Rashiphalam: മേടം രാശിക്ക് കരിയര്‍ മാറ്റം, മിഥുനത്തിന് അപകടം, നിങ്ങള്‍ക്ക് ഇന്ന് എപ്രകാരം ?

ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും രാശിഫലങ്ങള്‍ എപ്രകാരമാണ് ഫലങ്ങള്‍ നല്‍കുന്നത് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന നേട്ടങ്ങള്‍ നിങ്ങളെ സ്വാധീനിക്കുന്നത് ഏതൊക്കെ തരത്തിലാണ് ആരിലൊക്കെയാണ് പോസിറ്റീവ് ഫലങ്ങളുണ്ടാവുന്നത്, ആര്‍ക്കൊക്കെയാണ് നെഗറ്റീവ് ഫലങ്ങളുണ്ടാവുന്നത് എന്നതിനെക്കുറിച്ചെല്ലാം നമുക് ഈ ലേഖനത്തില്‍ വിശദമായി വായിക്കാം.

നിങ്ങളുടെ ഇന്നത്തെ ദിവസം മേടം - മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കാന്‍ ഇടയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും നമുക്ക് നോക്കാം. ഇതില്‍ മുന്‍കരുതല്‍ എടുക്കേണ്ടവര്‍ക്ക് അതിനുള്ള സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം എപ്രകാരം എന്നറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

horoscppe

Most read: Chanakya Niti: ഈ 3 കാര്യങ്ങള്‍ ചാണക്യനീതി പ്രകാരം ചെയ്യൂ, തോറ്റിടത്ത് നിന്ന് വിജയം കരസ്ഥമാക്കാം

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നില്ലെങ്കിലും കൂടുതല്‍ ശ്രദ്ധിക്കേണ്ട സാഹചര്യങ്ങളുണ്ടാവുന്നില്ല. എങ്കിലും പെരുമാറ്റം വളരെയധികം ശ്രദ്ധിക്കണം. ജോലിയില്‍ പലപ്പോവും സഹപ്രവര്‍ത്തകര്‍ നിങ്ങളെ ദേഷ്യം പിടിപ്പിച്ചേക്കാം. പലപ്പോഴും അനാവശ്യ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ടെന്‍ഷനടിക്കുന്നതിനുള്ള വകയുണ്ടാക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കും.

ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ മികച്ചതായിരിക്കും. തുടക്കത്തില്‍ തന്നെ ധാരാളംപോസിറ്റീവ് വാര്‍ത്തകള്‍ ലഭിച്ചേക്കാം. അത് നിങ്ങളുടെ സന്തോഷം ഇരട്ടിയാക്കും. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും. എന്നാല്‍ സാമ്പത്തിക തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം എടുക്കുന്നതിന്. ദാമ്പത്യ ജീവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാവാം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്ന് ശ്രദ്ധിക്കണം.

മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അനാവശ്യ സംസാരങ്ങള്‍ ഉണ്ടാവരുത്. അത് ജോലിനഷ്ടപ്പെടുന്നതിലേക്ക് എത്തിക്കുന്നു. ബിസിനസില്‍ ഇന്നത്തെ ദിവസം വെല്ലുവിളികളുണ്ടായേക്കാം. ആത്മവിശ്വാസത്തെ വരെ ഇത് ഇല്ലാതാക്കും. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ അസ്വസ്ഥതകളുണ്ടായേക്കാം.

കര്‍ക്കിടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കുടുംബജീവിതത്തില്‍ സമ്മര്‍ദ്ദകരമായ സാഹചര്യങ്ങള്‍ വര്‍ദ്ധിക്കാം. ഇതെല്ലാം ജീവിതത്തില്‍ പ്രതിസന്ധികള്‍ കൂട്ടുന്നു. ഓഫീസ് ജോലിയില്‍ അല്‍പം ശ്രദ്ധ വേണം. മുടങ്ങിക്കിടക്കുന്ന ജോലി പൂര്‍ത്തീകരിക്കാന്‍ ശ്രദ്ധിക്കണം. ബിസിനസുമായി ബന്ധപ്പെട്ട് സാമ്പത്തിക സ്ഥിരത നിലനിര്ത്താന്‍ സാധിക്കുന്നു. വലിയ സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമല്ല.

ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല സമയമാണ്. ചെയ്യുന്ന ജോലിയെല്ലാം വിജയിക്കുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്തമാറ്റങ്ങളുണ്ടാവുന്നു. കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. പണത്തിന്റെ കാര്യത്തില്‍ നിസ്സാരമായ കാര്യങ്ങളായി കണക്കാക്കരുത്. കുടുംബത്തിന്റെ സ്വാധീനം പല മേഖലകളിലും നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. ആരോഗ്യം തൃപ്തികരമായിരിക്കും.

കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പ്രതികൂല സാഹചര്യങ്ങളുണ്ടായിരിക്കും. തെറ്റായ ചില ആരോപണങ്ങള്‍ നിങ്ങള്‍ക്ക് മേലുണ്ടാവുന്നു. കരുതലോടെ വേണം ഓരോ ചുവടും മുന്നോട്ട് പോവുന്നതിന്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ആഗ്രഹിച്ച നേട്ടങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നൂ. കൂടാതെ സാമ്പത്തിക സ്ഥിതി നല്ലതായിരിക്കും.

തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം മനസ്സിനുണ്ടാവുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും അമിതമായി ഉത്കണ്ഠയുണ്ടാവും. പക്ഷേ അതിന്റെ ആവശ്യമില്ല എന്നതാണ് സത്യം. തൊഴില്‍ രംഗത്ത് ഉയര്‍ച്ച താഴ്ചകള്‍ വര്‍ദ്ധിക്കുന്നു. വിജയം കൈപ്പിടിയിലാക്കാന്‍ സാധിക്കുന്നു. എല്ലാ കാര്യങ്ങളും അനുകൂലമായി മാറും. പണത്തിന്റെ കാര്യത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു സാധാരണ ദിവസമായിരിക്കും. ആരോഗ്യം അനുകൂലമായിരിക്കും.

വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഈ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തിന്റെ തുടക്കം ശ്രദ്ധിക്കണം. എന്നാല്‍ പിന്നീടങ്ങോട്ട് കാര്യങ്ങള്‍ മികച്ചതാവുന്നു. കൃത്യമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. മാറ്റി വെച്ചിരുന്ന ചില ജോലികളില്‍ ചിലതിന് തടസ്സങ്ങള്‍ ഉണ്ടായേക്കാം. അത് മാനസിക വിഷമത്തിന് ഇടയാക്കുന്നു. എന്നാല്‍ ക്ഷമയോടെ മുന്നോട്ട് പോയാല്‍ അവയെല്ലാം തീര്‍പ്പാക്കുന്നതിന് സാധിക്കും.. അതോടൊപ്പം തന്നെ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് നിക്ഷേപം നടത്താന്‍ അനുകൂല സമയമാണ്.

ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ അപ്രതീക്ഷിത നേട്ടങ്ങളുണ്ടാവാം. അതോടൊപ്പം തന്നെ ഇവര്‍ക്ക് ചെറിയ ചില സാമ്പത്തിക വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. ചെയ്യുന്ന ജോലികളില്‍ ചിലതിന് തടസ്സം ഉണ്ടാവാം. ഇത് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്ക് എത്തിക്കും. തൊഴില്‍ ചെയ്യുന്നവര്‍ ഇന്നത്തെ ദിവസം ജാഗ്രത പാലിക്കണം. കാരണം പലപ്പോഴും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. അല്ലാത്ത പക്ഷംഅത് നെഗറ്റീവ് സാഹചര്യങ്ങളുണ്ടാക്കാം. ബിസിനസ് ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അത് കൂടുതല്‍ അപകടങ്ങളിലേക്ക് എത്തുന്നു. അത് മൂലം പലപ്പോഴും വലിയ സാമ്പത്തിക നഷ്ടം ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ ഐക്യം നിലനില്‍ക്കുന്നു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. എങ്കിലും ഗുണഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്ന ഒരു സമയം തന്നെയാണ്. പ്രിയപ്പെട്ടവര്‍ക്കൊപ്പം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധ വേണം. പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം നിങ്ങള്‍ അഭിമുഖീകരിക്കുകയാണെങ്കില്‍ അതിനെല്ലാം പരിഹാരം ലഭിക്കുന്ന ഒരു ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ മികച്ച ദിവസമായിരിക്കും. കര്‍മ്മരംഗത്ത് ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. എങ്കിലും അനാവശ്യമായ ശാഠ്യം നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. കൂടാതെ പണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം ചിലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വരുമാനത്തേക്കാള്‍ കൂടുതല്‍ ചിലവുകള്‍ നിങ്ങളെ പ്രതിസന്ധിയിലാക്കും. എങ്കിലും ആരോഗ്യനില വഷളാകാന്‍ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, September 27, 2024, 8:10 [IST]
X
Desktop Bottom Promotion