Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
വരും വര്‍ഷം നിയോഗം ഇതെല്ലാമാണ്, നിങ്ങളുടെ അവസരങ്ങളും വെല്ലുവിളികളും നേരത്തെയറിയാം
വരുന്ന വര്‍ഷം അതായത് 2025-ലേക്ക് കടക്കുമ്പോള്‍ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്തൊക്കെ വെല്ലുവിളികള്‍ ഉണ്ടായിരിക്കാം എന്നിവയെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നത് നല്ലതാണ്. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് അനുകൂലമായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അത് തന്നെ പലപ്പോഴും പ്രതികൂലമായി മാറുകയും ചെയ്യുന്നുണ്ട്. ന്യൂമറോളജി പ്രകാരം വരും വര്‍ഷം നിങ്ങള്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്നും എന്താണ് അതിനുള്ള പരിഹാരം എന്നും നമുക്ക് നോക്കാം.
നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ വിധത്തിലുള്ള വെല്ലുവിളികളും പുതിയ അവസരങ്ങളും മനസ്സിലാക്കാന്‍ ഈ ലേഖനം സഹായിക്കുന്നു. എങ്ങനെ വ്യക്തിഗത നമ്പര്‍ കണ്ടെത്താം എന്ന് നമുക്ക് നോക്കാം. ഉദാഹരണത്തിന്, നിങ്ങളുടെ ജന്മദിനം മാര്‍ച്ച് 15-ന് ആണെങ്കില്‍, നിങ്ങള്‍ നിലവിലെ വര്‍ഷത്തിന്റെ അക്കങ്ങളിലേക്ക് 1 + 5 + 3 ചേര്‍ക്കും. നിങ്ങള്‍ക്ക് ഈ തുക ലഭിച്ചുകഴിഞ്ഞാല്‍ അതില്‍ ഒറ്റസംഖ്യ വരുന്നത് വരെ കുറക്കുക. അതാണ് നിങ്ങളുടെ ജന്മസംഖ്യ അഥവാ വ്യക്തിഗത സംഖ്യ.

സംഖ്യകളുടെ പ്രാധാന്യം
നിങ്ങളുടെ സംഖ്യ 1 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് പുതിയ തുടക്കമായിരിക്കും എന്നതാണ്. അത് മാത്രമല്ല പുതിയ ലക്ഷ്യങ്ങളിലേക്ക് ചേക്കേറുന്നതിനും ഉള്ള യോഗം കാണുന്നു. കൂടാതെ ബിസിനസ് ആരംഭിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. എന്നാല്‍ നിങ്ങളുടെ ജന്മസംഖ്യ 2 ആണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ബന്ധങ്ങള്‍ മികച്ചതായിരിക്കും എന്നതാണ്. അത് മാത്രമല്ല ഇവര്‍ക്ക് ജോലിയില്‍ പുതിയ നേട്ടങ്ങളും ഉണ്ടാവാം. ജീവിതത്തില്‍ സാമ്പത്തികമായി വരുന്ന വര്‍ഷം മികച്ചതായിരിക്കും.
ജന്മസംഖ്യ 3, 4
നിങ്ങളുടെ വ്യക്തിഗത സംഖ്യ 3 ആണെങ്കില്‍ ഇവര്‍ക്ക് പങ്കാളിത്തത്തോടെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കൂടാതെ ആത്മപരിശോധനക്കുള്ള സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. വിജയത്തിലേക്ക് എത്തുന്നതിന് തടസ്സങ്ങളൊന്നും തന്നെ ഉണ്ടാവുന്നില്ല. നിങ്ങളുടെ വ്യക്തിഗത സംഖ്യ 4 ആണെങ്കില്‍ ഇവര്‍ക്ക് സ്ഥിരതയും കഠിനാധ്വാനവും ഈ വര്‍ഷം അനിവാര്യമാണ്. കൂടാതെ വിജയത്തിന് ഉള്ള മികച്ച അടിത്തറ പാകുന്നതിന് സാധിക്കുന്നു. അതോടൊപ്പം തന്നെ പുതിയ ഹോബികള്‍ കണ്ടെത്തുന്നതിനും സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ജന്മസംഖ്യ 5,6
നിങ്ങളുടെ വ്യക്തിഗത വര്‍ഷ സംഖ്യ 5 എന്നത് പലപ്പോഴും വരാന്‍ പോവുന്ന മാറ്റത്തെയും സാഹസികതയെയും സൂചിപ്പിക്കുന്നു. ഈ നമ്പര്‍ ഉള്ളവര്‍ക്ക് വരുന്ന വര്‍ഷം യാത്ര ചെയ്യാനോ പുതിയ അനുഭവങ്ങള്‍ പരീക്ഷിക്കാനോ സാധ്യതയുണ്ട്. കൂടാതെ ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജവും നിറയുന്നു. ജന്മസംഖ്യ 6 ആണെങ്കില്‍ ഇവര്‍ക്ക് ഗാര്‍ഹിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരുന്നു. കൂടാതെ ബിസിനസ് ചെയ്യുന്നവരില്‍ മികച്ച സാമ്പത്തിക ലാഭവും തേടി എത്തും. എല്ലാ തരത്തിലും ജീവിതം ആസ്വദിക്കുന്നതിന് സാധിക്കുന്നു ഈ വര്‍ഷം ഇവര്‍ക്ക്.
ജന്മസംഖ്യ 7,8
നിങ്ങളുടെ ജന്മസംഖ്യ 7 ആണെങ്കില്‍ അവര്‍ക്ക് പലപ്പോഴും ഏകാന്തത ഇഷ്ടപ്പെടുന്നു. പലപ്പോഴും ആത്മപരിശോധന നടത്തുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യതയുണ്ട്. സംഖ്യാശാസ്ത്രപരമായി പല വിധത്തിലുള്ള ഉള്‍ക്കാഴ്ചകള്‍ നടത്തുന്നത് തെറ്റുതിരുത്തുന്നതിലേക്ക് എത്തുന്നു. ജന്മസംഖ്യ 8 ആണെങ്കില്‍ ഇവര്‍ക്ക് തൊഴില്‍ പുരോഗതി ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. മാത്രമല്ല തീരുമാനങ്ങള്‍ വളരെയധികം വിവേകത്തോടെ എടുക്കുന്നതിനും സാധിക്കും.
ജന്മസംഖ്യ 9
ജന്മസംഖ്യ 9 ആണെങ്കില്‍ ജീവിതത്തില്‍ കൂടുതല്‍ അവബോധത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. പൂര്‍ത്തിയാക്കാത്ത ബിസിനസ് നേട്ടങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലും നിങ്ങളുടെ ജീവിതം മികച്ചതാക്കുന്നതിന് സാധിക്കുന്ന ഒരു വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ നിങ്ങളുടെ ജീവിതം മുന്നോട്ട് പോവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications