Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam: കരുതലോടെ നീങ്ങേണ്ട 24 മണിക്കൂര്‍: മേടം - മീനം രാശിക്കാര്‍ അറിഞ്ഞിരിക്കേണ്ടത്
ജ്യോതിഷപരമായി ഇന്നത്തെ രാശിഫലം നോക്കുകയാണെങ്കില്‍ അതീവ ശ്രദ്ധ വേണ്ട ചില രാശിക്കാരുണ്ട്. പലപ്പോഴും ദൈനംദിന രാശിഫലത്തില്‍ ഇന്നത്തെ ദിവസം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നവരും ഉണ്ട്.
ഇന്നത്തെ രാശിഫലം അനുസരിച്ച് പ്രണയം, കരിയര്‍, ആരോഗ്യം എന്നിവയുള്‍പ്പെടെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് കൃത്യമായി ധാരണ നമുക്ക് ലഭിക്കുന്നു. ഗ്രഹങ്ങളുടെ സ്വാധീനവും മാറ്റങ്ങളും എപ്രകാരം മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ഉള്‍ക്കാഴ്ചകള്‍ നല്കുന്നു എങ്ങനെ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

most read: മണിച്ചിത്രത്താഴിലെ ഗംഗയുടെ രോഗം, മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി എന്താണ്, ലക്ഷണങ്ങള്‍ എന്തെല്ലാം?
മേടം രാശി (മാര്‍ച്ച് 21 - ഏപ്രില്‍ 19):
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവ് ഊര്‍ജ്ജം ഉണ്ടാവുന്നു. തീര്‍പ്പാക്കാത്ത ജോലികള്‍ കൈകാര്യം ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക നേട്ടവും അനുകൂലമായിരിക്കും. നിങ്ങളുടെ ഉത്സാഹം നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുന്നതിലേക്കും എത്തുന്നു. പണംകൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
ഇടവം രാശി (ഏപ്രില്‍ 20 - മെയ് 20):
ഇടവം രാശിക്കാര്‍ക്ക് അവരുടെ ആശയവിനിമയ ഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവവിക്കാന് സാധിക്കും. കൂടാതെ പ്രിയപ്പെട്ടവരുമായുള്ള തെറ്റിദ്ധാരണ ഒഴിവാക്കാന്‍ നിങ്ങളുടെ മനസ്സിലുള്ളത് തുറന്ന് പ്രകടിപ്പിക്കുക. ഹൃദയത്തോട് ചേര്‍ന്നുള്ള സംഭാഷണം നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കും. ആരോഗ്യം അല്പം ശ്രദ്ധിക്കണം.
മിഥുനം രാശി(മെയ് 21 - ജൂണ്‍ 20):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നടത്തുന്ന സാമൂഹിക ഇടപെടലുകള്‍ അനുകൂലമായിരിക്കും. കുടുംബവുമായുള്ള ഒത്തുചേരലുകള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ പഴയ സുഹൃത്തുക്കളുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നു. സാ്മ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അതിന് പുറകേ പലപ്പോഴും അപകടം കാത്തിരിക്കുന്നുണ്ട് എന്നത് ഓര്‍ത്തിരിക്കണം. അതുകൊണ്ട് തന്നെ ഓരോ നിമിഷവും ശ്രദ്ധയോടെ നീങ്ങണം.
കര്‍ക്കടകം രാശി (ജൂണ്‍ 21 - ജൂലൈ 22):
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എപ്പോഴും നിങ്ങളുടെ പ്രൊഫഷണല്‍ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കഠിനാധ്വാനവും അര്‍പ്പണബോധവും ജീവിതത്തില്‍ മാറ്റം വരുന്നു. പലപ്പോഴും നിങ്ങളുടെ ജോലികളില്‍ പ്രതിബദ്ധത വെക്കുക. ആരോഗ്യം ശ്രദ്ധിക്കണം. അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം രാശി (ജൂലൈ 23 - ഓഗസ്റ്റ് 22):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. നിങ്ങളുടെ ബജറ്റ് അവലോകനം ചെയ്ത് അതിനനുസരിച്ച് പ്ലാന്‍ ചെയ്ത് മുന്നോട്ട് പോവണം. സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ കടം വാങ്ങുന്നതും കടം കൊടുക്കുന്നതും പരമാവധി ഇന്നത്തെ ദിവസം ഒഴിവാക്കുക. കാരണം അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങള്‍ക്കുണ്ടാക്കും. അതുകണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ആരോഗ്യം മികച്ചതായിരിക്കും.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22):
കന്നി രാശിക്കാര്‍ക്ക് അവരുടെ ഇന്ന് പോസിറ്റീവ് ഫലങ്ങള്‍ നല്‍കണം എന്നില്ല. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം പ്രതിസന്ധിയിലേക്കുള്ള യാത്രയിലായിരിക്കും. കൂടാതെ സമീകൃതാഹാരവും ചിട്ടയായ വ്യായാമവും നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എല്ലാ തരത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു.
