Rashiphalam: ഇരട്ടി സന്തോഷമുള്ള ഒരു വാര്‍ത്ത കേള്‍ക്കാം: ഇന്നത്തെ രാശിഫലം ഇവര്‍ക്ക് അനുകൂലം

ഇന്നത്തെ രാശിഫല പ്രകാരം 12 രാശിക്കാരിലും എന്തൊക്കെയാണ് കാത്തിരിക്കുന്നത്, എന്താണ് ശ്രദ്ധിക്കേണ്ടത് ആരൊക്കെയാണ് വീണു പോവുന്നത് എന്ന് അറിയാം. ഏത് കാര്യത്തിനും ശ്രദ്ധ ചെലുത്തുമ്പോള്‍ നാം ശ്രദ്ധിച്ചിരിക്കേണ്ട ചിലതുണ്ട്. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ നേടിയെടുക്കുന്നതിനും ഇരട്ടി സന്തോഷം ജീവിതത്തെ മികച്ചതാക്കുന്നതിനും സഹായിക്കുന്ന ഇന്നത്തെ ദിവസം

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി മാറ്റങ്ങളും ആരോഗ്യവും സാമ്പത്തികവും ഗ്രഹവും എല്ലാം നിങ്ങളെ എപ്രകാരമാണ് സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ച് വിശദമായി ഈ ലേഖനത്തില്‍ വായിക്കാം. 12 രാശിക്കാരിലും ആരൊക്കെയാണ് ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടത് ആരൊക്കെയാണ് സന്തോഷത്തിലാറാടുന്നത് നോക്കാം.

Today Horoscope

വരും വര്‍ഷം നിയോഗം ഇതെല്ലാമാണ്, നിങ്ങളുടെ അവസരങ്ങളും വെല്ലുവിളികളും നേരത്തെയറിയാം

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണ ഫലങ്ങള്‍ ധാരാളം നല്‍കുന്നു. ബിസിനസ് ചെയ്യുന്ന വ്യക്തിയെങ്കില്‍ ഇവര്‍ക്ക് മികച്ച സമയമാണ്. മാത്രമല്ല പണവുമായി ബന്ധപ്പെട്ട ഒരു ജോലിയും ഇന്ന് വേഗത്തില്‍ ചെയ്ത് തീര്‍ക്കരുത്. മാത്രമല്ല നിക്ഷേപം നടത്താന്‍ പദ്ധതിയിടുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ബിസിനസ്സ് നടത്തുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. ജീവിതം നിങ്ങളെ ചിലത് പഠിപ്പിക്കുന്ന ദിവസം കൂടിയാണ്. കുടുംബത്തിലെ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുന്നു.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്ന് വളരെ ശുഭകരമായ ദിവസമായി കണക്കാക്കുന്നു. കാരണം നിങ്ങള്‍ക്ക് ഉണ്ടാവുന്ന എല്ലാ തടസ്സങ്ങള്‍ക്കും അവസാനമാണ്. കൂടാതെ കഠിനാധ്വാനത്തിന്റെ പലം ലഭിക്കും. ബിസിനസ്സുകാര്‍ക്ക് നല്ല സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. എപ്പോഴും സാമ്പത്തിക നിക്ഷേപം അനുകൂലമായി വരും. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ പ്രധാനപ്പെട്ടതാണ്. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ നേട്ടങ്ങളുണ്ടാവും. കൂടാതെ ജോലിയില്‍ ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. ജോലിയില്‍ പ്രമോഷന് സാധ്യതയേറും. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. എന്ത് തീരുമാനവും വിവേകത്തോടെ എടുക്കുന്നതിന് സമയം നല്‍കണം. ആരോഗ്യകാര്യങ്ങള്‍ മികച്ചതായിരിക്കും.

