Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക്
തുലാം സമ്പൂര്‍ണ നക്ഷത്രഫലം: 30 ദിവസത്തിനുള്ളില്‍ ഈ നാളുകാര്‍ക്ക് അത്ഭുതം സംഭവിക്കും
തുലാം മാസത്തിന് തുടക്കമിടുമ്പോള്‍ ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഒക്ടോബര്‍ 17-നാണ് തുലാം മാസത്തിന് തുടക്കമാവുന്നത്. ഈ ദിനത്തില്‍ സൂര്യന് തുലാം രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ മാസം ഒക്ടോബര്‍ 31-നാണ് ദീപാവലിയും വരുന്നത്. ജ്യോതിഷ പ്രാധാന്യം വളരെ കൂടുതലുള്ള ഒരു ദിവസമാണ് എന്നതാണ് പ്രത്യേകത. കൂടാതെ നിരവധി ഗ്രഹമാറ്റങ്ങളും തുലാം മാസത്തില്‍ സംഭവിക്കുന്നു. ബുധന്റെ ഉദയവും സൂര്യന്റെ രാശിമാറ്റവും എല്ലാം തുലാം മാസത്തില്‍ തന്നെയാണ്.
ചൊവ്വ കര്‍ക്കടകം രാശിയില്‍ മൂന്ന് മാസക്കാലം നേര്‍രേഖയില്‍ വക്രഗതിയില്‍ സഞ്ചരിക്കുന്നു. ഇത് കൂടാതെ പല വിധത്തിലുള്ള രാശിമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. തുലാം 5 മുതല്‍ ബുധന്റെ മൗഡ്യം അവസാനിക്കുന്നു. ഇത്തരത്തില്‍ പല ജ്യോതിഷ മാറ്റങ്ങളും ഉണ്ടാവുന്ന ഒരു മാസമാണ് തുലാം മാസം. ഈ മാസം ഏതൊക്കെ നക്ഷത്രക്കാരിലാണ് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് നമുക്ക് നോക്കാം.

വരാനിരിക്കുന്നത് വമ്പന്‍ ശനി മാറ്റം: നവംബര്‍ മുതലങ്ങോട്ട് എണ്ണിയാല്‍ തീരാത്ത നേട്ടങ്ങള്‍
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് ഭാഗ്യ ഫലങ്ങള്‍ ധാരാളം വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. പലപ്പോഴും എല്ലാ കാര്യങ്ങളും കൃത്യമായി ഭംഗിയായി നിര്‍വ്വഹിച്ച് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളിലും അനുകൂല മാറ്റങ്ങളുണ്ടാവും. കര്‍മ്മരംഗത്തെ വളര്‍ച്ച നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്ക്കുന്നു.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് തുലാം മാസത്തില്‍ ജീവിതത്തില്‍ പുരോഗതിയുണ്ടാവുന്നു. പലപ്പോഴും ധനനേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും. സാമ്പത്തിക വര്‍ദ്ധനവ് ശമ്പള കാര്യത്തില്‍ ഉണ്ടാവുന്നു. രോഗാവസ്ഥകള്‍ക്ക് ആശ്വാസം കണ്ടെത്തുന്നതിനും സാധിക്കും. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. സന്താനസൗഭാഗ്യത്തിനുള്ള യോഗവും കാണുന്നു.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ ഒരുമിച്ച് വരുന്ന മാസമാണ് തുലാം മാസം. പലപ്പോഴും ആഗ്രഹിച്ചത് പോലെ ഒരു ജോലി നിങ്ങളെ തേടി എത്തുന്നു. വര്‍ഷങ്ങളായി കാത്തിരുന്ന സംഗതി നേടിയെടുക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ചിലവിന്റെ കാര്യത്തില്‍ നിയന്ത്രണം അത്യാവശ്യമാണ്. എങ്കിലും സാമ്പത്തികമായി അധികം പ്രതിസന്ധികള്‍ക്ക് സാധ്യതയില്ല. പലപ്പോഴും സംസാരിക്കുന്നത് വഴി മറ്റൊരാളുടെ മനസ്സ് കീഴടക്കാന്‍ സാധിക്കുന്നു. ജോലിയില്‍ ശോഭിക്കാന്‍ ഉള്ള യോഗം കാണുന്നു.
മകം
മകം നക്ഷത്രക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ വര്‍ദ്ധിച്ച് നില്ക്കുന്ന ഒരു സമയമാണ്. പലപ്പോഴും പദ്ധതികള്‍ എല്ലാം തന്നെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ മികച്ച നേട്ടങ്ങളുണ്ടാവുന്നു. ജോലിയില്‍ ഉയരത്തിലെത്തുന്നതിനും മികച്ച സ്ഥാനം വഹിക്കുന്നതിനും ഉള്ള യോഗം കാണുന്നു. രാഷ്ട്രീയപരമായി അനുകൂല സമയമാണ്. പലപ്പോഴും പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് എത്താം. സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്ന സമയമാണ്.
പൂരം
പൂരം നക്ഷത്രക്കാര്‍ക്ക് കര്മ്മരംഗത്തുണ്ടാവുന്ന നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും വിവാഹ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ചെറിയ ചില അബദ്ധങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും അല്പം ശ്രദ്ധിച്ചാല്‍ പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവാം. ബിസിനസില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുക്കാം. പ്രണയിക്കുന്നവര്‍ക്കും മികച്ച സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാര്യങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിക്കും.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് അവരുടെ ജോലിയില്‍ ശോഭിക്കാന്‍ സാധിക്കുന്നു. വര്‍ഷങ്ങളായി അലട്ടിയിരുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. ദുര്ഘടത്തോടെ കണക്കാക്കിയിരുന്ന പല കാര്യവും എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. സംഘടനാ ്പ്രവര്ത്തനങ്ങളില് സജീവമാവും. ജീവിതത്തില്‍ സാമ്പത്തിക നേട്ടങ്ങള്‍ നിരവധി തവണ തേടി എത്തുന്നു. ചിട്ടിയും ലോട്ടറിയും വരെ കിട്ടുന്നതിനുള്ള സാധ്യതയുണ്ട്.
ചിത്തിര
ചിത്തിര നക്ഷത്രക്കാര്‍ക്ക് അപ്രതീക്ഷിതമായ സഹായം പല കോണില്‍ നിന്നും തേടി എത്തുന്നു. പ്രയത്നങ്ങള്‍ക്ക് ഫലം ലഭിക്കുകയും അത് വഴി സാമ്പത്തിക നേട്ടം ഉണ്ടാവുകയും ചെയ്യുന്നു. തൊഴില്‍ മേഖലയിലെ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കുന്നു, ശത്രുദോഷത്തിന് അവസാനം കാണാം, വിവാദങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ നിന്നെല്ലാം മോചനം നേടാന്‍ സാധിക്കുന്നു. ജീവിതം രക്ഷപ്പെടുന്നതിന് തുലാം മാസമാണ് ഏറ്റവും അനുയോജ്യം ഈ നക്ഷത്രക്കാര്‍ക്ക്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
