Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
Chanakya Niti: ഈ 3 കാര്യങ്ങള്‍ ചാണക്യനീതി പ്രകാരം ചെയ്യൂ, തോറ്റിടത്ത് നിന്ന് വിജയം കരസ്ഥമാക്കാം
ജീവിതത്തില്‍ വിജയിക്കാന്‍ ഏതറ്റം വരേയും പോവുന്നവരുടെ ലോകത്താണ് ഇന്ന് നാം ജീവിക്കുന്നത്. ജീവിത വിജയം കരസ്ഥമാക്കുന്നതിനായി എന്ത് ചെയ്യാനും എത്രയൊക്കെ കഠിനാധ്വാനം ചെയ്യുന്നതിനും നാം തയ്യാറാണ്. എന്നാല്‍ അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എപ്രകാരമാണ് ആരംഭിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് വിജയത്തിന് തടസ്സം സൃഷ്ടിക്കുന്നതും.
കഠിനാധ്വാനത്തിലൂടെ വിജയം കരസ്ഥമാക്കുമ്പോള്‍ പലര്‍ക്കും പരാജയനം നേരിടേണ്ടി വരാം. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ എങ്ങനെ മുന്നോട്ട് പോവണം, എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെ തളരാതെ അതിനെയെല്ലാം നേരിടണം എന്നത് ഒരു ചോദ്യം തന്നെയാണ്. ചാണക്യനീതിയില്‍ ചാണക്യന് ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. അവ എന്തെക്കെയെന്ന് നോക്കാം.

സ്വയം നിയന്ത്രിക്കുക
എപ്പോഴും ഏത് കാര്യത്തിനും ഒരു സ്വയം നിയന്ത്രണം അനിവാര്യമാണ്. ഇത് നിങ്ങളുടെ വ്യക്തിപരമായ വളര്‍ച്ചക്കും മുതല്‍ക്കൂട്ടാണ്. പ്രലോഭനങ്ങളില്‍ വീണു പോവാതെ എല്ലാ കാര്യവും ചെയ്യുന്നതിനും ദീര്‍ഘകാല വിജയം കരസ്ഥമാക്കുന്നതിനുള്ള ലക്ഷ്യവും അനിവാര്യമാണ്. പലപ്പോഴും ഇതെല്ലാം തന്നെയാണ് നിങ്ങളെ വിജയത്തിലേക്ക് എത്തിക്കുന്നത്. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. ഈ കഴിവ് തന്നെയാണ് ഒരു വ്യക്തിയെ സമ്പന്നതയിലേക്ക് എത്തിക്കുന്നതും എന്നാണ് ചാണക്യന് പറയുന്നത്. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്ത് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
ഭാഗ്യത്തില്‍ വിശ്വസിച്ചിരിക്കരുത്
ഒരു കാരണവശാലും ഭാഗ്യത്തില്‍ മാത്രം വിശ്വസിച്ച് ഇരിക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വിജയമല്ല പരാജയമാണ് പലപ്പോഴും നല്‍കുന്നത് എന്നാണ് ചാണക്യന് പറയുന്നത്. ഒരു വ്യക്തിയും വിജയം കരസ്ഥമാക്കുന്നതിന് വേണ്ടി ഭാഗ്യത്തെ ആശ്രയിച്ചിരിക്കരുത്. എന്ന് മാത്രമല്ല ഏത് സാഹചര്യത്തിലും കഠിനാധ്വാനം ചെയ്യുന്നതിനും ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും ശ്രദ്ധിക്കണം. കൂടാതെ കൂടുതല്‍ പരിശ്രമിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഇത് വഴി ഉണ്ടാവുന്നു എന്നാണ് ചാണക്യന് പറയുന്നത്.
ബലഹീനതകള്‍ തുറന്ന് പറയരുത്
നിങ്ങളുടെ ബലഹീനതകള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് കൃത്യമായി അറിയാം. എന്നാല്‍ ഒരിക്കലും അവയൊന്നും തന്നെ തുറന്ന് പറയരുത്. അത് നിങ്ങളുടെ വിജയത്തിലേക്കുള്ള പാത അടക്കുകയാണ് ചെയ്യുന്നത്. ഇത്തരം വെളിപ്പെടുത്തലുകള്‍ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. എതിരാളികള്‍ക്ക് പലപ്പോഴും നിങ്ങളെ ജയിക്കാന്‍ ഇത് കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ നിങ്ങളെ മുതലെടുക്കുന്നതിലേക്ക് വരെ എത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും ബലഹീനതയെക്കുറിച്ച് സംസാരിക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
