Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
Rashiphalam: വരുമാനത്തില്‍ തടസ്സങ്ങള്‍, ഇതുപോലൊരു ദിനം വേണ്ടെന്ന് ചിന്തിക്കും: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും ഒാരോ തരത്തിലുള്ള മാറ്റങ്ങള്‍ കാത്തു വെച്ചിട്ടുണ്ട്. ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, സാമ്പത്തികം എപ്രകാരമാണ് എന്നതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം.
പലപ്പോഴും പ്രതീക്ഷിക്കാത്ത പല പ്രതിസന്ധികളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദിവസമാണ്. വരുമാനത്തിന്റെ കാര്യത്തിലും ആരോഗ്യ കാര്യത്തിലും ദാമ്പത്യ ജീവിതത്തിലും എല്ലാം പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഇന്ന് അധികരിച്ച് നില്‍ക്കുന്നത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

Chanakya niti: സാമ്പത്തിക വിജയം സുനിശ്ചിതം, ഏതൊരാളുടേയും വിജയത്തിന് പിന്നില്‍ 5 കാര്യങ്ങള്‍
മേടം രാശി
മേടം രാശിക്കാര്‍ക്ക് ആരോഗ്യ കാര്യത്തില്‍ പ്രതിസന്ധികള്‍ അനുഭവ്പെടുന്നു. വരുമാനം അനുസരിച്ച് ചിലവ് നിയന്ത്രിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിര്‍ത്താന്‍ അശ്രാന്ത പരിശ്രമം വേണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പഠന കാര്യങ്ങളില്‍ മികവ് തെളിയിക്കാനാവും. കൂടാതെ സമ്പാദ്യപദ്ധതികളില്‍ ലാഭം കരസ്ഥമാക്കാം. അതോടൊപ്പം തന്നെ വിവിധ തരത്തിലുള്ള നിക്ഷേപങ്ങള്‍ക്കായി മുന്‍കരുതല്‍ എടുക്കും. സൗഹൃദങ്ങള്‍ മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂല സാഹചര്യങ്ങളുണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. എങ്കിലും ആരോഗ്യം ശ്രദ്ധിക്കണം. പലപ്പോഴും ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നതിന് വേണ്ടി നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കാം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ ഇന്നത്തെ ദിവസം പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട് പോവേണ്ടതാണ്. പലരുടേയും ഉപദേശം നിങ്ങള്‍ക്ക് അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരും. സുഹൃത്തുക്കളുടെ കാര്യം എല്ലാ വിധത്തിലും പിന്തുണ നല്കുന്നു. അനാവശ്യ ചിന്തകള്‍ ഉപേക്ഷിക്കണം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കടം കൊടുത്ത പണം തിരിച്ച് കിട്ടാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. പലപ്പോഴും കുടുംബത്തില്‍ താളപ്പിഴകള്‍ക്ക് സാധ്യത. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉണ്ടാവാം. പ്രയത്നങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികം പ്രശ്നത്തിലാവാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സംസഗര്ഗ്ഗത്താല് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്ന ഒരു സമയമാണ്. പലപ്പോഴും വരുമാനത്തില്‍ മികച്ച നേട്ടങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം. എങ്കിലും നഷ്ടങ്ങളില്ലാതെ മുന്നോട്ട് പോവുന്ന ദിവസമാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പരീക്ഷയില്‍ ആഗ്രഹിക്കുന്ന വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. കരിയറില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ സംഭവിക്കും. എല്ലാ തരത്തിലും സന്തോഷവും സമാധാനവും ജീവിതത്തില്‍ ഉണ്ടാവും. സന്തോഷകരമായ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ ദിവസം കാഴ്ച വെക്കാന്‍ സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വിദേശത്ത് നിന്നുള്ള വ്യാപാരത്തില്‍ നേട്ടങ്ങളുണ്ടാവുന്നു. ഉത്തരവാദിത്വം വര്‍ദ്ധിക്കുന്നു. ഉദ്യോഗത്തിലെ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും. പ്രലോഭനങ്ങളില്‍ അകപ്പെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ആത്മസംതൃപ്തി വര്‍ദ്ധിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പലപ്പോഴും ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവരായിരിക്കും. കലാകായിക മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ജോലിയില്‍ സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും അനുകൂല ദിവസമാണ് ഇന്ന്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പണം നിക്ഷേപിക്കുന്നതില്‍ നേട്ടങ്ങളുണ്ടാവും. പലപ്പോഴും ദേഹാസ്വാസ്ഥ്യത്താല്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. വിശ്വസ്ത മാറ്റങ്ങള്‍ക്ക് ജീവിതത്തില്‍ ഉണ്ടാവും. അദൃശ്യമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്ന സമയമാണ് എന്നതില്‍ തര്‍ക്കമില്ല.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ട്. ഉപരിപഠനത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. അതുകൊണ്ട് തന്നെശ്രദ്ധിക്കണം. വാഹനാപകടത്തില്‍ നിന്ന് അത്ഭുതരമായി രക്ഷപ്പെടുന്നതിന് യോഗം കാണുന്നു. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കൃത്യനിര്‍വ്വഹണത്തില്‍ തെറ്റുപറ്റാം. എങ്കിലും അതിനെ പ്രതിരോധിക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. സാമ്പത്തിക ഇടപാടുകളില്‍ മാറ്റങ്ങള്‍ക്ക് സാധ്യത.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications