Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
അളവറ്റ നേട്ടങ്ങളോടെ മീനത്തില്‍ ശുക്രനുദിക്കുന്നു: ഭാഗ്യത്തേരോട്ടത്തില്‍ 12 രാശിക്കും സമ്പൂര്‍ണ ഗുണദോഷഫലം
ജ്യോതിഷത്തില്‍ ശുക്രനെ പൊതുവേ ഗുണഫലങ്ങള്‍ ധാരാളം നല്‍കുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. സമ്പത്ത്, ഐശ്വര്യം, തേജസ്സ് എന്നിവയെല്ലാം ശുക്രനെ ആശ്രയിച്ചാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ശുക്രന്റെ ചെറിയ മാറ്റങ്ങള്‍ പോലും ഇതിലെല്ലാം സ്വാധീനം ചെലുത്തുന്നു. മാര്‍ച്ച് 28-ന് ശുക്രന്‍ മീനം രാശിയില്‍ ഉദിക്കുന്നു. ഇതിന്റെ ഫലമായി 12 രാശിക്കാരിലും പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു.
അതെല്ലാം തന്നെ അനുകൂലവും അല്ലെങ്കില്‍ പ്രതികൂലവും ആയി മാറാം. എന്നാല്‍ ഈ പ്രാവശ്യം നടക്കുന്ന മീനത്തിലെ ശുക്രന്റെ ഉദയം അല്‍പം പ്രത്യേകതയുള്ളതാണ്. ഇതില്‍ 12 രാശിക്കാര്‍ക്കും ശുക്രന്‍ ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു എന്നതാണ് സത്യം. ശുക്രന്‍ മീനം രാശിയില്‍ ഉദിക്കുന്നത് എത്രത്തോളം നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നും സമ്പൂര്‍ണ ഗുണദോഷഫലങ്ങള്‍ എന്തൊക്കെയെന്നും അറിയാം.

മീനമാസം ജന്മനക്ഷത്രദോഷം: 27 നാളുകാരും ഗുണവര്‍ദ്ധനവിനും ദോഷപരിഹാരത്തിനും അനുഷ്ഠിക്കേണ്ടത്
മേടം
മേടം രാശിക്കാര്‍ക്ക് ശുക്രന്റെ മീനത്തിലെ ഉദയം കൂടുതല്‍ മാറ്റങ്ങളെ കൊണ്ട് വരുന്നു. പലപ്പോഴും ആത്മപരിശോധന നടത്തുന്നതിന് ഏറ്റവും മികച്ച സമയമാണ്. വൈകാരികമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എങ്കിലും അതെല്ലാം തന്നെ സന്തോഷത്തിന്റേതായി മാറുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കും.
പരിഹാരം: മന:സമാധാനത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും വേണ്ടി വെള്ളിയാഴ്ചകളില്‍ ലക്ഷ്മി ദേവിക്ക് വെളുത്ത പൂക്കള്‍ സമര്‍പ്പിക്കാവുന്നതാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ ഉദയം സ്വാധീനം ചെലുത്തുന്നത് സാമൂഹിക മാറ്റങ്ങളിലേക്കാണ്. കൂടാതെ സാമ്പത്തിക സ്ഥിതിയും മികച്ചതാവുന്നു. സുഹൃത്തുക്കളെ വീണ്ടും കണ്ടുമുട്ടുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സാമ്പത്തികം മികച്ചതായിരിക്കും.പരിഹാരം: ശുക്രന്റെ പോസിറ്റീവ് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പശുവിന് ശര്‍ക്കരയും ഗോതമ്പ് ഉല്‍പ്പന്നങ്ങളും നല്‍കുക.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ശുക്രന്റെ മീനത്തിലെ ഉദയം തൊഴില്‍ നേട്ടങ്ങളും അതോടൊപ്പം തന്നെ അംഗീകാരവും നേടിത്തരുന്നു. മാത്രമല്ല ഇവര്‍ക്ക് ദാമ്പത്യത്തില്‍ സന്തോഷവും ആകര്‍ഷണീയതയും ഉണ്ടാവുന്നു. ജോലിയില്‍ കൂടുതല്‍ അവസരങ്ങള്‍ തേടി എത്തും.പരിഹാരം: ഒരു വെള്ളി മോതിരം ധരിച്ച് തൊഴില്‍ വിജയത്തിനായി 'ഓം ശുക്രായ നമഃ' മന്ത്രം ജപിക്കാവുന്നതാണ്.
കര്‍ക്കിടകം
കര്‍്ക്കിടകം രാശിക്കാര്‍ക്ക് ശുക്രന്റെ ഉദയം ഉന്നത വിദ്യാഭ്യാസം നേടിത്തരുന്നു. കൂടാതെ ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരുന്നു. അതോടൊപ്പം തന്നെ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
പ്രതിവിധി: ശുക്രന്റെ അനുഗ്രഹത്തിന് വേണ്ടി ഇവര്‍ വെള്ളിയാഴ്ചകളില്‍ പാവപ്പെട്ടവര്‍ക്ക് ഭക്ഷണവും മധുരപലഹാരങ്ങളും ദാനം ചെയ്യുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നു. കൂടാതെ ബന്ധങ്ങളെല്ലാം തന്നെ വളരെയധികം വൈകാരികമായി മാറുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
പ്രതിവിധി: പാവപ്പെട്ടവര്‍ക്ക് അരിയും അന്നവും ദാനം ചെയ്യുന്നത് വഴി ശുക്രന്‍ നിങ്ങളില്‍ പ്രസാദിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ് ശുക്രന്റെ ഉദയം സമ്മാനിക്കുന്നത്. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്നു. വൈകാരിക മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാണ്.
പ്രതിവിധി: പ്രണയത്തിലും വിവാഹത്തിലും സമാധാനം നിലനിര്‍ത്താന്‍ ദിവസവും 'ശുക്ര സ്‌തോത്രം' ജപിക്കാവുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ശുക്രന്‍ ഈ ഉദയത്തിലൂടെ ആരോഗ്യവും മാറ്റങ്ങളും കൊണ്ട് വരുന്നു. കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പൊതുവേ ശുക്രന്റെ എല്ലാ ഗുണഫലങ്ങളും ലഭിക്കുന്നു.
പ്രതിവിധി: നിങ്ങളുടെ ഐശ്വര്യത്തിനും ക്ഷേമത്തിനുമായി വെള്ളിയാഴ്ചകളില്‍ ശിവലിംഗത്തിന് ജലധാര അര്‍പ്പിക്കാവുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ കാര്യത്തിലും അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. മാത്രമല്ല പ്രണയിക്കുന്നവര്‍ക്ക് അത് വീവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ആരോഗ്യത്തെ മികച്ചതാക്കുന്നതിനും ഇത് വഴി സാധിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളും സാമ്പത്തിക നേട്ടവും തേടി എത്തും.
പ്രതിവിധി: പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് വെള്ളിയാഴ്ചകളില്‍ വെള്ളയോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ ധരിക്കുക.
ധനു
ധനു രാശിക്കാര്‍ക്ക് ഈ സമയം കുടുംബത്തില്‍ സമാധാനവും സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കുന്നു. പലപ്പോഴും വീട് പുതുക്കി പണിയുന്നതിനോ അല്ലെങ്കില്‍ വീട് പണി പുനരാരംഭിക്കുന്നതിനോ യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു.
പ്രതിവിധി: കുടുംബ ഐക്യത്തിനായി എല്ലാ വെള്ളിയാഴ്ചയും നിങ്ങളുടെ ഗൃഹക്ഷേത്രത്തില്‍ നെയ്യ് വിളക്ക് സമര്‍പ്പിക്കേണ്ടതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ശുക്രന്റെ അനുകൂല മാറ്റങ്ങള്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. എഴുത്തുകാര്‍, പ്രഭാഷകര്‍, മാധ്യമ വിദഗ്ധര്‍ എന്നിവര്‍ക്ക് അംഗീകാരവും പുരസ്‌കാരവും തേടി എത്തുന്നു. സന്തോഷപരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
പ്രതിവിധി: വാക്ചാതുര്യവും ആകര്‍ഷണീയതയും വര്‍ദ്ധിപ്പിക്കുന്നതിനായി നിങ്ങള്‍ക്ക് ക്ഷേത്രത്തില്‍ സുഗന്ധദ്രവ്യങ്ങളോ പൂക്കളോ സമര്‍പ്പിക്കാം
കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. ശുക്രന്റെ ഉദയത്തിലൂടെ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. കൂടാതെ സമൃദ്ധിയോടെ ഏത് കാര്യത്തിലും മുന്നിട്ട് നില്‍ക്കുന്നു. നിക്ഷേപങ്ങള്‍ക്ക് അനുസരിച്ച് വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും.
പ്രതിവിധി: സാമ്പത്തിക സ്ഥിരതയ്ക്കായി നിങ്ങളുടെ ലോക്കറില്‍ ഒരു കഷണം വെളുത്ത ചന്ദനം സൂക്ഷിക്കുക.
മീനം
മീനം രാശിയിലാണ് ശുക്രന്റെ ഉദയം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ശുക്രന്റെ ഉദയത്തോടെ പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. അത് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു.
പ്രതിവിധി: ആത്മവിശ്വാസത്തിനും സമാധാനത്തിനും വേണ്ടി വെള്ളിയാഴ്ചകളില്‍ ക്ഷേത്രത്തില്‍ വെളുത്ത വസ്ത്രങ്ങളോ അരിയോ സമര്‍പ്പിക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications