Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം
Rashiphalam: അംഗീകാരം, ധനനേട്ടം, ദാമ്പത്യ വിജയം: ഈ കൂറുകാര്‍ക്ക് നേട്ടം, ഇന്നത്തെ സമ്പൂര്‍ണരാശിഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ 12 രാശിക്കാര്‍ക്കും ഇന്ന് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന സമയമാണ്. വരുന്ന 24 മണിക്കൂറില്‍ നിങ്ങളുടെ ഇന്ന് എപ്രകാരമാണ് എന്നതിനെക്കുറിച്ച് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാവുന്നതാണ്.
12 രാശിക്കാരില്‍ ഗുണഫലങ്ങള്‍ അധികരിച്ച് വരുന്ന ചില രാശിക്കാരുണ്ട്. അവരുടെ ജീവിതത്തില്‍ ഇന്ന് എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നു. എന്തൊക്കെയാണ് അനുകൂലമായുണ്ടാവുന്നത് എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ മുന്‍കൂട്ടി അറിയാം.

Most read: വിവാഹം വേണ്ടായിരുന്നെന്ന് പെണ്ണിനെ തോന്നിപ്പിക്കുന്ന ആ കാരണം
മേടം രാശി
മേടം രാശിക്കാരില്‍ ഇന്നത്തെ ദിവസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. പ്രതികൂല സാഹചര്യങ്ങളിലും ക്ഷമയോടെ കാത്തിരിക്കുക എന്നതാണ് പ്രധാന കാര്യം. ജോലിസ്ഥലത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ തിടുക്കം കാണിക്കരുത. അത് പലപ്പോഴും നിങ്ങള്‍ക്ക് ലാഭത്തിന് പകരം നഷ്ടത്തിലേക്ക് എത്തിക്കുന്നു. ബിസിസ് ആരംഭിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. കൃത്യസമയത്ത് നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കുക.യ വിവാഹത്തിന്റെ കാര്യത്തില്‍ വളരെയധികം നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു.
ഇടവം രാശി
ആരോഗ്യപരമായി നോക്കുകയാണെങ്കില്‍ ഇന്നത്തെ ദിവസം വളരെ നല്ലതാണ്. നിങ്ങള്‍ക്ക് വളരെ പോസിറ്റവിറ്റിയും ഊര്‍ജ്ജസ്വലതയും അനുഭവപ്പെടുന്ന ദിവസമാണ് ഇന്ന്. ജോലിയുമായി ബന്ധപ്പെട്ട ഏത് ശ്രമവും വിജയത്തിലെത്തുന്നു. കൂടാതെ സംസാരിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആഗ്രഹിച്ച ലാഭം ലഭിക്കും. വസ്തുവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവര്‍ക്കും ഇന്നത്തെ ദിവസം മികച്ചതാണ്. ചെയ്യുന്ന ജോലികളില്‍ എന്തെങ്കിലും തടസ്സം നേരിട്ടാല്‍, ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം തിരക്കുള്ളതായിരിക്കു. എങ്കിലും നിങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നു. സ്വത്തുമായി ബന്ധപ്പെട്ട എന്തെങ്കിലും കേസ് കോടതിയില്‍ നടക്കുന്നുണ്ടെങ്കില്‍, അതിന് അനുകൂല ഫലം ലഭിക്കുന്ന ദിവസമാണ്. പലപ്പോഴും വീട്ടി്ല് നിന്ന് എല്ലാ വിധത്തിലുള്ള പിന്തുണയും ലഭിക്കുന്നു. മറ്റുള്ളവരുടെ സ്വഭാവം നിങ്ങളുടെ ജോലിയില്‍ പ്രശ്നങ്ങളുണ്ടാക്കും. ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ ചിന്തിക്കാതെ സംസാരിക്കുന്നത് ഒഴിവാക്കണം. പലപ്പോഴും ഇത്തരത്തിലുള്ള ശീലം നിങ്ങളുടെ മാനസികാവസ്ഥക്ക് വരെ മോശം നല്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കുകള്‍ ശ്രദ്ധിക്കണം. തിടുക്കത്തില്‍ ഒരു തീരുമാനവും എടുക്കരുത്. പ്രത്യേകിച്ച് ജോലിക്കാര്യങ്ങളില്‍ ശ്രദ്ധിക്കണം. ബിസിനസ് ചെയ്യുന്നവര്‍ക്ക ്അനുകൂല സമയമാണ്. ജോലിയില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം, ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തികം അനുകൂലമാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിഭാരം കൂടുതലാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ദിവസത്തേക്കുള്ള പദ്ധതികള്‍ മുന്‍കൂട്ടി തയ്യാറാക്കുന്നത് നല്ലതായിരിക്കും. പലപ്പോഴും അടുപ്പമുള്ള ഒരാളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടായിരിക്കും. പലപ്പോഴും യാത്രകള്‍ കൂടുതലായി വേണ്ടി വരും. ആരോഗ്യപ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന രീതിയില്‍ ക്ഷീണം വര്‍ദ്ധിക്കാം. നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. നിക്ഷേപം നടത്താനും മറ്റും പദ്ധതികള്‍ തയ്യാറാക്കാം. നിങ്ങളുടെ പങ്കാളിയുടെ ആരോഗ്യം അല്‍പ്പം ദുര്‍ബലമായിരിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ ആക്റ്റീവ് ആയി പങ്കെടുക്കുന്നതിന് സാധിക്കുന്നു. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നതിനുള്ള ദിവസമാണ്. പലപ്പോഴും ഏത് തര്‍ക്കവും പരിഹരിക്കപ്പെടുന്നു. ജോലിയില്‍ വിജയം സ്വന്തമാക്കുന്നു. എങ്കിലും പ്രധാനപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും തടസ്സം ഉണ്ടാവുന്നു. കൂടാതെ കുറഞ്ഞ സമയത്തിനുള്ളില്‍ നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കും. വീട്ടിലെ മുതിര്‍ന്നവരില്‍ നിന്ന് അനുഗ്രഹം ലഭിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് എന്തെങ്കിലും തൊഴില്‍ സംബന്ധമായ പ്രശ്നങ്ങളുണ്ടെങ്കില്‍ തീര്‍ച്ചയായും പരിചയസമ്പന്നരായ ആളുകളില്‍ നിന്ന് ഉപദേശം സ്വീകരിക്കുന്നതിന് ശ്രദ്ധിക്കുക. പലപ്പോഴും വൈകാരികമായി നിങ്ങള്‍ വളരെയധികം വീക്ക് ആയിരിക്കും. ഇന്നത്തെ ദിവസം പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. പണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം വളരെ ചെലവേറിയതായിരിക്കും. സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ടു കൊണ്ട് പണം ചിലവാക്കുക. നിങ്ങളുടെ സംസാരവും പെരുമാറ്റവും ശ്രദ്ധിക്കുക. ഇത് പലപ്പോഴും നിങ്ങളുടെ ബന്ധങ്ങളില്‍ അകലം വര്‍ധിച്ചേക്കാം. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കുടുംബത്തില്‍ മംഗള കാര്യങ്ങള്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. ഇന്നത്തെ ദിവസം വളരെയധികം സന്തോഷകരമായിരിക്കും. വായ്പ വാങ്ങുന്നതും കൊടുക്കുന്നത് നല്ലതല്ല. ആലോചിച്ച് വേണം ഏത് തീരുമാനവും എടുക്കേണ്ടത്. ജോലിയുടെ തിരക്കുകള്‍ വളരെയധികം വര്‍ദ്ധിക്കുന്ന സമയമാണ്. അത് പലപ്പോഴും ആരോഗ്യത്തേ മോശമായി ബാധിക്കുന്നു. ബിസിനസ് തന്ത്രങ്ങള്‍ രഹസ്യമായിസൂക്ഷിക്കുക. പണവുമായി ബന്ധപ്പെട്ട വലിയ ഇടപാടുകള്‍ നടത്താന്‍ ദിവസം അനുയോജ്യമല്ല.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ പെട്ടെന്ന് തന്നെ ഏത് പ്രശ്നത്തേയും പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ്. നിങ്ങളുടെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എളുപ്പത്തില്‍ എടുക്കാന്‍ കഴിയുന്ന ഒരു ദിനമാണ്. ബിസിനസുകാര്‍ക്ക് സ്വാധീനമുള്ള വ്യക്തിയില്‍ നിന്ന് പിന്തുണ ലഭിക്കുന്നതിനും സാധ്യത കാണുന്നു. നിങ്ങള്‍ക്ക് ലഭിക്കേണ്ട പണം ഇന്നത്തെ ദിവസം തിരികെ ലഭിക്കും. ഇന്ന് നിങ്ങള്‍ ചില പുതിയ ബിസിനസ് പ്ലാനുകളുമായി ബന്ധപ്പെട്ട് യാത്രകള്‍ നടത്തേണ്ടി വന്നേക്കാം. പലപ്പോഴും ഇന്നത്തെ ദിവസം വളരെയധികം തിരക്കുള്ളതായിരിക്കും. നിങ്ങളുടെ വീടിന്റെ സമാധാനം തകര്‍ന്നേക്കാം. മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളെ പൂര്‍ണമായും വിശ്വസിക്കരുത്. അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. പലപ്പോഴും അതിനെ സമാധാനപരമായി പരിഹരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. കഴിവതും ഇന്നത്തെ ദിവസം യാത്രകള്‍ ഒഴിവാക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഉപയോഗശൂന്യമായ കാര്യങ്ങളില്‍ നിങ്ങളുടെ സമയം പാഴാക്കരുത്. ബിസിനസ് സംബന്ധമായ കാര്യങ്ങളില്‍ അനുകൂല സമയമാണ്. മാതാപിതാക്കളുടെ സമ്മാനം നിങ്ങളെ കാത്തിരിക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കണം
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഭാവിയില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന ദിവസമാണ്. എങ്കിലും കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നു. എങ്കിലും ജോലിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. മേലുദ്യോഗസ്ഥരുമായി ഒരു സുപ്രധാന ചര്‍ച്ച നടത്താം. അത് ജോലി കൂടുതല്‍ എളുപ്പമാക്കുന്നു. കുടുംബത്തിന്റെ സന്തോഷം എന്നന്നേക്കുമായി നിലനിര്‍ത്താം. നിങ്ങളുടെ ബന്ധത്തില്‍ സ്നേഹവും വാത്സല്യവും നിലനില്ക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ആകെത്തുകയായിരിക്കും. പലപ്പോഴും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എല്ലാ വിധ പിന്തുണയും നല്കുന്നു. അയല്‍ക്കാരുമായുള്ള കലഹങ്ങള്‍ ശ്രദ്ധിക്കണം. അനാവശ്യമായ കാര്യങ്ങളില്‍ സംസാരം അരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. നിങ്ങള്‍ നിക്ഷേപം നടത്തുന്നുവെങ്കില്‍ അത് ശ്രദ്ധിക്കണം. പലപ്പോഴും സഹപ്രവര്‍ത്തകരുമായി കലഹമുണ്ടാകാം. ഓഫീസില്‍ ഇത്തരം തര്‍ക്കങ്ങള്‍ മന:പൂര്‍വ്വം ഒഴിവാക്കണം. കുടുംബത്തിനെതിരേ ഒരു തീരുമാനവും എടുക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ മുന്നോട്ട് ഉണ്ടാക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications