Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
വിവാഹം വേണ്ടായിരുന്നെന്ന് പെണ്ണിനെ തോന്നിപ്പിക്കുന്ന ആ കാരണം
വിവാഹം എന്നത് രണ്ട് വ്യക്തികളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ചിലര്‍ക്കെങ്കിലും വിവാഹശേഷം പലപ്പോഴും വിവാഹം വേണ്ട എന്ന ചിന്തയുണ്ടായിക്കാണും. എന്താണ് അതിന് പിന്നിലെ കാരണം എന്നത് പലര്‍ക്കും അറിയില്ല. പ്രത്യേകിച്ച് സ്ത്രീകളെക്കൊണ്ട് അപ്രകാരം തോന്നിപ്പിക്കുന്നതിന് പിന്നില്‍ പ്രധാനപ്പെട്ട ചില കാരണങ്ങള്‍ ഉണ്ട്.
അത് പ്രണയ വിവാഹമാണെങ്കിലും അറേഞ്ച്ഡ് മാര്യേജ് ആണെങ്കിലും നിങ്ങള്‍ക്ക് പലപ്പോഴും ഇത്തരത്തില്‍ തോന്നാന്‍ സാധ്യത വളരെ കൂടുതലാണ്. ദാമ്പത്യ ജീവിതത്തിലുണ്ടാവുന്ന ചില പൊരുത്തക്കേടുകളും അനിഷ്ടങ്ങളുമാണ് ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. പലപ്പോഴും പശ്ചാത്തപം തോന്നാന്‍ ഇടയാക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

ആരോഗ്യകരമായ ബന്ധം അല്ലാതിരിക്കുന്നത്
നിങ്ങള്‍ക്ക് ആരോഗ്യകരമായ ബന്ധം അല്ലാതിരിക്കുന്ന അവസ്ഥയുണ്ടാവുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. പലപ്പോഴും വിവാഹ ശേഷം സ്ത്രീകള്‍ ഖേദിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ഇത്. താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും കൃത്യമായി മനസ്സിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയല്ല നിങ്ങളുടെ പങ്കാളി എങ്കില്‍ ഇവര്‍ക്ക് പലപ്പോഴും ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് താല്‍പ്പര്യമുണ്ടാവില്ല, എന്ന് മാത്രമല്ല പലപ്പോഴും പല വിധത്തിലും പ്രതിസന്ധികളും ഉണ്ടാവുന്നു. ഇത് നിങ്ങളെ ആ ബന്ധത്തില്‍ അല്ലെങ്കില്‍ വിവാഹത്തില്‍ ദു:ഖിതരാക്കുന്നു.
പെട്ടെന്നുള്ള വിവാഹം
പലപ്പോഴും പെട്ടെന്ന് തിടുക്കപ്പെട്ട് വിവാഹം കഴിക്കുന്നവരാണ് എങ്കില്‍ അവര്‍ക്കും ജീവിതത്തില്‍ വിവാഹം എന്നത് ഒരു പൊല്ലാപ്പായി തോന്നാം. വിവാഹത്തിന് ശേഷം ഒരാള്‍ തന്റെ പങ്കാളിയുടെ പുതിയ വശങ്ങള് കണ്ടെത്തുന്നതിന് വേണ്ടി ശ്രമിക്കുന്നു. എന്നാല്‍ പലപ്പോഴും അതെന്താണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാതെ വരുകയും പെട്ടെന്ന് തന്നെ ഒരു ബന്ധത്തിലേക്ക് എത്തുകയും ചെയ്യുന്ന വ്യക്തിയാണെങ്കില്‍ അവര്‍ക്ക് പലപ്പോഴും ഇത്തരം ഒരു വിവാഹത്തില്‍ പശ്ചാത്താപം തോന്നുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
പ്രതീക്ഷകള്‍ താളം തെറ്റുമ്പോള്‍
നമ്മള് എത്രയൊക്കെ വേണ്ടെന്ന് വെച്ചാലും പലപ്പോഴും ചില പ്രതീക്ഷകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. വിവാഹ ജീവിതത്തെക്കുറിച്ചും ഇത്തരം പ്രതീക്ഷകളോടെയാണ് നാം ഓരോരുത്തും എത്തുന്നത്. എന്നാല്‍ പലപ്പോഴും ഇതൊന്നും നടക്കാതെ പോവുകയും പ്രതീക്ഷക്ക് വിപരീതമായ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുമ്പോള്‍ അത് കൂടുതല്‍ വെല്ലുവിളികളും സമ്മര്‍ദ്ദവും ഡിപ്രഷനും എല്ലാം ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഇത് വിവാഹ ശേഷം സ്ത്രീകളില്‍ അമിതഭാരം മനസ്സിനുണ്ടാക്കുന്നു. ഈ അവസ്ഥയില്‍ ഒഴിവാക്കാമായിരുന്നു വിവാഹം എന്ന തോന്നല്‍ പലര്‍ക്കും ഉണ്ടാവും.
ആശയവിനിമയത്തിന്റെ അഭാവം
പലപ്പോഴും വിവാഹം ഉറപ്പിച്ച ശേഷം പലരും പങ്കാളിയുമായി വേണ്ടത്ര നല്ല രീതിയില്‍ ആശയവിനിമയം നടത്തിയിട്ടുണ്ടാവില്ല. ഇത് പലപ്പോഴും നിങ്ങളുടെ വിവാഹ ജീവിതത്തില്‍ ചില അതിരുകള്‍ സൃഷ്ടിക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. പ്രതിരോധിച്ചിട്ടും അതിന് പരിഹാരം കാണാന്‍ സാധിച്ചില്ലെങ്കില്‍ പലരും ഈ വിവാഹമേ വേണ്ടായിരുന്നു എന്ന് ചിന്തിക്കുന്നു. പ്രധാനമായും സംസാരിക്കാത്തതും ആരോഗ്യകരമായ ചര്‍ച്ചകള്‍ നടത്താത്തതും എല്ലാം വിവാഹത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു.
മാനസികമായ അടുപ്പക്കുറവും തയ്യാറെടുപ്പും
പലപ്പോഴും വിവാഹം കഴിഞ്ഞാലും പങ്കാളിയുമായി അടുപ്പക്കുറവ് പല സ്ത്രീകളിലും ഉണ്ടാവുന്നു. മാനസികമായുണ്ടാവുന്ന ഇത്തരം അടുപ്പക്കുറവും പ്രശ്നങ്ങളും വിവാഹത്തിന് മാനസികമായി തയ്യാറാവാത്തതും എല്ലാം ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. പലപ്പോഴും സ്ത്രീകള്‍ ഒരു നിശ്ചിത പ്രായത്തിന് മുന്‍പേ നിര്‍ബന്ധിതമായി വിവാഹത്തിലേക്ക് എത്തുന്നു. എന്നാല്‍ അത് പലപ്പോഴും അവരുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വിവാഹ ജീവിതത്തില്‍ നിങ്ങള്‍ക്ക് പശ്ചാത്താപം ഉണ്ടാക്കിയേക്കാം.



Click it and Unblock the Notifications