Rashiphalam: ജോലിയില്‍ അതീവ ജാഗ്രത, ഉച്ചവരെ അതിസങ്കീര്‍ണം ഇവര്‍ക്ക്: ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാര്‍ക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ മോശം ഫലങ്ങള്‍ അനുഭവത്തില്‍ വരുന്നു. ഇന്നത്തെ ദിവസം പലപ്പോഴും നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കുന്ന തരത്തിലുള്ള സംഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ചില മേഖലകളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമാണ്.

ഇന്ന് ഓഗസ്റ്റ് 23, ജ്യോതിഷപ്രകാരം 12 സൂര്യ രാശിക്കും ഉണ്ടാവാന്‍ ഇടയുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്നും എന്താണ് അറിയേണ്ടത് എന്നും നമുക്ക് നോക്കാം. അത് വഴി ജീവിതം എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Most read: ജന്മാഷ്ടമി ദിനം ചൊവ്വ മിഥുനത്തില്‍: പുലരും മുന്‍പ് മടിയില്‍ പണം നിറയും രാശിക്കാര്‍

Today Horoscope Malayalam

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍സംബന്ധമായ പ്രശ്‌നങ്ങള്‍ ധാരാളം നേരിടേണ്ടതായി വരുന്നു. കൂടാതെ കഠിനാധ്വാനം ചെയ്താലും അതിന്റെ ഫലം ലഭിക്കണം എന്നില്ല. പലപ്പോഴും സംസാരിക്കുമ്പോള്‍ പോലും അതീവ ശ്രദ്ധ നല്‍കണം. അനാവശ്യമായി ഒരു വാക്ക് പോലും സംസാരിക്കരുത്. ഏത് കാര്യത്തിലും സംയമനം അനിവാര്യമാണ്. സാമ്പത്തികം പ്രതിസന്ധിയിലാവും. ആരോഗ്യം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഈ ദിവസം ജ്യോതിഷപരമായിശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. പലപ്പോഴും നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ജോലി സ്ഥലത്ത് ആഗ്രഹിക്കുന്നത് പോലെയുള്ള മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. ബിസിനസുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ ജീവിതത്തെ സ്വാധീനിക്കുന്നു. ആശയങ്ങള്‍ കൃത്യമായിരിക്കും.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ ഇന്നത്തെ ദിവസം നേരിടേണ്ടി വരാം. പലപ്പോഴും നിങ്ങള്‍ക്ക് ജീവിതം ഇപ്രകാരം ചില ടാസ്‌കുകള്‍ നല്‍കാം. ആരോഗ്യം ശ്രദ്ധിക്കണം. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്. അനാവശ്യ ചിന്തകള്‍ പരമാവധി ഒഴിവാക്കുക. ആരോഗ്യ പ്രതിസന്ധികളെ കരുതിയിരിക്കണം. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അതീവ ജാഗ്രത പുലര്‍ത്തണം.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാസിക്കാര്‍ക്ക് ഇന്നത്തെ ദിനം ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. പലപ്പോഴും നിങ്ങളുടെ എല്ലാ ശ്രമങ്ങളും വിജയം കാണുന്നു. ഏത് തരത്തിലും ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പലപ്പോഴും പഴയ സൗഹൃദങ്ങള്‍ പുതുക്കുന്നതിലേക്ക് എത്തുന്നു. സാമൂഹ്യപരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ അതിസങ്കീര്‍ണമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ക്ഷമയോടെ വേണം ഏത് കാര്യവും ചെയ്യുന്നതിന്. മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധ വേണം. പലപ്പോഴും ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള ദിനചര്യകളും മാി മറിയുന്ന ഒരു ദിനം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സഹപ്രവര്‍ത്തകരുമായി ചേരുമ്പോള്‍ കൂടുതല്‍ മാറ്റങ്ങള്‍ ജോലിയിലും ഉണ്ടാവുന്നു.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ജീവിതം മാറി മറിയുന്ന പല അവസ്ഥകളും നിങ്ങള്‍ക്കുണ്ടാവാം. ജീവിതത്തിലെ എല്ലാ വെല്ലുവിളികള്‍ക്കും പരിഹാരം കാണുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. വ്യക്തിപരമായി ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാവാം. ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം, ഉച്ചവരെ പ്രതിസന്ധികള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതികൂല സമയമാണ് കാത്തിരിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതികൂലമായ അവസ്ഥകള്‍ വരുമ്പോള്‍ അതിനെ മറികടക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. സഹപ്രവര്‍ത്തകര്‍ എപ്പോഴും കൂടെയുണ്ടാവുന്നു. സാമ്പത്തിക ലാഭം വളരെ കൂടുതലായിരിക്കും. അനാവശ്യമായി സമയം ചിലവഴിക്കുന്നതില്‍ പിന്നീട് ദു:ഖിക്കും. ബന്ധങ്ങള്‍ ശക്തമാക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം അനുകൂലമായി മാറുന്നു. പലപ്പോഴും ജോലിസ്ഥലത്ത് പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. ബിസിനസിലും മികച്ച മാറ്റങ്ങളുണ്ടാവുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. വരുന്ന 24 മണിക്കൂറുകള്‍ അല്‍പം പ്രതിസന്ധികളിലൂടെയാണ് ഇവര്‍ കടന്നു പോവുന്നത്. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വെല്ലുവിളികള്‍ നിറഞ്ഞ ഒരു ദിവസമായിരിക്കും. മാത്രമല്ല ഇവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട.് പലപ്പോഴും ജീവിതത്തില്‍ നിങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരാം. ഈ വെല്ലുവിളികളെ തരണം ചെയ്യുന്നതിന് വേണ്ടി അതീവ ശ്രദ്ധ പാലിക്കണം. ആരോഗ്യം ശ്രദ്ധിക്കണം. പ്രതീക്ഷിക്കാത്ത പല പ്രശ്‌നങ്ങളും നിങ്ങളെ തേടി വരാം. ജീവിതം മാറി മറിയുന്നതിന് പക്ഷേ ഒരു മിനിറ്റ് മതി എന്നതാണ് സത്യം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളും ഉണ്ടാവാം. പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങളെ തേടി എത്തുന്നു. അപ്രതീക്ഷിതമായ പല പ്രശ്‌നങ്ങളും മുന്നോട്ടുള്ള യാത്രയില്‍ നിങ്ങള്‍ക്ക് തേടി വരാം. കുടുംബ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസത്തിന് സാധ്യതയുണ്ട്. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. ചെയ്യുന്ന ജോലി പോലും കൃത്യമായി ചെയ്യുന്നതിന് സാധിക്കുകയില്ല. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ജാഗ്രത വേണം.

