Latest Updates
-
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത്
വിഷുഫലം 2024: 12 രാശിക്കാര്‍ക്കും മേടം 1 മുതല്‍ സമ്പൂര്‍ണ വര്‍ഷഫലം
സൂര്യന്റെ മേടം രാശി സംക്രമണം നോക്കിയാണ് വിഷുസംക്രമത്തെ കണക്കാക്കുന്നത. നമ്മുടെ ജീവിതത്തില്‍ ഗൃഹാതുരമായ ഒരുപാട് ഓര്‍മ്മകള്‍ നിറക്കുന്ന ഒന്നാണ് വിഷു. മേടപ്പുലരിയില്‍ ഉണ്ണിക്കണ്ണനേയും കണിക്കൊന്നയും കണികണ്ട് കൊണ്ട് നന്മയിലേക്കും സമൃദ്ധിയിലേക്കും ഉണരുന്നതിന് നാം ഓരോരുത്തരും ആഗ്രഹിക്കുന്നു. നന്മയും സമൃദ്ധിയും നിറക്കുന്ന ഒരു ഉത്സവാഘോഷം തന്നെയാണ് വിഷു. വിഷുഫലത്തിനും അതുപോലെ തന്നെ പ്രാധാന്യമുണ്ട്. വിഷുഫലം അനുസരിച്ച് ആര്‍ക്കൊക്കെ മാറ്റങ്ങളുണ്ടാവുന്നു, ആര്‍ക്കൊക്കെ നേട്ടങ്ങളുണ്ടാവുന്നു, ആരെല്ലാം ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചാണ് ഈ ലേഖനം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടേയും ഫലങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്. എന്നാല്‍ ഗ്രഹസ്ഥിതിയും സമയവും നാളും നക്ഷത്രവും എല്ലാം നോക്കി ഇതില്‍ വ്യത്യാസം സംഭവിക്കാം. പൊതുഫലങ്ങളെക്കുറിച്ച് പറയയുന്നതിനാല്‍ ഓരോരുത്തരിലും ഇത് വ്യത്യാസപ്പെടുകയും ചെയ്യും. ഗുണദോഷഫലങ്ങളുടെ പട്ടികയില്‍ ഏതൊക്കെ രാശിക്കാര്‍ വരുന്നു എന്ന് ഈ വിഷുവര്‍ഷത്തില്‍ നമുക്കറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു വര്‍ഷമാണ് ഈ വിഷുവര്‍ഷം. സാമ്പത്തികപരമായി അനുകൂലമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്നു. പരീക്ഷകളില്‍ വിജയം കൈവരിക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറയുന്ന ഒരു വര്‍ഷമാണ് 2024-25. ജോലിയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പോലെയുള്ള മാറ്റങ്ങളും സമാധാനത്തോടെ ജോലി ചെയ്യുന്നതിനും സാധിക്കുന്നു. ഉപരിപഠനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ലഭിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെയുള്ള ഒരു മാറ്റം ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ ഇവരുടെ ജീവതത്തില്‍ ഉണ്ടാവുന്നു. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂലമായ സമയമാണ്. ജോലി ഉറപ്പാക്കുന്നതിനുള്ള യോഗം കാണുന്നു. വിദേശത്ത് യാത്ര പോവുന്നതിന് നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. അലട്ടിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ പൂര്‍ണമായും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ വിഷുവര്‍ഷം മികച്ച ഫലങ്ങള്‍ ആദ്യമാസങ്ങളില്‍ നല്‍കുന്നു. എന്നാല്‍ അതിന് ശേഷം പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങളില്‍ ഉണ്ടാവുന്നു. ബുദ്ധിമുട്ടുകളും അനാവശ്യമായ സാമ്പത്തിക ചിലവുകളും നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. മക്കളുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. അപവാദങ്ങള്‍ ധാരാളം കേള്‍ക്കേണ്ടി വരും. മക്കളെക്കുറിച്ചുള്ള ടെന്‍ഷന്‍ നിങ്ങളില്‍ വളരെ കൂടുതലായി വരുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ വഴിത്തിരിവുകള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്.പലപ്പോഴും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കാത്തിരിക്കുന്ന പല കാര്യങ്ങളും നടക്കുന്നു. ഭാഗ്യമാറ്റങ്ങള്‍ നിരവധി നിങ്ങളെ തേടി വരുന്നു. സാമ്പത്തികമായി സ്വതന്ത്രമായി മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു സമയമാണ്. പൂര്‍വ്വിക സ്വത്ത് നിങ്ങളിലേക്ക് എത്തിച്ചേരുന്നു. ആരോഗ്യസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവും. അകന്നു കഴിയുന്നവര്‍ തമ്മില്‍ ഒരുമിച്ച് കഴിയുന്നതിനുള്ള സാഹചര്യം ഉണ്ടാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വര്‍ഷാരംഭം മികച്ചതാവുമെങ്കിലും രണ്ടാം പകുതിയില്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സാഹചര്യം