്ങള്‍ മികച്ച് നില്ക്കുന്ന ഒരു വിഷുക്കാലമാണ് ഇവര്‍ക്കായി കാത്തു വെച്ചിരിക്കുന്നത്. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക ്അതിന് ഏറ്റവും അനുകൂലമായ സമയമാണ്. പഠന കാര്യങ്ങളിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഏറ്റവും മികച്ച ഒരു വിഷുക്കാലമാണ് ഈ വര്‍ഷത്തേത് എന്ന് പറയാം. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുക. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് പലപ്പോഴും മികച്ച പ്രകടനം പഠന കാര്യങ്ങളില്‍ കാഴ്ച വെക്കാന്‍ സാധിക്കുന്നു. ജോലിയില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തും. ആഗ്രഹിക്കുന്നതെല്ലാം നടക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂലമായ പല മാറ്റങ്ങളും ഈ വിഷുക്കാലം സമ്മാനിക്കുന്നൂ. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കും. സന്തോഷവും സമാധാനവും തേടി എത്തുന്നു. ജീവിതത്തില്‍ എല്ലാ അര്‍ത്ഥത്തിലും മികവ് തെളിയിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ജോലിയില്‍ നേ്ട്ടങ്ങള്‍ തേടി എത്തുന്നു.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന ഒരു സമയമാണ്. പലപ്പോഴും ജീവിതത്തില്‍ വളരെയധികം നേട്ടവും ഭാഗ്യവും ഇവരെ കാത്തിരിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സന്താനങ്ങളുടെ കാര്യത്തില്‍ അഭിമാനിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. സാമ്പത്തിക പ്രതിസന്ധികളെ ഒന്നൊഴിയാതെ ഇല്ലാതാക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമല്ലാത്തതിനേപ്പോലും അനുകൂലമാക്കി മാറ്റുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് വിഷുക്കാലം. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വെച്ചടി വെച്ചടി കയറ്റത്തിലേക്ക് കുതിക്കുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഈ വിഷുക്കാലം നിങ്ങള്‍ക്ക് നല്കുന്നു.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഈ വിഷുക്കാലം ഗുണാനുഭവങ്ങള്‍ ധാരാളം നല്കുന്നു. പലപ്പോഴം വാഹനം മാറ്റി വാങ്ങുന്നതിന് യോഗം കാണുന്നു. എന്നാല്‍ അതില്‍ നേട്ടങ്ങളും കാത്തിരിക്കുന്നു എന്നതാണ് സത്യം. സമാധാനവും ഐശ്വര്യവും പുലരുന്ന നല്ലൊരു വിഷുക്കാലമായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം തന്നെ നേടിയെടയുക്കാന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
