Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ജന്മാഷ്ടമി ദിനം ചൊവ്വ മിഥുനത്തില്: പുലരും മുന്‍പ് മടിയില്‍ പണം നിറയും രാശിക്കാര്‍
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലായിരിക്കും എന്നതാണ് സത്യം. പലപ്പോഴും ചൊവ്വയുടെ രാശിമാറ്റമാണ് ഇതില്‍ വളരെ പ്രധാനപ്പെട്ടത്. കാരണം ചൊവ്വയെ ധൈര്യം, വീര്യം, അക്രമം, യുദ്ധം എന്നിവയുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചൊവ്വയുടെ ഓരോ മാറ്റവും നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നു. ഇത്തരത്തില്‍ ജന്മാഷ്ടമി ദിനം അതായത് ഓഗസ്റ്റ് 26-ന് ചൊവ്വ മിഥുനത്തില് സംക്രമിക്കുമ്പോള്‍ അത് നിങ്ങളുടെ ചില രാശിയില്‍ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഈ സംക്രമം ഏത് രാശിക്കാര്‍ക്കും അശുഭകരമായ ഫലങ്ങള്‍ പലര്‍ക്കും നല്‍കുമെങ്കിലും പണത്തിന്റെ കാര്യത്തില്‍ ശുഭസൂചനകള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. ഏതൊക്കെ രാശിക്കാര്‍ക്കാണ് നല്ല ദിവസം വരാന്‍ പോകുന്നതെന്ന് അറിയുന്നതിന് വേണ്ടി ചൊവ്വയുടെ രാശിമാറ്റം നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിയുടെ അധിപന് എന്നത് ചൊവ്വയാണ്. അതുകൊണ്ട് തന്നെ ചൊവ്വയില്‍ ഉണ്ടാവുന്ന രാശിമാറ്റം പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നു. സാമ്പത്തികമായി വളരെയധികം നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കൂടാതെ പണം പെട്ടെന്ന് ചിലവാക്കുന്നതിന് നിങ്ങള്ക് സാധിക്കും. എന്നാല്‍ പണം വര്‍ദ്ധിക്കുമ്പോള്‍ അതനുസരിച്ചുള്ള സൗകര്യങ്ങളും വര്‍ദ്ധിക്കും. ബുദ്ധി വികസിക്കുകയും നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. വിദേശത്ത് യാത്ര പോവുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ കണക്ക് കൂട്ടലുകള്‍ അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്ന സമയമാണ്. പലപ്പോഴും ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ശക്തമാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം. അടിസ്ഥാനപരമായി മികച്ച നേട്ടങ്ങള്‍ നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഈ വരുന്ന ജന്മാഷ്ടമി ദിനം ഒരു തരത്തിലും പ്രതിസന്ധികള്‍ ഉണ്ടാവുന്നതല്ല.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ജന്മാഷ്ടമി മുതല്‍ സന്തോഷം വരുമെന്ന് ജ്യോതിഷ പ്രകാരം മനസ്സിലാക്കാന്‍ സാധിക്കുന്നു. ജന്മാഷ്ടമി പുലരുന്നത് മുതല്‍ ഇവരുടെ ജീവിതം മാറി മറിയുന്നു. നിങ്ങളെ കാത്തിരിക്കുന്നത് ഒരു മികച്ച വാര്‍ത്തയാണ്. കൂടാതെ കരിയറില്‍ വളരെയധികം സാമ്പത്തിക പുരോഗതി ഉണ്ടാവുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിനും അത് പൂര്‍ത്തീകരിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ് എന്നത് അനുഭവത്തിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. ജീവിതം തന്നെ മാറി മറിഞ്ഞ് വരുന്ന സമയമാണ് ഇവര്‍ക്ക്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
