Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ശനിയുടെ വക്രഗതി സഞ്ചാരത്തില്‍ അടിത്തറയിളകും നട്ടം തിരിയും: ശപിച്ച് പോവും 2025-നെ 5 രാശിക്കാര്‍
ശനി പൊതുവേ മോശം ഫലങ്ങള്‍ നല്കുന്ന ഒരു ഗ്രഹമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ ശനിയുടെ ഓരോ മാറ്റങ്ങളും അതിന്റെ സ്ഥാനത്തിന് അനുസരിച്ച് മാറി വരുന്നു. പലപ്പോഴും ജ്യോതിഷത്തില്‍ ശനിയുടേയും വ്യാഴത്തിന്റേയും മാറ്റങ്ങള്‍ വളരെയധികം സ്വാധീനമാണ് ഓരോ രാശിക്കാരിലും ചെലുത്തുന്നത്. രണ്ട് ഗ്രഹങ്ങളും അവയുടെ സ്ഥാനം മാറ്റുമ്പോള്‍ അത് പ്രതികൂലമായി ബാധിക്കുന്ന ചില രാശിക്കാരുണ്ട്.
ജൂലൈ 13-നാണ് ശനി മീനത്തില്‍ നിന്ന് വക്രഗതിയിലേക്ക് ചലിക്കുന്നത്. വ്യാഴമാകട്ടെ ജൂലൈ 14-ന് മിഥുനം രാശിയില്‍ ഉദിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ രണ്ട് ഗ്രഹമാറ്റങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ചില രാശിക്കാരില്‍ ഉണ്ടാക്കുന്നു. പലപ്പോഴും എപ്രകാരം നിങ്ങളുടെ ജീവിതത്തില്‍ ഇവയെല്ലാം സ്വാധീനം ചെലുത്തുന്നു എന്നത് അറിഞ്ഞിരിക്കണം. ഏതൊക്കെ രാശിക്കാര്‍ക്കാണ് പ്രതികൂലാവസ്ഥകള്‍ നേരിടേണ്ടി വരുന്നതെന്ന് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള നെഗറ്റീവ് മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. പലപ്പോഴും അത് നിങ്ങളുടെ സാമ്പത്തിക അടിത്തറ ഇളക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തിലെ മാറ്റങ്ങള്‍ പ്രതികൂലമായ പല അവസ്ഥകളേയും സൃഷ്ടിക്കുന്നു. അത് വഴി ജീവിതം കൂടുതല്‍ ദു:സ്സഹമായ അവസ്ഥയിലേക്ക് എത്തും. കൂടാതെ അനാരോഗ്യത്തിന്റെ വിളനിലമായിരിക്കും ഇനി വരുന്ന നാളുകള്‍. നിക്ഷേപങ്ങളെല്ലാം തന്നെ നഷ്ടത്തിലേക്ക് എത്തുന്നതിന് ഉള്ള സാധ്യതയുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കേണ്ട കാലയളവാണ്. എന്നാല്‍ അതിനെല്ലാം തടയിടുന്ന വക്രഗതി സഞ്ചാരമാണ് ശനി നടത്തുന്നത്. ഇത് നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. അപരിചിതരോട് ഇടപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ക്ക് വിരാമമിട്ടില്ലെങ്കില് അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. പുതിയ ജോലികള്‍ക്ക് ഒരിക്കലും നല്ല സമയമല്ല. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. യാത്രയുമായി ബന്ധപ്പെട്ട് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു.

മകരം
മകരം രാശിക്കാര്‍ക്ക് ഈ സമയം അതായത് വക്രഗതിയിലെ ശനിയുടെ ചലനം നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇത്രയും മോശം സമയം ഇല്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നു. സാമ്പത്തിക നഷ്ടം വലിയ തോതില്‍ തന്നെ സംഭവിക്കുന്നു. ശനിയെ വളരെയധികം ശ്രദ്ധിക്കേണ്ട കാലമാണ് ഇവര്‍ക്ക്. മകരത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത് എന്നതില്‍ സംശയം വേണ്ട. പ്രതികൂലമായ പല ഫലങ്ങളും നിങ്ങളെ വട്ടം കറക്കും.

വൃശ്ചികം
വ്യാഴത്തിന്റെ ഉദയവും ശനിയുടെ വക്രഗതി സഞ്ചാരവും കൂടുതല്‍ ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നു. അത് മാത്രമല്ല ഈ കാലയളവില്‍ ഒരു തരത്തിലുള്ള തീരുമാനങ്ങളും എടുക്കരുത്. ഇത് നിങ്ങളുടെ ജീവിത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. അവരുടെ ജോലിയിലും ബിസിനസിലും സ്ഥിരമായി പ്രശ്നങ്ങള്‍ നേരിടുന്നു. പലപ്പോഴും ശനിയുടെ അശുഭകരമായ ഫലം നിങ്ങളുടെ ജീവിതത്തെ വളരെ പ്രതിസന്ധികളിലൂടെ കൈപിടിച്ച് നടത്തിക്കുന്നു. ആരോഗ്യം മോശമാവുന്നതിനുള്ള സാഹചര്യം വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയെ ഒരിക്കലും നിസ്സാരമാക്കരുത്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ശനിയുടെ വക്രഗതി സഞ്ചാരം വളരെ മോശം ഫലങ്ങള്‍ നല്കുന്നു. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കും എത്തിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പെട്ടെന്നാണ് ഇവരുടെ ജീവിതം മാറി മറിയുന്നത്. ശനിയുടെ പിന്നോക്ക ചലനത്തില്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. നിസ്സാരമെന്ന് വിചാരിക്കുന്ന പല കാര്യങ്ങളും പിന്നീട് വലിയൊരു വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലേക്ക് എത്തിക്കുന്നു. സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കും.



Click it and Unblock the Notifications