കര്‍ക്കിടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. വീട്ടില്‍ സന്തോഷം നിലനില്‍ക്കുന്നു. ഓഫീസില്‍ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും. കൂടാതെ മേലുദ്യോഗസ്ഥരുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടാവും. ബിസിനസില്‍ ചെറിയ പ്രതിസന്ധികളുണ്ടാകാം. കൂടാതെ പണത്തിന്റെ കാര്യം മികച്ചതാവും. ആരോഗ്യവും നേട്ടങ്ങളുടേതാവും.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവും. എന്നാല്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ എല്ലാം മികച്ച അവസ്ഥയിലായിരിക്കും. പണം ചിലവഴിക്കുന്നതില്‍ അല്‍പം ശ്രദ്ധ വേണം, അല്ലെങ്കില്‍ സാമ്പത്തിക നഷ്ടമുണ്ടാവാം. ജോലിയുടെ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം അനുകൂല മാറ്റങ്ങളുണ്ടാവാം.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കണം. കൂടാതെ ജോലിഭാരം നിങ്ങള്‍ക്ക് തലവേദനയുണ്ടാക്കും. എപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ പ്രതീക്ഷിക്കണം. കുടുംബജീവിതം സന്തോഷകരമാകും. പ്രതികൂല സാഹചര്യങ്ങളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പൂര്‍ണ്ണ പിന്തുണ ലഭിക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതാവും. ശ്രദ്ധയോടെ മുന്നോട്ട് പോവാന്‍ സാധിക്കും.

തുലാം
തുലാം രാശിക്കാര്‍്ക്ക് പല വിധത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. പ്രതിസന്ധികള്‍ ഒന്നൊഴിയാതെ ഇല്ലാതാവുന്നു. ഓഫീസ് ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്ത് തീര്‍ക്കേണ്ടതായി വരുകയും ചെയ്യുന്നു. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. സാമ്പത്തികം ഗുണദോഷ സമ്മിശ്രമായിരിക്കും.

വൃശ്ചികം
ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ ഇവരില്‍ കുറവായിരിക്കും. എന്നാല്‍ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കൂടാതെ വീട്ടില്‍ സന്തോഷം നിലനില്‍ക്കുമെങ്കിലും ശ്രദ്ധയോടെ പെരുമാറുന്നതിന് ശ്രമിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാവുമെങ്കിലും അതിന് ആയുസ്സുണ്ടാവില്ല. തര്‍ക്കങ്ങള്‍ വിടാതെ പിന്തുടരുന്നു. പണവുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാം.

ധനു
ഇന്ന് ഭാഗ്യ സമയം വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ധനു രാശിക്കാര്‍ക്ക് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പലപ്പോഴും ഇവരുടെ ജീവിതത്തില്‍ സാമ്പത്തിക നേട്ടം തേടി എത്താം. എന്നാല്‍ കുടുംബത്തില്‍ സന്തോഷവും സമാധാനവും കുറവായിരിക്കും. എങ്കിലും മികച്ച രീതിയില്‍ മുന്നോട്ട് പോയാല്‍ അതില്‍ നിന്നെല്ലാം പരിഹാരം കാണാം. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യം ശ്രദ്ധിക്കണം.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ നേട്ടങ്ങള്‍ക്കും മേലെയായിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ മികച്ചതാവും. ചെയ്യാന്‍ സാധിക്കാതിരുന്ന എല്ലാ കാര്യവും ചെയ്യുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ ചിലവ് വര്‍ദ്ധിക്കുമെങ്കിലും അതിനെല്ലാം ഒരു പരിഹരാവും ഉണ്ടാവും. പങ്കാളിയുടെ ആരോഗ്യം ഇന്ന് കുറച്ച് ദുര്‍ബലമായിരിക്കും.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ഫലം. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്താം. എന്നാല്‍ അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കാത്തത് മൂലം പലപ്പോഴും അത് നഷ്ടപ്പെടാം. എങ്കിലും ഇരട്ടിസന്തോഷവുമായി മറ്റൊരു ഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പണത്തിന്റെ കാര്യത്തില്‍ നിങ്ങളെടുക്കുന്ന ഏത് തീരുമാനവും മികച്ചതായിരിക്കും. ആരോഗ്യത്തെക്കുറിച്ച് അശ്രദ്ധരാകാതിരിക്കുക.

മീനം
മീനം രാശിക്കാര്‍ക്ക് നിങ്ങളുടെ ആരോഗ്യം തന്നെയാണ് ഇന്നത്തെ വെല്ലുവിളി. എന്നാല്‍ നല്ല രീതിയില്‍ മുന്നോട്ട് പോയാല്‍ അതിനെയെല്ലാം തരണം ചെയ്യാന്‍ സാധിക്കുന്നു. അപ്രതീക്ഷിത സാമ്പത്തിക നേട്ടം നിങ്ങള്‍ക്കുണ്ടാവും. എല്ലാ വിഷമങ്ങളും പരിഹരിക്കപ്പെടുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സന്തോഷകരമായ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Wednesday, October 9, 2024, 6:14 [IST]
X
Desktop Bottom Promotion