ഉണ്ടായിരിക്കും. വാഹനയോഗവും അതിന് അനുകൂലഫലങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അഭിപ്രായഭിന്നതകള്‍ പല കോണില്‍ നിന്നും പല കാര്യത്തിലും കേള്‍ക്കാന്‍ ഇടയുണ്ട്. തെറ്റിദ്ധാരണകള്‍ ധാരാളമുണ്ടാവുമെങ്കിലും പലപ്പോഴും അതിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതിനാല്‍ പെട്ടെന്ന് മാറുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഭാഗ്യങ്ങള്‍ നിറയുന്ന ഒരു വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. കുട്ടികള്‍ ഇല്ലാത്തവരില്‍ സന്താനസൗഭാഗ്യത്തിനുള്ള യോഗം കാണുന്ന വര്‍ഷം കൂടിയാണ് ഇത്. വിദേശയാത്രക്കുള്ള അവസരവും നിങ്ങളെ തേടി എത്തുന്നു. പല കാര്യങ്ങളും അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന വര്‍ഷമാണ് ഇത്. എങ്കിലും ചെറിയ കാര്യങ്ങളില്‍ തടസ്സം നേരിടേണ്ടി വരുന്നു. അത് വഴി കൂടുതല്‍ പ്രതിസന്ധികള്‍ ദൈനംദിന ജീവിതത്തില്‍ ഉണ്ടാവുന്നു. പല രീതിയില്‍ പണം കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യതയുള്ളതിനാല്‍ പലപ്പോഴും അതീവ ജാഗ്രത ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ടതാണ്. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈശ്വരാധീനമുള്ള വര്‍ഷമായിരിക്കും. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. മക്കളുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നവരായിരിക്കും നിങ്ങള്‍. കുടുംബത്തിലെ സമാധാനവും സന്തോഷവും നിലനില്‍ക്കുകയും മംഗള കര്‍മ്മങ്ങള്‍ നടക്കുകയും ചെയ്യുന്നു. പുതിയ ബിസിനസ് സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വിഷുവര്‍ഷം ആരംഭം അനുകൂലഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. എന്നാല്‍ പിന്നീടുള്ള മാസങ്ങള്‍ അല്‍പം ബുദ്ധിമുട്ടുകള്‍ നിറയുകയും ചെയ്യുന്നു. സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് പ്രമോഷനും സ്ഥലം മാറ്റവും ഉണ്ടാവാം. ഇതെല്ലാം ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സാമ്പത്തികം മികച്ചതായിരിക്കും എന്നത് കൊണ്ട് തന്നെ നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ബുദ്ധിമുട്ടേണ്ടി വരുന്നില്ല.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വീട് നിര്‍മ്മാണത്തിന് സാധിക്കുന്ന ഒരു വര്‍ഷമാണ്. കൂടാതെ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. കുട്ടികളില്ലാത്തവര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവുകയും സന്താനസൗഭാഗ്യം ലഭിക്കുകയും ചെയ്യുന്നു. പഠന കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നോട്ട് പോവാം. ഒരുപാട് നാളായി കാത്തിരിക്കുന്ന പല കാര്യങ്ങളും യാഥാര്‍ത്ഥ്യമാവുന്നു. ഉപരിപഠനത്തിന് വേണ്ടി ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. വിദേശത്ത് ജോലി ആവശ്യങ്ങള്‍ക്ക് വേണ്ടി പോവുന്നതിന് സാധിക്കുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. പുതിയ വീട് സ്വന്തമാക്കുന്നതിനും സമാധാനവും ഐശ്വര്യവും വീട്ടില്‍ നിലനിര്‍ത്തുന്നതിനും സാധിക്കും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. കുഴപ്പങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കും. എല്ലാ കാര്യങ്ങളിലും ഉത്സാഹം അനുഭവപ്പെടുകയും ജീവിതം സന്തോഷത്തിന്റേതായി മാറുകയും ചെയ്യുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വര്‍ഷത്തിന്റെ ആരംഭം സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളെ പല പ്രശ്‌നത്തില്‍ നിന്നും രക്ഷിക്കുന്നു. പ്രാര്‍ത്ഥനകള്‍ ഫലം കാണുകയും അതില്‍ നിങ്ങള്‍ സന്തോഷിക്കുകയും ചെയ്യുന്നു. ബിസിനസ് ആരംഭിക്കുന്നതിന് അനുകൂലമായ സാഹചര്യം ആയിരിക്കില്ല. തുടര്‍ പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് അതില്‍ മികച്ച മാറ്റങ്ങളുണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











