Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
Rashiphalam: കൈയ്യിലുള്ള പണം ഇരട്ടിയാവും: ദാമ്പത്യവും, കരിയറും കുടുംബവും എല്ലാം നേടുന്നവര്‍: ഇന്നത്തെ രാശിഫലം
ഇന്ന് തിങ്കളാഴ്ച ദിനം, ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ആരൊക്കെയാണ് കരുതിയിരിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നമ്മളെ കരുതിയിരിക്കുന്നുണ്ട്. അതുപോലെ തന്നെ തുല്യമായ പ്രതികൂല ഫലങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ വരുന്ന മണിക്കൂറുകള്‍ എന്താണ് ജീവിതത്തില്‍ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.
ഓരോ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അത് ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും നമുക്ക് നോക്കാം. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊള്ളുന്ന ഇന്നത്തെ ദിവസം അനുകൂലമായി മാറുന്നത് ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നോക്കാം. അതുപോലെ തന്നെ കരുതിയിരിക്കേണ്ടവര്‍ ആരൊക്കെയെന്നും നോക്കാം.

Most read: Guru Vakri 2024: ഇടവത്തില്‍ വ്യാഴമെത്തുമ്പോള്‍ നിന്ന നില്‍പില്‍ ഭാഗ്യം, അടുത്ത പുലരി ഇവര്‍ക്കുള്ളത്
മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാം സാധാരണ നിലയിലാകും. നിങ്ങളുടെ സംസാരവും പെരുമാറ്റവും അല്‍പം ശ്രദ്ധിക്കണം. വീട്ടിലെ മുതിര്‍ന്ന ആളുകളോട് കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കണം. ഓഫീസിലെ ചില അസൂയയുള്ള സഹപ്രവര്‍ത്തകര്‍ നിങ്ങളുടെ ജോലിയില്‍ തടസ്സം സൃഷ്ടിച്ചേക്കാം. അനാവശ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കരുത്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് ചില പ്രധാനപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കാം. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്ന് ദിവസത്തിന്റെ തുടക്കം വളരെ നല്ലതായിരിക്കും. നിങ്ങളെ തേടി ഇന്നത്തെ ദിവസം നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ഓഫീസിലെ ജോലികള്‍ എല്ലാം തന്നെ കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് അവരുട് തീരുമാനങ്ങള്‍ ശ്രദ്ധയോടെ എടുക്കേണ്ടതാണ്. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടായേക്കാം. സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് സമ്മിശ്ര ദിവസമായിരിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഓഫീസ് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. അനാവശ്യ സംസാരം ഒഴിവാക്കണം. ബിസിനസ്സുകാര്‍ക്ക് ഇന്ന് ഒരു വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ആത്മവിശ്വാസവും കുറയുന്ന ഒരു അവസ്ഥയുണ്ടാവുന്നു. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നല്ല ദിവസമായിരിക്കും. അനാവശ്യമായി പണം ചിലവഴിക്കരുത്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കടകം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സമാധാനപരമായ സാഹചര്യം ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധത്തില്‍ കൂടുല്‍ അടുപ്പം വര്‍ദ്ധിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ട്. ഓഫീസില്‍ വളരെക്കാലമായി കുടുങ്ങിക്കിടക്കുന്ന സുപ്രധാന ജോലികള്‍ ഇന്ന് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട് സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതാവുന്നു. കൂടാതെ പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് പൊതുവേ ഒരു നല്ല ദിവസമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ദിവസം മികച്ചതായിരിക്കും.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
തൊഴില്‍ രംഗത്ത് ഇന്ന് നിങ്ങള്‍ക്ക് വളരെ തിരക്കുള്ള ദിവസമായിരിക്കും. എന്നാല്‍ ചെയ്യുന്ന ജോലിയില്‍ ശ്രദ്ധ കാണിക്കുന്നത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ജോലിയോ ബിസിനസ്സോ ആകട്ടെ, ജോലിയുമായി ബന്ധപ്പെട്ട് യാത്രകള്‍ ധാരാളം നടത്തേണ്ടി വരുന്നു. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് വലിയ ആശ്വാസം ലഭിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വൈകാരിക പിന്തുണ ലഭിക്കുന്നതിലേക്ക് കാര്യങ്ങളെത്തുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിസ്ഥലത്ത് പലപ്പോഴുംു നിങ്ങള്‍ക്കെതിരെ തെറ്റായ ചില ആരോപണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനെ വിവേകത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. വീട്ടിലെ മുതിര്‍ന്നവരില്‍ നിന്ന് അനുഗ്രഹം ലഭിക്കും. ദാമ്പത്യം അതിഗംഭീരമായി മുന്നോട്ട് പോവുന്നു. പലപ്പോഴും പുതിയ വസ്തു, വാഹനം മുതലായവ വാങ്ങാന്‍ പദ്ധതിയിടുകയാണെങ്കില്‍ അതിന് അനുകൂലമായ സമയമാണ്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് അവരുടെ പോസിറ്റീവിറ്റി നിറയുന്ന ഒരു ദിവസമാണ് ഇന്ന്. തൊഴില്‍ രംഗത്ത് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. എങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ഏത് കാര്യത്തിലും ക്ഷമയോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം. താമസിയാതെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി മാറും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ആരോഗ്യം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ തുടക്കം മികച്ചതായിരിക്കും. പ്രധാന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ് എന്നതാണ് സത്യം. ദിവസത്തിന്റെ രണ്ടാം ഭാഗത്ത് നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടുന്നു. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികളെല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് നിക്ഷേപം നടത്തുന്നതിന് സാധിക്കുന്ന ദിവസമാണ്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് മികച്ച ദിവസമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ജോലികളെല്ലാം പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. തൊഴില്‍ സാഹചര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്ന അവസ്ഥയാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഗുണദോഷ സമ്മിശ്രമാണ് ഉണ്ടാവുന്നത്. ഇന്നത്തെ ദിവസം ശാരീരിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് അനുകൂലമായി മാറുന്ന അവസ്ഥയാണ് എന്നതാണ് സത്യം. കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയാലാക്കുന്നു. ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമല്ലാത്ത സാഹചര്യങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം വളരെ വലിയ തോതില്‍ നിങ്ങളെ ബാധിക്കുന്നു. പ്രതീക്ഷിച്ചത് പോലെ നിങ്ങളുടെ ജീവിതം മാറി മറിഞ്ഞ് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒന്നാണ്. പണവുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ അനുകൂലമായ നേട്ടങ്ങളുണ്ടാവാം. പലപ്പോഴും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുന്ന അവസ്ഥയാണെങ്കില്‍ അതിന് വേണ്ടി ശ്രമിക്കണം. കൂടാതെ വിവേകത്തോടെ വേണം തീരുമാനങ്ങള്‍ എടുക്കുന്നതിന്. തൊഴില്‍ രംഗത്ത് അനുകൂലമായ ദിവസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ ഗുണകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ജോലിയുടെ കാര്യത്തില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തും.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഓഫീസില്‍ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം മികച്ചതായിരിക്കും. പലപ്പോഴും നിങ്ങളുടെ പിടിവാശി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നിങ്ങളെ എത്തിക്കും. അനാവശ്യമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഭാവിയില്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ഈ രാശിക്കാര്‍ക്ക് ഇന്ന് വളരെ അനുകൂലമായ ദിവസമായിരിക്കും. മത്സര പരീക്ഷകളില്‍ നിങ്ങള്‍ക്ക് മികച്ച വിജയം നിങ്ങളെ തേടി എത്തും. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവും. എല്ലാ തരത്തിലും അനുകൂല ഫലങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











