Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വരാനിരിക്കുന്നത് വമ്പന്‍ ശനി മാറ്റം: നവംബര്‍ മുതലങ്ങോട്ട് എണ്ണിയാല്‍ തീരാത്ത നേട്ടങ്ങള്‍
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്കാണ് പലപ്പോഴും പല ഗ്രഹമാറ്റങ്ങളും നമ്മളെ എത്തിക്കുന്നതും. ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയില്‍ രാശിമാറി മറ്റൊന്നിലേക്ക് എത്തുന്നു. ഇത് തന്നെ പലപ്പോഴും വക്രഗതിയില്‍ സഞ്ചരിക്കുന്നതിലേക്കും എത്തും. നീതി ദേവനായ ശനിയുടെ രാശിമാറ്റം വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്ന് തന്നെയാണ്.
ദീപാവലിക്ക് ശേഷം ശനി അതിന്റെ വക്രഗതി സഞ്ചാരം അവസാനിപ്പിച്ച് നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ ഒരുങ്ങുകടയാണ്. ഇത് ചില രാശിക്കാരില്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ശനിയുടെ ചെറു ചലനം പോലും ഇവരുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും തൊഴിലിലും ബിസിനസിലുമാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. നവംബര്‍ മാസത്തോടെ ശനി നേര്‍രേഖയില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നു. ഇത് 12 രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും ചിലരെ പ്രതീക്ഷ കൂടുതല്‍ നല്കുന്നതിലേക്ക് എത്തിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനിയുടെ നേര്‍രേഖയിലുള്ള ചലനം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളിലും കരിയര്‍ മാറ്റങ്ങളിലും കാരണം ശനിയുടെ രാശി കുംഭം രാശിയായതിനാല്‍ ഈ രാശിയില്‍ വരുമാന സ്ഥാനത്ത് ചൊവ്വയും പ്രതിഫലിക്കുന്നു. ഇത് വരുമാനം വര്‍ദ്ധിക്കുന്നതിനും സാമ്പത്തിക ലാഭത്തിനും നിങ്ങളെ പ്രാപ്തരാക്കുന്നു. കൂടാതെ ബിസിനസിലെ നിക്ഷേപം അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ ഉണ്ടാക്കും. ഇതെല്ലാം തന്നെ ജീവിതത്തിലെ മാറ്റങ്ങളെ തന്നെയാണ് സൂചിപ്പിക്കുന്നത്. ലോട്ടറി, ഓഹരി വിപണി, ചിട്ടി എന്നിവയെല്ലാം ഇവര്‍ക്ക് ലഭിക്കുന്നു. പൊതുവേ അനുകൂല ഫലങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടി ഇവര്‍ക്ക് സാധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്കും അവരുടെ സാമ്പത്തിക സ്ഥിതിയിലുള്ള മാറ്റമാണ് പലപ്പോഴും ജീവിതത്തില്‍ അനുകൂല മാറ്റങ്ങളിലേക്ക് നയിക്കുന്നത്. ശനിയുടെ നേര്‍രേഖയിലുള്ള ചലനം പലപ്പോഴും സമ്പത്തിലേക്കും ബിസിനസ് ലാഭത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. അത് മാത്രമല്ല പൂര്‍വ്വിക സ്വത്ത് കൈമാറ്റം ചെയ്യപ്പെട്ട് നിങ്ങളിലേക്ക് എത്തുന്നതിനും ഇത് വഴി സാധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ വളരെയധികം മാറ്റം സംഭവിക്കുന്നു. കൂടാതെ ദൈനംദിന വരുമാനം വര്‍ദ്ധിക്കുകയും ബിസിനസില്‍ നേട്ടങ്ങളുണ്ടാവുകയും ചെയ്യുന്നു. ധനലാഭം നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കും. അത്ര വലിയ മാറ്റമാണ് ശനിക്ക് സംഭവിക്കുന്നത്. ബിസിനസുകാര്‍ക്ക് അവരുടെ കെട്ടിക്കിടക്കുന്ന പണം പലപ്പോഴും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരിക്കും. അത്രയും സാമ്പത്തിക നേട്ടം നിങ്ങളെ തേടി എത്തുന്നു. നിങ്ങളുടെ ദൈനംദിന വരുമാനം പോലു വര്‍ദ്ധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ശനിയുടെ ചെറു ചലനം പോലും ഗുണഫലങ്ങള്‍ ധാരാളം സൃഷ്ടിക്കുന്നു. പലപ്പോഴും ആറാം ഭാവത്തിലാണ് ശനിയുടെ സഞ്ചാരം നടക്കുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ എല്ലാ സാമ്പത്തിക ബാധ്യതകളേയും ഇല്ലാതാക്കുന്നു, ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനും ജീവിതത്തില്‍ നേട്ടങ്ങള്‍ കൊയ്തെടുക്കുന്നതിനും സാധിക്കുന്നു. എല്ലാ വിധത്തിലുള്ള പിന്തുണയും പ്രിയപ്പെട്ടവരില്‍ നിന്ന് ലഭിക്കും. സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിന് അനുകൂല സമയമാണ്. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരിക്കും. ജോലിക്കാരില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള സാമ്പത്തിക മാറ്റമാണ് തേടി എത്തുന്നത്. ബിസിനസ് ചെയ്യുന്നവരില്‍ ലാഭം ലഭിക്കുന്നതിനാല്‍ മറ്റൊരു ബിസിനസ് ആരംഭിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തുന്നു. അത്രയധികം അനുഗ്രഹ ഭാവത്തിലാണ് ശനി നില്ക്കുന്നതും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