തുലാം രാശി (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22):
തുലാം രാശിക്കാര്‍ക്ക് സമാധാനം അത്യാവശ്യമുള്ള ഒരു സമയമാണ്. പലപ്പോഴും അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. ആരോഗ്യം വളരെയധികം പ്രശ്നത്തിലാവാം. പലപ്പോഴും മെഡിറ്റേഷന്‍ പോലുള്ളവ ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിരത നഷ്ടപ്പെടുകയും അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മനസ്സിന്റെ ആരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. പ്രൊഡക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് മനസ്സും ശരീരവും ശാന്തമായിരിക്കണം.
വൃശ്ചികം രാശി (ഒക്ടോബര്‍ 23 - നവംബര്‍ 21):
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ എല്ലാ കാര്യങ്ങളും കൃത്യമായി നടക്കണം എന്ന് ആഗ്രഹം കാണും. എന്നാല്‍ പലപ്പോഴും അതിന് അനുകൂലമായ സാഹചര്യങ്ങള്‍ അല്ല സൃഷ്ടിക്കുന്നത്. പലപ്പോഴും നിങ്ങളുടെ പല അനുഭവങ്ങളും ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. വ്യക്തിഗത വളര്‍ച്ചപോലും മുരടിച്ച് പോവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം. സാമ്പത്തിക സ്ഥിതി താറുമാറാവുന്നു. കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്.
ധനു രാശി (നവംബര്‍ 22 - ഡിസംബര്‍ 21):
സാഹസികത ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിന് നിങ്ങള്‍ നിര്‍ബന്ധിതരാവും. ഈ സാഹസിക മനോഭാവം സന്തോഷവും ആവേശവും നല്‍കുമെങ്കിലും അതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും തന്നെ ഉണ്ടാവുകയില്ല. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് നിങ്ങള്‍ ശ്രമിച്ച് കൊണ്ടേ ഇരിക്കും.
മകരം രാശി (ഡിസംബര്‍ 22 - ജനുവരി 19):
മകരം രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പമുള്ള സമയം എന്നത് വളരെയധികം നിര്‍ണായകമായ ഒന്നാണ്. പലപ്പോഴും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്നു. പക്ഷേ ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. പ്രിയപ്പെട്ടവരുമായി ഗുണനിലവാരമുള്ള നല്ല നിമിഷങ്ങള്‍ ചെലവഴിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതിയില്‍ പ്രതികൂലാവസ്ഥകള്‍ നിലനില്ക്കുന്നു.
കുംഭം രാശി (ജനുവരി 20 - ഫെബ്രുവരി 18):
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഇത് നിങ്ങളുടെ ഊര്‍ജ്ജത്തെ ക്രിയേറ്റീവ് ആയി ഉപയോഗിക്കുന്നതിന് ശ്രമിച്ച് കൊണ്ടിരിക്കും. നൂതന ആശയങ്ങള്‍ എല്ലാം തന്നെ ശ്രദ്ധേയമായിരിക്കും. ആരോഗ്യം മികച്ചതാവുന്നു. ബന്ധങ്ങള്‍ കരുത്തുറ്റതായിരിക്കും.
മീനം രാശി (ഫെബ്രുവരി 19 - മാര്‍ച്ച് 20):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പ്രധാനപ്പെട്ട പല മാറ്റങ്ങളും കൊണ്ട് വരുന്ന ഒരു ദിവസമാണ്. പലപ്പോഴും ആത്മീയമായ കാര്യങ്ങള്‍ക്ക് നിങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടി വരുന്നു. എങ്കിലും അതൊന്നും നിങ്ങളുടെ മനസ്സിന്റെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നില്ല. എപ്പോഴും ആത്മപരിശോധന നടത്തേണ്ടത് ശ്രദ്ധയോടെ വേണം. സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പൊതുവേ മോശം ഫലങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമയമാണ് എന്നതിനാല്‍ കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
