Latest Updates
-
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും
മീനമാസം ജന്മനക്ഷത്രദോഷം: 27 നാളുകാരും ഗുണവര്‍ദ്ധനവിനും ദോഷപരിഹാരത്തിനും അനുഷ്ഠിക്കേണ്ടത്
മീനമാസത്തിന് തുടക്കം കുറിച്ചപ്പോള്‍ അത് നിങ്ങളുടെ ജീവിതത്തിലു എത്രത്തോളം മാറ്റം വരുത്തി എന്നതാണ് അറിയേണ്ടത്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും ജ്യോതിഷവുമായി ബന്ധമുള്ളതാണ്. ഗുണവര്‍ദ്ധനവ് എന്ന പോലെ തന്നെ ദോഷഫലങ്ങളും ഓരോ നക്ഷത്രക്കാരേയും കാത്തിരിക്കുന്നു. അതനുസരിച്ച് മുന്നോട്ട് പോവുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളും ഉണ്ടാവുന്നു.
27 നക്ഷത്രക്കാര്‍ക്കും ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും ഗുണപ്രദമായ മാറ്റങ്ങള്‍ക്കും വേണ്ടി മേടക്കൂറില്‍ വരുന്ന നക്ഷത്രക്കാരും മീനക്കൂറില്‍ വരുന്ന നക്ഷത്രക്കാരും ഉള്‍പ്പടെ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല് ഭാഗവും):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷങ്ങളെ ഇല്ലാതാക്കി ഗുണവര്‍ദ്ധനവിനായി ശിവക്ഷേത്ര ദര്‍ശനം സ്ഥിരമായി നടത്തണം. മാസം മുഴുവന്‍ ശിവക്ഷേത്രത്തില്‍ ഇവര്‍ ദര്‍ശനം നടത്തണം. കൂടാതെ ശാസ്താവിന് എള്ള് തിരി വഴിപാടായി സമര്‍പ്പിക്കുകയും വേണം.
ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഇടവക്കൂറില്‍ വരുന്നവര്‍ക്ക് അവരുടെ ദോഷപരിഹരാത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി വ്യാഴാഴ്ച ദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. കൂടാതെ ഈ ദിനത്തില്‍ വെണ്ണയും പാല്‍പ്പായസവും വഴിപാടായി സമര്‍പ്പിക്കണം. അതോടൊപ്പം തന്നെ ദോഷ പരിഹാരത്തിന് വേണ്ടി സുബ്രഹ്മണ്യ സ്വാമിയേയും പ്രാര്‍ത്ഥിക്കേണ്ടതാണ്.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കുന്നു. അതില്‍ തന്നെ ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ശനിയാഴ്ച ദിനത്തില്‍ വ്രതമെടുക്കണം. ശാസ്താക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണ്.
കര്‍ക്കടകക്കൂറ് (പുണര്‍തത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും):
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജന്മദോഷ പരിഹാരത്തിന് വേണ്ടി വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തേണ്ടതാണ്. ഇത് കൂടാതെ പാല്‍പ്പായസം വഴിപാടായി ഭഗവാന് സമര്‍പ്പിക്കണം. അതോടൊപ്പം തന്നെ ശനിയാഴ്ച വ്രതം എടുക്കുന്നതും നല്ലതാണ്. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാല് ഭാഗവും):
ചിങ്ങക്കൂറുകാര്‍ക്ക് അവരുടെ ഗുണവര്‍ദ്ധനവിനും ദോഷപ്രതിരോധത്തിനുമായി ശിവഭഗവാന് പാലഭിഷേകം വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. കൂടാതെ ധാരയും പിന്‍വിളക്കും സമര്‍പ്പിക്കാം. ഹനുമാന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. നാഗദൈവങ്ങള്‍ക്ക് നൂറും പാലും വഴിപാട് നല്‍കുന്നത് നിങ്ങളുടെ ജീവിതത്തില്‍ നിലനില്‍ക്കുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ദുരിതത്തിന് അറുതി കൊണ്ട് വരുന്നതിന് വേണ്ടി ഭഗവാന് കൃഷ്ണനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. കൂടാതെ ഭഗവാന് തൃക്കൈവെണ്ണ സമര്‍പ്പണം നടത്തണം. അതോടൊപ്പം തന്നെ ശാസ്താവിന് എള്ള് തിരി നല്‍കുന്നതും നല്ലതാണ്.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശാസ്താവിനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ശനിയാഴ്ച വ്രതം എടുക്കുന്നതും ദോഷഫലങ്ങളെ ചെറുക്കുന്നു. കൂടാതെ ശാസ്താക്ഷേത്രത്തില്‍ ജന്മനക്ഷത്ര ദിനത്തില്‍ ദര്‍ശനം നടത്താവുന്നതാണ്.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാല് ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവരുടെ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ ഭഗവാന് കറുകമാല സമര്‍പ്പിക്കുന്നതും നല്ലതാണ്. അതോടൊപ്പം തന്നെ പാല്‍പ്പായസം വഴിപാടായി സമര്‍പ്പിക്കാം. ഇത് എല്ലാ ദോഷങ്ങളേയും ഇല്ലാതാക്കും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാല്‍ഭാഗവും):
ധനുക്കൂറുകാര്‍ക്ക് അവരുടെ ദോഷങ്ങളെ ഇല്ലാതാക്കാന്‍ ദേവി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ ലളിതാസഹസ്രനാമാര്‍ച്ചനയും നടത്താം. ഇതെല്ലാം എല്ലാ ദുരിതങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. സമാധാനവും ഐശ്വര്യവും നിലനിര്‍ത്തുന്നതിനും ഇത് വഴി സാധിക്കുന്നു.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷങ്ങളെ പ്രതിരോധിക്കുന്നതിനും ഗുണവര്‍ദ്ധനവിനും ആയി ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ നാഗദൈവങ്ങള്‍ക്ക് നൂറും പാലും സമര്‍പ്പിക്കുന്നത് വഴി സന്താനങ്ങള്‍ക്ക് മേല്‍ നിലനില്‍ക്കുന്ന എല്ലാ ദോഷങ്ങളും ഇല്ലാതാവുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാല്‍ ഭാഗവും):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി മുരുകനെ പ്രാര്‍ത്ഥിക്കാവുന്നതാണ്. ഇത് കൂടാതെ ശിവക്ഷേത്രത്തിലും ധാരയും പിന്‍വിളക്കും സമര്‍പ്പിക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും വെച്ചടി വെച്ചടി കയറ്റവും കൊണ്ട് വരുന്നു. ഗണപതി ഹോമം കഴിക്കുന്നതും നല്ലതാണ്. എല്ലാ വിഘ്നങ്ങളേയും ഇത് വഴി അകറ്റാന്‍ സാധിക്കും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാല്‍ഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരത്താനായി സ്ഥിരമായി മഹാവിഷ്ണുക്ഷേത്രത്തില്‍ മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ച് ദര്‍ശനം നടത്തുക. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഐശ്വര്യവും സന്തോഷവും സമാധാനവും ജീവിതത്തില്‍ നിറയ്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











