Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
Venus Transit: ശുക്രന് കന്നിയിലെങ്കില് ഗുണദാതാവല്ല: ശുക്രന്റെ നേട്ടങ്ങളെല്ലാം തിരിച്ചടിക്കുന്നവര്‍
ശുക്രന് പൊതുവേ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ശുക്രന് ദോഷഫലങ്ങള്‍ നല്കുന്നു. പ്രത്യേകിച്ച് രാശിമാറ്റം സംഭവിക്കുമ്പോള്‍ ശുക്രന് അതിന്റെ ഗുണങ്ങളെല്ലാം തന്നെ ദോഷങ്ങളാക്കി മാറ്റുന്നു. പലപ്പോഴും ശുക്രന്റെ നീചക്ഷേത്രമായാണ് കന്നി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശുക്രന് കന്നിയിലെത്തുമ്പോള് ദുര്‍ബലനാവുന്നു.
എന്നാല്‍ ഉച്ചരാശിയിലെങ്കില് ഏത് ഗ്രഹവും ബലവാനാകുന്നു. പക്ഷേ ചില അവസരങ്ങളില്‍ എങ്കിലും ശുക്രനെ പോലെ കന്നിയുടെ സ്വാധീനം ദോഷമായി ബാധിക്കുന്നു. ശുഭഗ്രഹമാണ് ശുക്രനെങ്കില്‍ പോലും പലപ്പോഴും അശുഭഗുണങ്ങള് പ്രദാനം ചെയ്യുന്നതാണ് കന്നിരാശിയിലെ സംക്രമണം. പ്രതീക്ഷിക്കുന്നതിനേക്കാള്‍ മോശം ഫലങ്ങളാണ് ഇത് വഴി ഉണ്ടാകുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Most read: ഇഷ്ടപ്പെട്ട പെണ്ണിന്റെ മനസ്സ് കീഴടക്കാം: ആണറിയേണ്ട ടോപ് സീക്രട്സ്
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഓഗസ്റ്റ് 25 മുതല്‍ തന്നെ അവരുടെ കഷ്ടകാലം ആരംഭിക്കുന്നു. പലപ്പോഴും ശുക്രന് ഗുണഫലങ്ങള്‍ നല്കുന്ന ഒരു രാശിയാണെങ്കില്‍ പോലും കന്നിയിലെ സംക്രമണം നിങ്ങളില്‍ കൂടുതല്‍ ഗുരുതരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും നിങ്ങളുടെ സാമ്പത്തിക നേട്ടത്തിന് വരെ തടയിടാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. രഹസ്യങ്ങള്‍ പരസ്യമാവുകയും സാമ്പത്തിക പ്രയാസങ്ങള്‍ അടിക്കടി നേരിടേണ്ടി വരുകയും ചെയ്യുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്കും പ്രതികൂല ഫലങ്ങള്‍ വരിവരിയായി നില്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം തടസ്സങ്ങള്‍ വന്ന് ചേരുന്നു. ധനം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ക്ക് വീഴ്ച വരാം. സമ്പാദിക്കുന്നതിനുള്ള മേഖലകള്‍ എന്താണെന്നത് തിരിച്ചറിയുന്നതിനും അതിലൂടെ വരുമാനം സ്വന്തമാക്കുന്നതിന് സാധിക്കുകയും ചെയ്യും. എങ്കിലും അത്തരം വരുമാനങ്ങള്‍ എല്ലാം തന്നെ പലപ്പോഴും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന അല്ലെങ്കില്‍ സാമ്പത്തിക പ്രയാസങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശുക്രന്റെ കന്നി രാശി സംക്രമണം വഴി പലപ്പോഴും മോശം ഫലങ്ങള്‍ ഉണ്ടാവുന്നു. ധാരാളം പണം കരസ്ഥമാക്കുന്നതിന് സാധിക്കുമെങ്കിലും അത് എപ്രകാരം ചിലവഴിക്കണം എന്നുള്ളത് ഒരു വെല്ലുവിളി തന്നെയായിരിക്കും. അശ്രദ്ധമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്നു. ദീര്‍ഘകാല നേട്ടങ്ങള്‍ക്ക് വേണ്ടി കാര്യങ്ങളെല്ലാം മാര്‍ക്ക് ചെയ്ത് വെക്കുന്നതിന് ശ്രദ്ധിക്കണം. കുടുംബത്തില്‍ നിന്ന് രോഗാവസ്ഥകളും അസ്വസ്ഥതകളും വിടാതെ പിന്തുടരുന്നു.
തുലാം രാശി
തുലാം രാശഇക്കാര്ക്ക് അവരുടെ ജീവിതത്തില്‍ ഏറ്റവും മോശം സമയത്തിലൂടെയാണ് ഓഗസ്റ്റ് 25-ന് ശേഷം കടന്ന് പോവുന്നത്. പലപ്പോഴും അക്രമം വരെ തടയേണ്ട അവസ്ഥയുണ്ടാവും. രോഗാവസ്ഥകള്‍ വിടാതെ പിന്തുടരുന്നു. പല കാര്യങ്ങളിലും താല്‍പ്പര്യം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ അവയൊന്നം പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ പല വിധത്തില്‍ കോട്ടങ്ങളായി മാറുന്നു. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് വെല്ലുവിളി ഉയര്‍ത്തുന്നത്. മാത്രമല്ല ഓഗസ്റ്റ് 25 മുതല്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ അതിന്റെ ഫലം കുറച്ചെങ്കിലും ലഭിക്കുകയുള്ളൂ. പോസിറ്റീവ് വശങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. വൈകാരികമായ പല കാര്യങ്ങളും നിങ്ങള്‍ക്ക് വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പാരമ്പര്യമായി ചില രോഗാവസ്ഥകളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
