Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
Janmashtami 2024: വിധിപ്രകാരം വീട്ടിലെത്തിക്കൂ ഇവയെല്ലാം: നിലവറ നിറക്കും സമ്പത്ത് കുമിയും
ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമാണ് ജന്മാഷ്ടമിയായി ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ ഭക്തരെല്ലാവരും ഭഗവാനെ പ്രാര്‍ത്ഥിക്കുകയും പ്രത്യേക ക്ഷേത്ര ദര്‍ശനവും വഴിപാടുകളും പ്രാര്‍ത്ഥനകളും സമര്‍പ്പിക്കുകയും ചെയ്യുന്നു. ശ്രാവമ മാസത്തിലെ കൃഷ്ണപക്ഷത്തില്‍ എട്ടാമത്തെ ദിവസമാണ് ജന്മാഷ്ടമി അഥവാ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്. രോഹിണി നക്ഷത്രത്തിലാണ് ഭഗവാന് പിറന്നത്. അതുകൊണ്ട് തന്നെ അഷ്ടമി രോഹിണി എന്നും ഈ ദിനം അറിയപ്പെടുന്നു.
ഈ ദിനത്തില്‍ ഭഗവാന് പ്രിയപ്പെട്ട ചില വസ്തുക്കള്‍ നാം വീട്ടിലേക്ക് കൊണ്ട് വരുന്നത് വഴി ജീവിതത്തില്‍ ഐശ്വര്യവും സമ്പത്തും നിറയും എന്നാണ് വിശ്വാസം. ജന്മാഷ്ടമി നാളില്‍ ഭഗവാന്റെ അനുഗ്രഹം നിങ്ങളോടൊപ്പം നിലനില്‍ക്കുന്നതിന് വേണ്ടി നമുക്ക് ഭഗവാന് പ്രിയപ്പെട്ട ചില വസ്തുക്കള്‍ വീട്ടിലേക്ക് കൊണ്ട് വരാം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ശ്രീകൃഷ്ണന്റെ വിഗ്രഹം അല്ലെങ്കില്‍ ചിത്രം
ജന്മാഷ്ടമി ദിനത്തില്‍ ശ്രീകൃഷ്ണന്റെ വിഗ്രഹമോ ചിത്രമോ വീട്ടില്‍ കൊണ്ട് വരുന്നത് ഐശ്വര്യദായകമായി കണക്കാക്കുന്നു. പലപ്പോഴും ജീവിതത്തിലെ എല്ലാ ദോഷങ്ങളേയും ഇത് വഴി ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ നേട്ടങ്ങള്‍ നിറക്കുന്നതിനും സാധിക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ വിഗ്രഹവും ചിത്രവും വീട്ടിലേക്ക് കൊണ്ട് വരുമ്പോള്‍ അത് പൂജാമുറിയില്‍ ബലിപീഠത്തിലോ വൃത്തിയുള്ളതും വിശുദ്ധവുമായ സ്ഥലത്തോ സ്ഥാപിക്കുന്നതിന് ശ്രദ്ധിക്കണം.
തുളസിച്ചെടി
ഹിന്ദുമത വിശ്വാസ പ്രകാരം തുളസിയെ അങ്ങേയറ്റം പവിത്രമായി കണക്കാക്കപ്പെടുന്നു എന്നതാണ് സത്യം. അതുമാത്രമല്ല ഭഗവാന് വിഷ്ണുവിന് വളരെയേറെ പ്രിയപ്പെട്ടതാണ് തുളസി. ഭഗവാന്റെ എട്ടാമത്തെ അവതാരമായത് കൊണ്ട് തന്നെ ശ്രീകൃഷ്ണനും തുളസി വളരെയേറെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും നല്‍കുന്നതിന് തുളസി സഹായിക്കുന്നു എന്നാണ് പറയുന്നത്. നിങ്ങള്‍ ജന്മാഷ്ടമി ദിനത്തില്‍ കൃഷ്ണന് തുളസി മാല ചാര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.
പഞ്ചാമൃത ചേരുവകള്‍
പഞ്ചാമൃതം ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ്. ഈ ദിനത്തില്‍ കൃഷ്ണ വിഗ്രഹത്തെ ആരാധിക്കുന്നതിനായി പാല്, തൈര്, തേന്‍, പഞ്ചസാര, നെയ്യ് എന്നിവയുടെ പവിത്രമായ മിശ്രിതമായ പഞ്ചാമൃതം ഉപയോഗിക്കാവുന്നതാണ്. ഇത് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ചെയ്യുന്നത് വഴി നിങ്ങളുടെ ശരീരവും ആത്മാവും ശുദ്ധീകരിക്കപ്പെടുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സമൃദ്ധിയും ഭഗവാന്റെ അനുഗ്രഹത്തിലൂടെ ലഭിക്കുന്നു.
ഓടക്കുഴല്‍
ഓടക്കുഴല്‍ ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്നേഹം, സന്തോഷം, ഐക്യം എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ട് തന്നെ ജന്മാഷ്ടമി ദിനത്തില്‍ ഓടക്കുഴല്‍ വീട്ടില്‍ കൊണ്ട് വരുന്നതും വിഗ്രഹത്തിനടുത്തായി സ്ഥാപിക്കുന്നതും നല്ലതാണ്. ഇത് ഭഗവാന്റെ അനുഗ്രഹം നിങ്ങള്‍ക്ക് നല്‍കുന്നതിന് സഹായിക്കുന്നു.
മയില്‍പ്പീലി
ഭഗവാനേറെ പ്രിയപ്പെട്ടതാണ് മയില്‍പ്പീലി. തിരുമുടിയില്‍ ഭഗവാന് മയില്‍പ്പീലി അണിയുന്നു. അതുകൊണ്ട് തന്നെ അത്രയേറെ പവിത്രമായതായാണ് മയില്പ്പീലിയെ കണക്കാക്കുന്നത്. പോസിറ്റീവ് മാറ്റങ്ങളെ കൊണ്ട് വരുന്നതില്‍ ഏറ്റവും മികച്ചതാണ് മയില്‍പ്പീലി. ജന്മാഷ്ടമി ദിനത്തില്‍ മയില്‍പ്പീലി വീട്ടില്‍ സ്ഥാപിക്കുന്നത് വഴി നിങ്ങള്‍ക്ക് ചുറ്റുമുള്ള നെഗറ്റീവ് ഊര്‍ജ്ജം ഇല്ലാതാവുകയും നേട്ടങ്ങളിലേക്ക് കുതിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