കുംഭം രാശി
കുംഭം രാശിക്കാര്ക്ക് ഇന്നത്തെ ദിവസം വളരെ മികച്ച ഒരു ദിവസമായിരിക്കും. ഏത് കാര്യത്തിനും ഉത്സാഹാത്തോടെ മുന്നോട്ട് പോവുന്നതിനും അത് ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. കൂടാതെ ജോലി സ്ഥലത്ത് പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിന് സാധിക്കുന്നു. സഹപ്രവര്‍ത്തകരുടേയും മേലുദ്യോഗസ്ഥരുടേയും പ്രശംസ നിങ്ങളെ തേടി വരുന്നു. ജോലിയില്‍ പ്രശസ്തി വര്‍ദ്ധിക്കുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം അനുകൂല ഫലങ്ങള്‍ നല്‍കുന്നു. ചെയ്യുന്ന ജോലി വളരെ ആത്മാര്‍ത്ഥതയോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ ജീവിതത്തില്‍ വരുത്തുന്നതിന് സാധിക്കുന്നു. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം. ജീവിതശൈലി രോഗങ്ങള്‍ പലപ്പോഴും പല വിധത്തില്‍ നിങ്ങളെ പിടികൂടുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തിയേക്കാം. പലപ്പോഴും രോഗാവസ്ഥയില്‍ മാറ്റങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, August 23, 2024, 7:15 [IST]
X
Desktop Bottom Promotion