Rashiphalam: ഇന്ന് പുലരുന്നത് ഇവരുടെ നഷ്ടത്തോടെ, അശുഭസ്ഥാനത്തെ ഗ്രഹങ്ങള്‍ പെടാപാടു പെടുത്തും: രാശിഫലം

ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ ഓരോ രാശിക്കാര്‍ക്കും കാത്തുവെച്ചിട്ടുണ്ട്. അതില്‍ തന്നെ പലപ്പോഴും നിങ്ങള്‍ അറിയാതെ പോവുന്ന ചില കാര്യങ്ങളും ഉണ്ട്. ഗുണമാണോ ദോഷമാണോ അതോ സമ്മിശ്ര ഫലമാണോ ഇന്നത്തെ ദിവസം എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും നാം അറിയാതെ പോവുന്ന ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്.

വരുന്ന 24 മണിക്കൂര്‍ എപ്രകാരമാണെന്ന് മുന്‍കൂട്ടി അറിയുന്നതിന് പലര്‍ക്കും താല്‍പ്പര്യം കാണും. അതനുസരിച്ച് ജീവിതം പ്ലാന്‍ ചെയ്യുന്നതിനാണ് ഇവര്‍ ശ്രമിക്കുന്നതും. അതുകൊണ്ട് തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ഇന്നത്തെ രാശിഫലം എന്തൊക്കെയെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

Today Horoscope Malayalam

Most read: ജീവിതം പഴയപടിയാവില്ല, മൊത്തത്തില്‍ മാറ്റം:ഐശ്വര്യം, സമ്പത്ത്, ജോലി, ഈ 5 രാശിക്കാര്‍ക്ക് കോളടിച്ചു

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ബിസിനസില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. സാമ്പത്തിക നഷ്ടം പ്രതിസന്ധികള്‍ സൃഷ്ടിക്കും. ഓഫീസില്‍ ജോലിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ ഏത് പ്രശ്‌നവും പരിഹരിക്കാന്‍ സാധിക്കുന്നു.പങ്കാളിയുമായി തര്‍ക്കമുണ്ടായേക്കാം. ചെറിയ കാര്യങ്ങളെ ചൊല്ലിയുള്ള വഴക്കുകള്‍ നിങ്ങളുടെ ബന്ധത്തെ ദുര്‍ബലപ്പെടുത്തും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ആരോഗ്യ കാര്യത്തില്‍ പ്രശ്‌നങ്ങളുണ്ടായേക്കാം. പലപ്പോഴും അലര്‍ജികള്‍ വിട്ടുമാറാതെ നില്‍ക്കുന്നു. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത് നല്ലതാണ്. പണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം ചെലവേറിയതായിരിക്കും. അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം. ജോലിയില്‍ പ്രയാസം നേരിടേണ്ടി വരുന്നു. കുടുംബ ജീവിതത്തില്‍ സാഹചര്യം അനുകൂലമായിരിക്കും.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ വളരെയധികം ജാഗ്രത പാലിക്കേണ്ട ദിവസമാണ് ഇന്ന്. ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പലപ്പോഴും ഇന്ന് നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് വലിയ സാമ്പത്തിക ലാഭം നേടാന്‍ പാടുപെടേണ്ടി വന്നേക്കാം. ഇന്ന് നിങ്ങളുടെ ജോലിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവാം.

കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രണയം മികച്ച അനുഭവമായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ബിസിനസ് സംബന്ധമായി യാത്രകള്‍ നടത്തേണ്ടി വന്നേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനുള്ള ശക്തമായ സാധ്യതയുണ്ട്. വരുമാനം വര്‍ധിക്കുമെന്ന സൂചനകള്‍ പലപ്പോഴും ലഭിക്കുന്നു. ദാമ്പത്യജീവിതം സന്തോഷകരമായേക്കാം. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ജോലി ചെയ്യുന്നവര്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും ഇന്നത്തെ ദിവസം. എന്നാല്‍ ചെറിയ അശ്രദ്ധ പോലും വലിയ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക നേട്ടങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടായേക്കാം. പലപ്പോഴും സന്തോഷം നിലനിര്‍ത്തുന്നതിന് കഠിനമായി പരിശ്രമിച്ച് കൊണ്ടിരിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ ദിവസമായിരിക്കും. പലപ്പോഴും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ഏത് കാര്യത്തിലും നിങ്ങള്‍ പോസിറ്റീവ് ആയി തുടരേണ്ടതുണ്ട്. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമാണ്. പക്ഷേ അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ വേദന ഉണ്ടായിരിക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ ദിവസമായിരിക്കും. ഗ്രഹങ്ങളുടെ അശുഭ സ്ഥാനം ഇന്ന് ജോലിയില്‍ പ്രതിസന്ധികള്‍ ഉണ്ടായേക്കാം. ചിലവുകള്‍ കുറയുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ മാറ്റങ്ങളുണ്ടായേക്കാം. ശാരീരികമായി പല അസ്വസ്ഥതകള്‍ തേടി വരുന്നു. യോഗയും ധ്യാനവും ശീലമാക്കുക.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ദാമ്പത്യ ജീവിതത്തില്‍ വൃശ്ചികം രാശിക്കാര്‍ക്ക് പിരിമുറുക്കം വര്‍ദ്ധിക്കുന്നതായി തോന്നുന്നു. നിങ്ങളുടെ പെരുമാറ്റം പലപ്പോഴും പ്രിയപ്പെട്ടവരെ വേദനിപ്പിച്ചേക്കാം. ഏത് അവസ്ഥയിലും നിങ്ങളുടെ ബന്ധങ്ങള്‍ മികച്ചതാക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. പണം കടം കൊടുക്കരുത്. ആരോഗ്യം ശ്രദ്ധിക്കണം.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ പോലെ തന്നെ ദോഷഫലങ്ങളും വര്‍ദ്ധിക്കുന്നു. ബിസിനസില്‍ നഷ്ടം തുടര്‍ക്കഥയാവുന്നു. അതുകൊണ്ട് തന്നെ ബിസിനസ് തീരുമാനങ്ങള്‍ വളരെ ആലോചിച്ച് എടുക്കുക. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി ശ്രദ്ധിക്കണം. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് സമാധാനം നല്‍കുന്നു.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ രംഗത്ത് മികച്ച ദിവസമാണ്. പലപ്പോഴും പ്രധാന പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. അതൊടൊപ്പം തന്നെ സാമ്പത്തിക ലാഭവും തേടി എത്തും. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് അവരുടെ കഠിനാധ്വാനത്തിന് നല്ല ഫലം ലഭിക്കും. അത് വഴിസാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. പണത്തിന്റെ കാര്യത്തില്‍ ദിവസം ശരാശരി ആയിരിക്കും. ആരോഗ്യത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കണം.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. പ്രണയിക്കുന്നവരും പലപ്പോഴും ആശയക്കുഴപ്പത്തിലാകും. വിദ്യാര്‍ത്ഥികള്‍ വിജയത്തിനായി കഠിനാധ്വാനം ചെയ്യേണ്ടത് അനിവാര്യമാണ്. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു ഇന്ന്. ബിസിനസില്‍ ആവറേജ് ദിനമായിരിക്കും ഇന്ന്. ആരോഗ്യം ഗുണകരമാവും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നു. ബന്ധങ്ങളില്‍ സുതാര്യത ഇല്ലാത്തത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. സാമ്പത്തിക ഞെരുക്കം നിങ്ങളെ വളരെ മോശം തോതില്‍ ബാധിക്കുന്നു. പലപ്പോഴും കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കാതെ പോവുന്നു. പൊതുവേ ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ അവഗണന പാടില്ല.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Saturday, September 7, 2024, 6:58 [IST]
X
Desktop Bottom Promotion