Latest Updates
-
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ -
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ
Rashiphalam 2 June 2025: സൗഭാഗ്യപ്പെരുമഴയില് നനയും ഇന്നത്തെ ദിവസം, 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ കാത്തിരിക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഓരോ സമയത്തും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം കരിയര്‍, ധനം, ദാമ്പത്യം എന്നിങ്ങനെ പല വിധത്തില്‍ അനുകൂല പ്രതികൂല മാറ്റങ്ങള്‍ സംഭവിക്കുന്നു.
നിങ്ങളുടെ രാശി ഏതാണ് എന്ന് നോക്കി ഇന്നത്തെ ദിവസത്തെ ഫലം അറിയാം. ഇത് പൊതുഫലമായത് കൊണ്ട് തന്നെ നിങ്ങളുടെ രാശി ജാതകവശാല്‍ പരിശോധിച്ചാല്‍ കൃത്യമായ ഫലം അറിയുന്നതിനും സാധിക്കും,

ശനിയുടെ വക്രഗതി സഞ്ചാരത്തില്‍ അടിത്തറയിളകും നട്ടം തിരിയും: ശപിച്ച് പോവും 2025-നെ 5 രാശിക്കാര്‍
മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചിലവുകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ഓരോ സമയവും വളരെ കരുതലോടെ മുന്നോട്ട് നീങ്ങേണ്ടതാണ്. കൂടാതെ പല കാര്യങ്ങളിലും വിജയം തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. പല കാര്യങ്ങളിലും അനാവശ്യ ആശങ്കകള്‍ ഉണ്ടാവുന്നു. സംസാരത്തിലൂടെ പലരേയും കീഴടക്കാന്‍ സാധിക്കും.
ഇടവം
ഇടവം രാശിക്കാര്‍ ഇന്നത്തെ ദിവസം പല കാര്യങ്ങളിലും വികാരപരമായി ഇടപെടും. അതിന്റെ ഫലമായി ആവശ്യമില്ലാത്ത എടുത്ത് ചാട്ടങ്ങള്‍ സംഭവിക്കും. അത് പ്രതികൂലാവസ്ഥകള്‍ സൃഷ്ടിക്കുന്നു. കൂടാതെ പല കാര്യങ്ങള്‍ക്കായി ധാരാളം പണം ചിലവഴിക്കേണ്ട അവസ്ഥയുണ്ടാവുന്നു. മറ്റുള്ളവരുടെ ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് വാചാലരാവുന്നു. ആരോഗ്യത്തെ ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ അനിഷ്ടം സമ്പാദിക്കുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിസ്സാരമാക്കരുത്. അനാവശ്യ ആരോഗ്യ പ്രതിസന്ധികള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മോഹന വാഗ്ദാനങ്ങള്‍ നല്‍കുമെങ്കിലും അത് പാലിക്കാന്‍ ബുദ്ധിമുട്ടുന്നു. ആരിലും അമിത വിശ്വാസം കൊണ്ട് നടക്കരുത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും കാര്യക്ഷമമായി എല്ലാത്തിനേയും നേരിടുന്നതിന് സാധിക്കുന്നു. അനാവശ്യ ആശങ്കകളെ ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങളുണ്ടാവാം. പലപ്പോഴും അന്യരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കേണ്ട അവസ്ഥ വരും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും ചതി നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം അനുഭവിക്കേണ്ടി വരാം. ജീവിത സൗകാര്യങ്ങള്‍ വര്‍ദ്ധിക്കും. അനാവശ്യ ആശങ്കകള്‍ നിലനില്ക്കും. തൊഴില്‍ സംരംഭങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
കന്നി
കന്നി രാശിക്കാര്‍ക്ക് ദിവസം അനുകൂലമല്ലെങ്കിലും കൂടുതല്‍ നഷ്ടങ്ങള്‍ കാണുന്നില്ല. പലപ്പോഴും കാര്യനിര്‍വ്വഹണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം. ശത്രുദോഷത്തിനുള്ള സാധ്യതയുണ്ട്.. ആരോഗ്യത്തെ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവാം. സാമ്പത്തിക മാറ്റങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. കട ബാധ്യതകള്‍ തീര്‍ക്കുന്നതിന് വേണ്ടി പരിശ്രമിക്കും.
തുലാം
തുലാം രാശിക്കാകര്‍ക്ക് തൊഴില്‍ മേഖലയില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. ധനലാഭം, ഉദ്ദിഷ്ടകാര്യ സിദ്ധി എന്നിവ ഇന്നത്തെ ദിവസത്തെ ഫലമാണ്. എതിര്‍പ്പുകളെല്ലാം തന്നെ നിഷ്പ്രയാസം ഇല്ലാതാക്കാന്‍ സാധിക്കും. പാഴ്ച്ചിലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ഗുണാനുഭവങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കുന്നതിനുള്ള യോഗം കാണുന്നു. പലപ്പോഴും പലല കാര്യങ്ങളിലും അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തുന്നു. ഭൂമി വാങ്ങുന്നതിനും വില്‍ക്കുന്നതിനും യോഗം കാണുന്നു. വളരെക്കാലമായി കാണാനാഗ്രഹിക്കുന്ന വ്യക്തിയെ കണ്ടുമുട്ടുന്നതിന് സാധ്യതയാണ്ട്. ആരോഗ്യം അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് പെട്ടെന്ന ദേഷ്യം വരുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ധനലാഭം ഉണഅടാവുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഗുണാനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. പാഴ്ചിലവുകളെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ശത്രുത പലപ്പോഴും നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. കടബാധ്യതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങളില്‍ അനുകൂല നേട്ടങ്ങളുണ്ടാവാം. ജീവിത വിജയത്തിലേക്ക് എത്തുന്നു. വ്യാപാരത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. അനാവശ്യമായ ചിലവുകള്‍ ഒഴിവാക്കേണ്ടതാണ്. രാഷ്ട്രീയക്കാര്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ജീവിത വിജയം നിങ്ങളുടെ നേട്ടങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അനുകൂലം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനാവശ്യ ചിന്തകള്‍ ഒഴിവാക്കേണ്ട ദിവസമാണ് ഇന്ന്. കൂടാതെ വരുമാനം ഇരട്ടിയാവുന്നു. കടങ്ങളെല്ലാം തന്നെ വീട്ടുന്നതിന് യോഗം കാണുന്നു. പൊതു ഇടങ്ങളില്‍ ഓരോ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിലനില്‍ക്കുമെങ്കിലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിച്ച ലാഭം തേടി എത്തുന്നു. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും. എടുത്ത് ചാട്ടം ദോഷങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. ധനത്തിന്റെ പേരില്‍ കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. സമ്പാദ്യം ഇരട്ടിയാവും. എങ്കിലും കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ ഉണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications












