Rashiphalam: ഇന്ന് ഏപ്രില്‍ 18, അപ്രതീക്ഷിതമായി സംഭവിക്കുന്ന മഹായോഗം ഈ രാശിക്കാര്‍ക്ക്: സമ്പൂര്‍ണ രാശിഫലം

ഇന്നത്തെ ദിവസം ജ്യോതിഷ പ്രകാരം എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്നത് നമുക്ക് നോക്കാം. ഓരോ രാശിക്കാര്‍ക്കും എങ്ങനെയെന്ന് ജ്യോതിഷം പറയുന്നു. ചില രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കുന്നതിനും ചില രാശിക്കാര്‍ക്ക് യോഗം കാണുന്നു. ഇന്നത്തെ ദിവസം എങ്ങനെയായിരിക്കും എന്നതിനെക്കുറിച്ച് മുന്‍കൂട്ടി അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. ഇഷ്ടാനിഷ്ടങ്ങളും ജോലിയിലെ മാറ്റവും എല്ലാം ഇന്നത്തെ ദിവസത്തില്‍ നിങ്ങളെ മാറ്റി മറിയ്ക്കുന്നു. ഏതൊക്കെ രാശിക്കാരാണ് സൂക്ഷിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

Today Horoscope Malayalam
Photo Credit: Wise Generated

മേടം 2025: പടി കടന്ന് വരുന്ന ദോഷം ക്ഷണനേരത്തില്‍ അകറ്റും: 27 നാളിനും ജന്മദോഷ പരിഹാരം ഇപ്രകാരം

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സന്തോഷത്തോടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇഷ്ടങ്ങളെല്ലാം സാധിക്കുന്നു. മാറ്റങ്ങളില്‍ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും..

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പണം ചിലവഴിക്കുന്നതില്‍ ധാരാളം നിയന്ത്രണങ്ങള്‍ വെക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലമാണ് ഇന്നത്തെ ദിവസം ലഭിക്കുന്നത്. വിദേശത്ത് പോവുന്നതിന്റെ കാര്യത്തില്‍ തീരുമാനമാവുന്ന സമയമാണ്. കൂടാതെ ബുദ്ധിമുട്ടുകള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്ന ദിവസമാണ്.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങളെ തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. കഠിനാധ്വാനം വിജയത്തിലെത്തുന്നു. ബുദ്ധിമുട്ടുകള്‍ എല്ലാം തന്നെ പരിഹരിക്കപ്പെടുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നല്ല ദിവസമാണ്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. വീട്ടുകാരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഭാര്യയുടെ ആരോഗ്യം നിസ്സാരമാക്കരുത്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മഹായോഗമാണ് കാത്തിരിക്കുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതാണ്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു. ബിസിനസില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അതിനെത്തുടര്‍ന്ന് പുതിയ ബിസിനസ് ആരംഭിക്കുന്നതിനും യോഗം കാണുന്നു. രാജയോഗ സമാനമായ ഫലമാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്

കന്നി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തികമായുണ്ടാവുന്ന പല മാറ്റങ്ങളും സംഭവിക്കുന്നു. ബുദ്ധിശക്തി പല വിധത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിലേക്ക് എത്തുന്നു. ബിസിനസില്‍ ശ്രദ്ധയും ഏറ്റവും അനിവാര്യമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം തേടി എത്തുന്നതിനുള്ള യോഗം കാണുന്നു. ഭാര്യക്ക് സമ്മാനങ്ങള്‍ ധാരാളം വാങ്ങി നല്‍കുന്നു. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നതിന് അല്‍പം ശ്രദ്ധിക്കുക. പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും മികച്ച സാമ്പത്തിക ഫലങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭാര്യയുമായി ചേര്‍ന്ന് ബിസിനസ് ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തെ ശ്രദ്ധിക്കണം. കോടതി സംബന്ധമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. വീട്ടില്‍ അതിഥികള്‍ വരുന്നത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. സന്തോഷം നിറഞ്ഞ ദിവസമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ രീതിയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. പലപ്പോഴും വീട്ടിലെ പ്രശ്‌നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. ദേഷ്യത്തോടെ ഒരു കാര്യത്തേയും കൈകാര്യം ചെയ്യരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ക്രിയേറ്റീവ് ആയി പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.

മകരം
മകരം രാശിക്കാര്‍ക്ക് ആരോഗ്യം ശ്രദ്ധിക്കേണ്ട ദിനമാണ് എന്നതില്‍ സംശയം വേണ്ട. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നത് സൂക്ഷിച്ച് വേണം. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. ജോലിയിലെ ഉയര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല ആഗ്രഹങ്ങളും നിറവേറ്റാന്‍ സാധിക്കുന്നു. സമ്മാനങ്ങള്‍ പല കോണില്‍ നിന്നും ലഭിക്കുന്നു. ഭാവിയില്‍ വിലകൂടുന്ന വസ്തുക്കള്‍ വാങ്ങുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. ആരോഗ്യം നിസ്സാരമാക്കരുത്.

മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. ഭാര്യയുടെ ആരോഗ്യം നിസ്സാരമാക്കരുത്. കുടുംബത്തിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് യോഗം കാണുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. എങ്കിലും പല വിധത്തിലും പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Friday, April 18, 2025, 6:30 [IST]
X
Desktop Bottom Promotion