Latest Updates
-
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം
Rashiphalam: ജന്മാഷ്ടമിയില്‍ ദുരിതങ്ങളവസാനിക്കുന്നവര്‍: സമ്പത്ത് നേടും, കഠിനാധ്വാനം ഫലം ചെയ്യും
ഇന്നത്തെ രാശിഫലത്തില്‍ അനുകൂല പ്രതികൂല ഫലങ്ങള്‍ ഒരുപോലെ ബാധിക്കുന്ന ചില രാശിക്കാരുണ്ട്. പ്രത്യേകിച്ച് ഇന്ന് ജന്മാഷ്ടമി ദിനമാണ്. ഈ ദിനത്തില്‍ നിങ്ങളെ മികച്ചതാക്കുന്ന ചില മാറ്റങ്ങള്‍ക്ക് കൂടി തുടക്കമാവുന്നു. തിങ്കളാഴ്ച ദിനമായ ഇന്ന് ജീവിതം പച്ചപിടിക്കുന്ന രാശിക്കാര്‍ ആരൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
മാതാപിതാക്കളുടെ അനുഗ്രഹവും നേട്ടങ്ങളും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ദാമ്പത്യ ജീവിതത്തിലും ഐശ്വര്യവും സന്തോഷവും നിറയുന്നു. ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങളെന്ന് നോക്കാം.

Most read: Janmashtami 2024: വിധിപ്രകാരം വീട്ടിലെത്തിക്കൂ ഇവയെല്ലാം: നിലവറ നിറക്കും സമ്പത്ത് കുമിയും
മേടം (മാര്‍ച്ച് 20-ഏപ്രില്‍ 18):
ഇന്ന് മേടം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. ഓഫീസില്‍ സഹപ്രവര്‍ത്തകരുമായി ഉണ്ടാവുന്ന തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുക. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. കൂടാതെ ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് സമ്മിശ്ര മാറ്റങ്ങളാണ് ഉണ്ടാവുക. പണത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. പലപ്പോഴും കുടുംബത്തിലെ നേട്ടങ്ങള്‍ നിങ്ങളെ അമ്പരപ്പിക്കുന്നതാണ്. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം (ഏപ്രില്‍ 19-മേയ് 19):
ഇടവം രാശിക്കാര്‍ക്ക ്ഇന്നത്തെ ദിവസം അനുകൂല ഫലങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും അതിനെ പ്രതിരോധിക്കുന്ന അനുഭവങ്ങളും ജീവിതത്തിലുണ്ടാവാം. ദാമ്പത്യ ജീവിതത്തില്‍ ഇന്ന് കാര്യങ്ങള്‍ പ്രതിസന്ധിയിലേക്ക് എത്താം. പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയം കണ്ടെത്തണം. നിങ്ങള്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നുവോ അതിന്റെ ഫലം ലഭിക്കുന്നു. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ക്ക് സമയം വളരെ അനുകൂലമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം (മെയ് 20-ജൂണ്‍ 20):
ബിസിനസ്സുകാര്‍ക്ക് ഇന്നത്തെ ദിവസം നല്ല ലാഭം ലഭിക്കും,. സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. വീട്ടിലെ ചില അംഗങ്ങളുമായുള്ള പ്രശ്‌നം ബന്ധം മോശമാകാനുള്ള സാധ്യതയുണ്ട്. ദേഷ്യത്തില്‍ പോലും അനാവശ്യമായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവാം. സാമ്പത്തിക സ്ഥിതിയിലും മാറ്റം വരാം. അനുകൂലമായ ആരോഗ്യം ഉണ്ടായിരിക്കണം എന്നില്ല.
കര്‍ക്കടകം (ജൂണ്‍ 21-ജൂലൈ 21):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ആരോഗ്യം ശ്രദ്ധിക്കേണ്ട ദിവസമാണ് ഇന്ന്. പലപ്പോഴും കാലുകളുടെ ആരോഗ്യത്തിന്റെ കാര്യം പ്രതിസന്ധിയിലാവാം. അശ്രദ്ധ ഒരു കാര്യത്തിലും ഉണ്ടാവരുത്. ജോലിയുടെ കാര്യത്തില്‍ വളരെ തിരക്കുള്ള ദിവസമായിരിക്കും. ബിസിനസ്സുകാര്‍ക്ക് ഇന്ന് വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടതായി വരും. കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കാന്‍ ശക്തമായ സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്.
ചിങ്ങം (ജൂലൈ 22-ഓഗസ്റ്റ് 21):
ചിങ്ങം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുന്നത്. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. ജോലിയില്‍ അശ്രദ്ധ പാടില്ല. അത് പ്രതിസന്ധികള്‍ ഉണ്ടാക്കും. ബിസിനസില്‍ തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്, പ്രത്യേകിച്ച് പുതിയ ബിസിനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പെട്ടെന്നൊരു തീരുമാനം വേണ്ട. മാതാപിതാക്കളുടെ അനുഗ്രഹം നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. ജീവിത പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു.
കന്നി (ഓഗസ്റ്റ് 22-സെപ്റ്റംബര്‍ 21):
അമിത ആത്മവിശ്വാസം ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കും. പലപ്പോഴും ബിസിനസുകാര്‍ക്ക് ദോഷകരമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തിലുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം. ആലോചിക്കാതെ ഒരു തീരുമാനവും എടുക്കരുത്. പണത്തിന്റെ സ്ഥാനം നന്നായിരിക്കും. നിങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ്.
തുലാം (സെപ്റ്റംബര്‍ 22-ഒക്ടോബര്‍ 22):
ഈ സമയത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ അശ്രദ്ധ വേണ്ട. അത് കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കുന്നു. ആലോചന വര്‍ദ്ധിച്ച് വെറുതേ സമയം കളയേണ്ടതില്ല. പങ്കാളിയുമായി പലപ്പോഴും അഭിപ്രായഭിന്നതയുണ്ടാവും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ അവഗണിക്കുന്നതായി നിങ്ങള്‍ക്ക് തോന്നും. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം (ഒക്ടോബര്‍ 23-നവംബര്‍ 20):
ഇവര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും അവഗണിക്കേതായി വരുന്നു. സമാധാനം ലഭിക്കാന്‍ ഇത് അനിവാര്യം തന്നെയാണ്. സാമ്പത്തിക പ്രതിസന്ധി പലപ്പോഴും വര്‍ദ്ധിക്കുന്നു. എങ്കിലും അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ജോലിയുടെ കാര്യത്തില്‍ ്‌നുകൂല മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തിക ലാഭത്തിനുള്ള സാധ്യത കണ്ടെത്തണം. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു (നവംബര്‍ 21-ഡിസംബര്‍ 20):
പണത്തെക്കുറിച്ചുള്ള നിങ്ങളുടെ ആശങ്കകള്‍ ഇന്നത്തെ ദിവസം വര്‍ദ്ധിക്കുന്നു. എങ്കിലും തെറ്റായ വഴിയില്‍ പണം സമ്പാദിക്കരുത്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ഉണ്ടാവും. ജോലിയായാലും ബിസിനസ്സായാലും എന്ത് തീരുമാനവും വളരെയധികം വിവേകത്തോടെ എടുക്കുക. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം.
മകരം (ഡിസംബര്‍ 21-ജനുവരി 19):
സാമ്പത്തികമായി ഇന്ന് നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും. പുതിയ വരുമാന സ്രോതസ്സുകള്‍ ഉണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. വ്യക്തിപരമായ പല നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. ജോലിക്കാര്യത്തില്‍ പലപ്പോഴും നിങ്ങളുടെ ആശങ്ക വര്‍ദ്ധിച്ചേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
കുംഭം (ജനുവരി 20-ഫെബ്രുവരി 18):
തെറ്റായ വിവരങ്ങള്‍ നല്‍കി ചിലര്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ള ഒരു ദികവസമാണ്. മുന്നോട്ടുള്ള ഓരോ ചുവടും അതീവ ശ്രദ്ധയോടെ വേണം. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. മറുവശത്ത്, ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഇന്ന് നല്ല നേട്ടങ്ങളുണ്ടാവുന്നു. കുടുംബത്തില്‍ കാര്യങ്ങളെല്ലാം തന്നെ അനുകൂലമായിരിക്കും. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ഇന്ന് ചില സന്ദര്‍ഭങ്ങളില്‍, പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും പല കാര്യങ്ങളിലും നിരാശ തോന്നുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ പണം സമ്പാദിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതിന് അനുകൂല സമയമാണ്. പങ്കാളിയുമായുള്ള നിങ്ങളുടെ പെരുമാറ്റം ശ്രദ്ധിക്കണം. ദാമ്പത്യത്തില്‍ രോഗാവസ്ഥകള്‍ പങ്കാളിയെ ബാധിക്കാം. പലപ്പോഴും തലവേദന, പനി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











