Latest Updates
-
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ? -
12 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു; വ്യാഴം കർക്കടകത്തിലേക്ക് മാറുമ്പോൾ നിങ്ങളുടെ രാശിയിൽ സംഭവിക്കാൻ പോകുന്നത് ഇതാണ്! -
ജ്യേഷ്ഠ പൂർണിമ 2026: ചന്ദ്രൻ ധനുവിലേക്ക്; ഈ രാശിക്കാർക്ക് ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ -
അധിക പൗർണ്ണമി: 3 വർഷത്തിന് ശേഷം എത്തുന്ന അപൂർവ്വ ദിനം, ഐശ്വര്യത്തിനായി ചെയ്യേണ്ടത് ഇത്രമാത്രം! -
2026 മെയ് 31 രാശിഫലം: കരിയറിലും സമ്പത്തിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വലിയ മാറ്റങ്ങൾ: ഇന്നത്തെ നക്ഷത്രഫലം പറയുന്നത് എന്താണ്? അശ്വതി മുതൽ രേവതി വരെ അറിയാം! -
രാശിഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം!
മേടം 2025: പടി കടന്ന് വരുന്ന ദോഷം ക്ഷണനേരത്തില്‍ അകറ്റും: 27 നാളിനും ജന്മദോഷ പരിഹാരം ഇപ്രകാരം
മേടമാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണദോഷഫലങ്ങളുണ്ടാവുന്നു. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഓരോ നക്ഷത്രക്കാര്‍ക്കും സമയാസമയം ഗുണദോഷ പരിഹാരം അനിവാര്യമാണ്. എന്തൊക്കെയാണ് ദോഷ പരിഹാരത്തിന് വേണ്ടി 27 നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടത് എന്ന് നോക്കാം.
ഓരോ സമയവും ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും സംഭവിക്കുന്നതിന് അനുസരിച്ച് നക്ഷത്രക്കാരുടെ ജീവിതത്തിലും മാറ്റം വരുന്നു. ജീവിതം ഐശ്വര്യപൂര്ണമാക്കുന്നതിനും മേടത്തില് ഓരോ നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടക്കൂറ് ( അശ്വതി, ഭരണി കാര്‍ത്തിക1/4 )
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണവര്‍ദ്ധനവിനും ദോഷപരിഹാരത്തിനും വേണ്ടി ഈ മാസം വിഷ്്ണുഭഗവാനെയാണ് ആരാധിക്കേണ്ടത്. വ്യാഴാഴ്ച ദിനത്തില്‍ മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ച് വേണം ക്ഷേത്രത്തില്‍ പോവുന്നതിന്. ഇത് കൂടാതെ ആയുസൂക്ത പുഷ്പാഞ്ജലി സമര്‍പ്പിക്കുന്നത് വഴി നിങ്ങളുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ദോഷങ്ങളും ഇത് വഴി ഇല്ലാതാവുന്നു. അനുകൂലമായ പല മാറ്റങ്ങളും ഇതിന് ശേഷം ജീവിതത്തില്‍ ഇല്ലാതാവുന്നു. വിഷ്ണു ഭഗവാന് പാല്‍പ്പായസവും സമര്‍പ്പിക്കണം.
ഇടവക്കൂറ് ( കാര്‍ത്തിക1/4 , രോഹിണി , മകയിരം1/2)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷ പരിഹാരത്തിനും ഗുണവര്‍ദ്ധനവിനും വേണ്ടി ദുര്‍ഗ്ഗാദേവിയെയാണ് ആരാധിക്കേണ്ടത്. ഇത്എല്ലാ വിധത്തിലുള്ള ദോഷ പരിഹാരവും നല്രുന്നു. കൂടാതെ ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം. ദുര്ഗ്ഗാസൂക്ത പുഷ്പാഞ്ജലി നടത്തുന്നത് വഴി ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതതാവുന്നു. ജന്മനക്ഷത്ര ദിനത്തില്‍ ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതും നല്ലതാണ്.
മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര , പുണര്‍തം 3/4)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നല്‍കുന്നതിന് വേണ്ടി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ഇത് നിങ്ങളുടെ എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. മാത്രമല്ല ജോലിയിലെ തടസ്സങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഹനുമാന് സ്വാമിയെ ്പ്രാര്ത്ഥിക്കാവുന്നതാണ്. ഇത് എല്ലാ തരത്തിലുള്ള തടസ്സങ്ങളേയും ജോലിയില്‍ ഉയര്‍ച്ചയിലേക്കും നിങ്ങളെ എത്തിക്കുന്നു. ശിവക്ഷേത്ര ദര്‍ശനം നടത്തുന്നതിലേക്കും അത് മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിനും വേണ്ടി ധാര നടത്താവുന്നതാണ്.
കര്‍ക്കിടകക്കൂറ് ( പുണര്‍തം1/4 , പൂയം, ആയില്യം )
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂലാവസ്ഥയില്‍ പരിഹാരം കാണുന്നതിന് വേണ്ടി ശാസ്താവിനെയാണ് പ്രാര്‍ത്ഥിക്കേണ്ടത്. എള്ള്തിരിയും നീരാഞ്ജനവും സമര്‍പ്പിക്കാവുന്നതാണ്. ഇത് കൂടാതെ ശിവഭജനം നടത്തുന്നതും ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ശിവന് ദിനവും ഇളനീര്‍ധാര നടത്താവുന്നതാണ്. ഇത് എല്ലാ ദോഷഫലങ്ങളേയും ചെറുക്കുകയും ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു.
ചിങ്ങക്കൂറ് ( മകം പൂരം ഉത്രം 1/4 )
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂലാവസ്ഥയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ശ്രീരാമക്ഷേത്രം സന്ദര്‍ശിക്കാവുന്നതാണ്. ഇത് കൂടാതെ ലക്ഷ്മീസമേതനായി സ്ഥിതി ചെയ്യുന്ന ഗണേശഭഗവാനെ പ്രാര്‍ത്ഥിക്കണം. കൂടാതെ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ഗുണഫലങ്ങള്ക്കായി വ്യാഴാഴ്ച ദിവസം ഭഗവാന് തൃക്കൈവെണ്ണ സമര്‍പ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള ദോഷഫലങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷഫലങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി ദിനവും ഭദ്രകാളിയെ ആരാധിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ദോഷഫലങ്ങളെ പ്രതിരോധിക്കും. കൂടാതെ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ജന്മനക്ഷത്ര ദിനത്തില്‍ നെയ് വിളക്ക് കത്തിക്കുന്നതും നല്ലതാണ്. എല്ലാ വിധത്തിലുള്ള ദോഷഫലങ്ങള്‍ക്കും നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ മേടമാസത്തില്‍ അഷ്ടോത്തരപാരായണം നടത്താവുന്നതാണ്.
തുലാക്കൂറ് ( ചിത്തിര1/2 , ചോതി , വിശാഖം 3/4)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ദോഷപരിഹാരം കാണുന്നതിന് വേണ്ടി ഗണപതിഭഗവാനെയാണ് ആരാധിക്കേണ്ടത്. ഇത് ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഗണപതി ഭഗവാനെ പ്രാര്‍ത്ഥിക്കുന്നത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഇത് കൂടാതെ ജന്മനാളില് ക്ഷേത്രദര്‍ശനം നടത്തുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്ച്ചയിലെത്തുന്നതിന് വേണ്ടി സരസ്വതി ദേവിയെ പ്രാര്‍ത്ഥിക്കുന്നതിന് ശ്രദ്ധിക്കണം.
വൃശ്ചികക്കൂറ് ( വിശാഖം 1/4 , അനിഴം, തൃക്കേട്ട )
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. .അതിന് കാരണം പലപ്പോഴും സൂര്യന് പ്രതികൂല സ്ഥാനത്ത് നില്‍ക്കുന്നതാണ്. പല വിധത്തിലുള്ള ദോഷങ്ങളിലേക്ക് ഇത് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഹനുമാന് സ്വാമിയെ പ്രാര്‍ത്ഥിക്കുന്നത് വഴി ജീവിതത്തില്‍ സന്തോഷവും നഷ്ടപ്പെട്ട ഐശ്വര്യവും തിരിച്ച് പിടിക്കുന്നതിന് സാധിക്കുന്നു. എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇത് വഴി നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ശിവക്ഷേത്രത്തില്‍ ജന്മനക്ഷത്ര ദിനത്തില്‍ ദര്‍ശനം നടത്തുന്നതും നല്ലതാണ്.
ധനുക്കൂറ് ( മൂലം , പൂരാടം , ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തെ സ്വാധീനിക്കുന്നു. അതിന് കാരണം ഇവരുടെ ജീവിതത്തില്‍ ശനിയുടെ സ്വാധീനം വരുന്നതാണ്. ശനിയുടെ ദോഷലങ്ങളെ കുറയ്ക്കുന്നതിനും സന്തോഷകരമായ ജീവിതത്തിനും വേണ്ടി ശാസ്താക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ശനിയാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുക. ഇത് കൂടാതെ ജന്മനക്ഷത്ര ദിനത്തില്‍ ദേവിക്ക് കുങ്കുമാഭിഷേകം നടത്താവുന്നതാണ്. ഇത് എല്ലാ ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു.
മകരക്കൂറ് (ഉത്രാടം ¾ തിരുവോണം , അവിട്ടം1/2 )
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിനും ഗുണവര്‍ദ്ധനവിനും വേണ്ടി സ്ഥിരമായി ഒരു മാസം ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. ഇത് പരിഹരിക്കുന്നതിന് വേണ്ടി ശിവന് ഇളനീര് ധാര വഴിപാടായി സമര്‍പ്പിക്കേണ്ടതാണ്. പിന്‍വിളക്കും കത്തിക്കണം. ഇത് കൂടാതെ ഗണപതിഭഗവാന് നാളികേരം ഉടയ്ക്കുന്നതും നല്ലതാണ്. ഇതെല്ലാം എല്ലാ ദോഷഫലങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കുംഭക്കൂറ് ( അവിട്ടം 1/2, ചതയം , പൂരുരുട്ടാതി ¾ )
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പ്രതികൂലാവസ്ഥകളെ മറികടന്ന് ദോഷഫലങ്ങളെ ഇല്ലാതാക്കി ഗുണവര്‍ദ്ധനവിന് വേണ്ടി ഭഗവതിയെ പ്രാര്‍ത്ഥിക്കേണ്ടതാണ്. ജന്മനക്ഷത്ര ദിനത്തില്‍ ലളിതാസഹസ്രനാമം ജപിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. കൂടാതെ ശിവക്ഷേത്ര ദര്‍ശനം നടത്തുകയും ശിവന് വേണ്ടി പഞ്ചാക്ഷരി മന്ത്രം ജപിക്കുന്നതും നല്ലതാണ്. ഇത് എല്ലാ വിധത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നു. ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിലനിര്‍ത്തുന്നു.
മീനക്കൂറ് ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജന്മദോഷ പരിഹാരത്തിന് വേണ്ടി സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താവുന്നതാണ്. കൂടാതെ അഷ്ടോത്തര മന്ത്രം ജപിക്കുന്നതും നിങ്ങളുടെ ദോഷഫലങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജന്മനക്ഷത്ര ദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതിനും വേണ്ടി ദിനവും ശിവക്ഷേത്ര ദര്‍ശനത്തിനായി പോവുക. പാര്‍വ്വതി സമേതനായി ഭഗവാന് വാഴുന്നിടം വേണം നിങ്ങള്‍ ദര്‍ശനത്തിനായി സന്ദര്‍ശിക്കേണ്ടത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications