Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ഇഷ്ടപ്പെട്ട പെണ്ണിന്റെ മനസ്സ് കീഴടക്കാം: ആണറിയേണ്ട ടോപ് സീക്രട്സ്
നമുക്ക് ഇഷ്ടപ്പെട്ട വ്യക്തി നമ്മളോടൊപ്പം എപ്പോഴും സമയം ചിലവഴിക്കണം എന്നും അവര്‍ നമ്മളെ കൂടുതല്‍ സ്നേഹിക്കണം എന്നും ആഗ്രഹിക്കുന്നവരാകും നമ്മളില്‍ നല്ലൊരു ശതമാനം ആളുകളും. എന്നാല്‍ ചില അവസരങ്ങളില്‍ ഇഷ്ടം ഒരു വശത്തേക്ക് മാത്രമായി മാറുന്നു. എന്നാല്‍ എന്താണ് പരസ്പരം സ്നേഹവും താല്‍പ്പര്യവും തോന്നാന്‍ എന്ന് ചിന്തിക്കുന്നവരാണ് പലരും. പ്രത്യേകിച്ച് ഇഷ്ടപ്പെട്ട പെണ്ണിന്റെ മനസ്സ് കീഴടക്കാന്‍ ചില സൂത്രങ്ങള്‍ കാമുകന്മാര് ചെയ്യേണ്ടതായി വരുന്നു.
പരസ്പരം സന്തോഷവും സനേഹവും തോന്നുന്നതിനും ആഗ്രഹിക്കുന്ന പെണ്ണിന്റെ മനസ്സ് കീഴടക്കുന്നതിനും വേണ്ടി പുരുഷന്മാര് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതും വെറും സിംമ്പിളായ നാലേ നാല് വഴികള്‍. ഇതിലൂടെ ഇഷ്ടപ്പെട്ട പെണ്ണിന്റെ മനസ്സ് കീഴടക്കുന്നതിനും സന്തോഷത്തോടെ പ്രണയം മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്നു. എന്തൊക്കെയാണ് പ്രണയം വിജയിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെന്ന് നോക്കാം.

ബഹുമാനം
സ്ത്രീകള്‍ പുരുഷന്മാരില് നിന്ന് ആദ്യം ആഗ്രഹിക്കുന്ന കാര്യമാണ് ബഹുമാനം എന്നത്. പരസ്പര സ്നേഹവും ബഹുമാനവും എല്ലാവരും ഒരു ബന്ധത്തില്‍ ആഗ്രഹിക്കുന്നതാണ്. പലപ്പോഴും അത് തന്നെയാണ് ഒരു ബന്ധത്തിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതും. കാമുകിയെ ഒരിക്കലും തരം താഴ്ത്തി സംസാരിക്കുകയോ അവരെ പൊതു സമൂഹത്തിലോ അല്ലാതേയോ അപമാനിക്കുകയോ ചെയ്യരുത്. ഇതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ബഹുമാനം നല്‍കുക എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ്.
സമയം നല്‍കുക
നിങ്ങള്‍ പ്രണയിക്കുകയാണെങ്കിലും വിവാഹം കഴിച്ച വ്യക്തിയാണെങ്കിലും പരസ്പരം മനസ്സിലാക്കുന്നതിന് സമയം കൊടുക്കുക എന്നതാണ് ആദ്യത്തെ കാര്യം. പ്രത്യേകിച്ച് സ്ത്രീകള്‍ ഒരു ബന്ധത്തില്‍ ആയിക്കഴിഞ്ഞാല്‍ മാത്രമേ അവരുടെ എല്ലാ ആശങ്കകളും മാറുകയുള്ളൂ. അല്ലാത്ത പക്ഷം അവര്‍ക്ക് അതുമായി പൊരുത്തപ്പെട്ട് പോവുന്നതിന് സമയം കൊടുക്കേണ്ടത് എല്ലാ കാമുകന്മാരുടേയും ഉത്തരവാദിത്വും കടമയും ആണ്. അത് കൂടാതെ എന്ത് പ്രശ്നമുണ്ടെങ്കിലും പരസ്പരം സംസാരിക്കുക ചിരിച്ച് കൊണ്ട് കാര്യങ്ങളെ കൈകാര്യം ചെയ്യുക എന്നുള്ളതെല്ലാം പ്രധാനപ്പെട്ടതാണ്.
ഫീഡ്ബാക്കിന് പ്രാധാന്യം നല്‍കുക
മിക്ക സ്ത്രീകളും തങ്ങളുടെ കാമുകന് അല്ലെങ്കില്‍ പങ്കാളി എന്നിവരില്‍ നിന്ന് അഭിപ്രായം ആഗ്രഹിക്കുന്നു. മാത്രമല്ല ഇവര്‍ക്ക് നല്ലതു ചെയ്താല്‍ അതിനെ അഭിനന്ദിച്ചുള്ള വാക്കുകള്‍ കേള്‍ക്കുന്നത് എന്തുകൊണ്ടും താല്‍പ്പര്യമുള്ളതാണ്. പലപ്പോഴും എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുന്‍പ് പങ്കാളിയോട് ചോദിക്കുന്നത് അവരെ സന്തോഷിപ്പിക്കുന്നു. തനിക്ക് ബന്ധത്തില്‍ ഉണ്ടാവുന്ന പ്രാധാന്യത്തെക്കുറിച്ച് അവരെ പൂര്‍ണമായും ബോധ്യപ്പെടുത്തുന്നതിന് സാധിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അത് നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുകയും നിങ്ങളെ കൂടുതല്‍ സ്നേഹിക്കുകയും ചെയ്യും.
സ്നേഹക്കൂടുതല് ആരോട്?
പലപ്പോഴും പ്രണയബന്ധമാണെങ്കില് പ്രണയ പങ്കാളിയോട് അല്പം കൂടുതല്‍ സ്നേഹം തോന്നുന്നത് സ്വാഭാവികമാണ്. പലപ്പോഴും ഇതൊരു മുന്‍ഗണനാ ക്രമത്തിലേക്ക് മാറുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചിലവഴിക്കുക, മുന്‍ഗണനാ പട്ടികയില്‍ അവരെ ഉയര്‍ത്തുക, സുഹൃത്തുക്കളോടൊപ്പം സമയം ചിലവഴിക്കുമ്പോള്‍ കാമുകിയെ മറക്കാതിരിക്കുക എന്നതെല്ലാം കാമുകിയില്‍ സന്തോഷവും സ്നേഹവും വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം തന്നെ കാമുകിയുടെ ഹൃദയം കരസ്ഥമാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
