Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
ജീവിതം പഴയപടിയാവില്ല, മൊത്തത്തില്‍ മാറ്റം:ഐശ്വര്യം, സമ്പത്ത്, ജോലി, ഈ 5 രാശിക്കാര്‍ക്ക് കോളടിച്ചു
2024 അവസാനിക്കുന്നിടത്താണ് നാം ഇപ്പോള്‍ നില്‍ക്കുന്നത്. ചുരുങ്ങിയ മാസങ്ങള്‍ കൂടി കഴിഞ്ഞാല്‍ 2025-ലേക്ക് നാം കടക്കുന്നു. വേദജ്യോതിഷത്തിന്റെ ഭാഗമാണ് ലാല്‍കിതാബ്. നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും മുന്‍കൂട്ടി അറിയുന്നതിനും ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഏതൊക്കെ സമയത്ത് സംഭവിക്കും എന്നറിയുന്നതിനും വേണ്ടി ഈ ലേഖനം വായിക്കാം. കാരണം വരും വര്‍ഷത്തില്‍ ലാല്‍കിതാബിന്റെ കണക്കു കൂട്ടലുകള്‍ എപ്രകാരമാണ് നമ്മുടെ ജീവിതത്തെ ബാധിക്കുന്നതെന്ന് നോക്കാം.
2025-ല്‍ നിങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുന്ന ചില രാശിക്കാരുണ്ട്. വരുന്ന വര്‍ഷം സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നവരും കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നേട്ടവും വര്‍ദ്ധിക്കുന്നവരും ഉണ്ടാവുന്നു. ലാല്‍കിതാബ് അനുസരിച്ച് എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത് 2025-ല്‍ ഏതൊക്കെ രാശിക്കാരിലാണ് സ്‌നേഹവും ഐശ്വര്യവും സന്തോഷവും വര്‍ദ്ധിക്കുന്നത് എന്ന് കൂടി നമുക്ക് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ലാല്‍കിതാബ് അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവാം. ഇതില്‍ തന്നെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങളെ തേടി സന്തോഷവും സമാധാനവും നിഴലിക്കുന്നു. കൂടാതെ നിങ്ങള്‍ക്ക് സന്താന സൗഭാഗ്യവും നേട്ടങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങളും നേട്ടങ്ങളും ഉണ്ടാവുന്നു. ലാഭകരമായ പല നേട്ടങ്ങളും ഇവരെക്കാതിരിക്കുന്നു. ധാരാളം സമ്പത്ത് സ്വന്തമാക്കുന്നതിന് ഉള്ള അവസരം നിങ്ങള്‍ക്കുണ്ടാവുന്നു. പൊതുവേ ധാരാളം ഗുണകരമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു സമയമാണ് വരുന്ന വര്‍ഷം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് 2025-ല്‍ എല്ലാ ജോലികളിലും മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസിലും സമ്പത്തിലും പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാവും. പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അപ്രതീക്ഷിതമായി മുന്നോട്ട് കുതിക്കുന്നതിന് സഹായിക്കുന്നു. വിദേശത്ത് ജോലി ചെയ്യുന്നതിനും നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനും സാമ്പത്തിക മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ബിസിനസ് വികസിപ്പിക്കുന്നതിനുള്ള അവസരം നിങ്ങള്‍ക്ക് തേടി എത്തുന്നു. കഠിനാധ്വാനത്തെക്കുറിച്ച് നിങ്ങളുടെ മേലുദ്യോഗസ്ഥരും സഹപ്രവര്‍ത്തകരും പ്രകീര്‍ത്തിക്കുന്നു.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് 2025ല്‍ ഭാഗ്യം ലഭിക്കുമെന്നാണ് ലാല്‍ കിതാബ് പറയുന്നത്. കൂടാതെ ദൈവം നിങ്ങളെ വളരെയധികം സഹായിക്കുന്നതായി പലപ്പോഴും നിങ്ങള്‍ക്ക് തന്നെ തോന്നുന്നു. തൊഴിലന്വേഷകര്‍ക്ക് ജോലിയില്‍ അനുകൂലാവസരങ്ങള്‍ ലഭിക്കുന്നു. വരും വര്‍ഷത്തില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സര്‍ക്കാര്‍ ജോലിക്ക് ഉള്ള സാധ്യതയുണ്ട്. കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറുന്നു. പുതുവര്‍ഷം പുതുപ്രതീക്ഷകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിക്കുന്നത് വഴി നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും ബിസിനസിലുള്ള നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജോലിയില്‍ അധികാരവും സ്ഥാനമാനങ്ങളും സ്വന്തമാക്കുന്നതിന് സാധിക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിന് സാധിക്കുകയും ചെയ്യുന്നു. യാത്രകള്‍ ലോകമെങ്ങും നടത്തുന്നതിലേക്കും അത് വഴി ജീവിതം തന്നെ മനസ്സിലാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ബിസിനസില്‍ സാമ്പത്തിക ലാഭം ഉള്ളത് കാരണം മറ്റൊരു ബിസിനസ് ആരംഭിക്കുന്നതിനും നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ലാല്‍കിതാബ് അനുസരിച്ച് നിങ്ങള്‍ക്കുണ്ടാവുന്ന നേട്ടങ്ങള്‍ പലപ്പോഴും അത്ഭുതപ്പെടുത്തുന്നതായിരിക്കും. നര്‍മ്മബോധം നിങ്ങളുടെ ജീവിതത്തില്‍ ഉള്ളത് കൊണ്ട് തന്നെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നു. ഓഫീസില്‍ അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നത് വഴി സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവും. അനുകൂലമായ സാമ്പത്തിക അന്തരീക്ഷവും നിങ്ങള്‍ക്കുണ്ടാവുന്നു. വരുന്ന വര്‍ഷത്തില്‍ നിങ്ങളുടെ വരുമാനവും സമ്പാദ്യവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











