Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
തീവ്രമായ പ്രണയം, വികാരങ്ങള്‍; ഈ രാശികളെ പങ്കാളികളായി ലഭിച്ചാല്‍ ഭാഗ്യം
വേദ ജ്യോതിഷം ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകളെ കുറിച്ച് പല സൂചനകളും നല്‍കുന്നുണ്ട്. പ്രണയകാര്യങ്ങളില്‍ ഒരു വ്യക്തി എങ്ങനെയാണെന്നും അയാളുടെ ഗ്രഹനില പരിശോധിച്ചാലറിയാം. തീവ്രമായ പ്രണയവും വികാരപ്രകടനങ്ങളും പ്രണയാഭിലാഷങ്ങളും സ്വഭാവങ്ങളായിട്ടുള്ള ചില ആളുകളുണ്ട്. ഇവര്‍ ശാരീരികവും വൈകാരികവുമായി തീവ്രമായ പ്രണയഭാവങ്ങള്‍ ഉള്ളവരായിരിക്കും. ചില രാശികളില് ജനിച്ച ആളുകളാണ് ഇത്തരത്തില്‍ തീവ്ര പ്രണയത്തിന്റെയും വികാരപ്രകടനത്തിന്റെയും വക്താക്കളാകുന്നത്. ആ രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.

വൃശ്ചികം (ഒക്ടോബര്‍ 23- നവംബര്‍ 21)
പ്ലൂട്ടോ അധിപനായുള്ള രാശിയാണ് വൃശ്ചികം. മാറ്റങ്ങളുടെയും അഭിലാഷങ്ങളുടെയും ഗ്രഹമെന്നാണ് പ്ലൂട്ടോ അറിയപ്പെടുന്നത്. പ്രണയത്തിലും ശാരീരികഅടുപ്പത്തിലും മുമ്പില്‍ നില്ക്കുന്ന രാശി കൂടിയാണ് വൃശ്ചികം. എല്ലാവരെയും അവരിലേക്ക് ആകര്‍ഷിക്കുന്ന ഒരു കാന്തികശക്തി വൃശ്ചികം രാശിക്കാര്‍ക്ക് ഉണ്ടെന്നാണ് പറയപ്പെടുന്നത്. നിഗൂഢമായ വശീകരണ ശേഷിയും ആഴത്തിലുള്ള വികാരവായ്പുകളും ഇവരുടെ പ്രത്യേകതകളാണ്. പ്രണയകാര്യത്തില് വളരെ തീവ്രമായ ആളുകളാണ് വൃശ്ചികം രാശിക്കാര്‍. വൈകാരികമായി വളരെ ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കുന്നവരിലാണ് ഇവര്‍ പങ്കാളികളെ കണ്ടെത്തുന്നത്. നോട്ടത്തിലൂടെയും മന്ത്രണത്തിലൂടെയും വൈകാരികഭാവങ്ങളിലൂടെയും പ്രണയികളെ മയക്കുന്നവരാണിവര്. പങ്കാളിയുടെ ആഗ്രഹങ്ങളെ വളരെ പെട്ടെന്ന് മനസ്സിലാക്കുന്നതിലും അവരുടെ ആഗ്രഹങ്ങള്‍ നിറവേറിക്കൊടുക്കുന്നതിലും വൃശ്ചികം രാശിക്കാര്‍ മുമ്പിലാണ്.
ഇടവം (ഏപ്രില്‍ 20- മെയ് 20)
പ്രണയകാര്യങ്ങളിലും വികാരങ്ങളിലും മുമ്പില്‍ നില്ക്കുന്ന മറ്റൊരു രാശി ഇടവമാണ്. ഇടവം രാശിയുടെ അധിപന് ശുക്രനാണ്. പ്രണയവും ആനന്ദവുമാണ് ശുക്രന്റെ അറിയപ്പെടുന്ന പ്രത്യേകതകള്‍. ഏറ്റവും പൂര്‍ണ്ണതയുള്ള, മികവിന്റെ ആളുകളാണ് ഇടവം രാശിക്കാര്‍. പ്രണയകാര്യത്തിലും അങ്ങനെ തന്നെ. പ്രണയിക്കുന്നവരെയും പങ്കാളികളെയും ഏറ്റവും സന്തോഷത്തിലും സംതൃപ്തിയിലും നിലനിര്‍ത്താന്‍ ഇടവം രാശിക്കാര്‍ക്ക് പ്രത്യേകകഴിവുണ്ട്. മങ്ങിയ വെളിച്ചം, പതിഞ്ഞ സംഗീതം, നേര്‍ത്ത സുഗന്ധം എന്നീ സാഹചര്യങ്ങളിലെല്ലാം പ്രണയാതുരരാകുന്നവരാണിവര്. പതിയെ, താളാത്മകമായി പ്രണയത്തിന്റെ മൂഡിലേക്ക് കടക്കുന്നവരാണിവര്. സ്പര്ശനങ്ങളിലൂടെയുള്ള പ്രണയ പ്രകടനങ്ങള്‍ക്ക് ഈ രാശിക്കാര്‍ക്ക് ഒരു മടിയുമില്ല. പ്രണയിക്കുന്നവരെ സമ്മാനങ്ങള്‍ നല്കി സന്തോഷിപ്പിക്കാനും ഇവര്‍ മിടുക്കരാണ്.
ചിങ്ങം (ജൂലൈ 23- ആഗസ്റ്റ് 22)
രാശികളിലെ സിംഹമെന്നാണ് ചിങ്ങം രാശിയെ വിളിക്കുന്നത്. നാടകീയമായ പ്രണയ ഭാവങ്ങളുടെ ഉടമകളാണ് ചിങ്ങം രാശിക്കാര്‍. സൂര്യനാണ് ചിങ്ങം രാശിയുടെ അധിപന്. അസ്തിത്വം, ആത്മപ്രകാശനം എന്നിവയുടെയെല്ലാം പ്രതീകമാണ് സൂര്യന്. മറ്റുള്ളവരുടെ ശ്രദ്ധയും ആരാധനയും ആഗ്രഹിക്കുന്നവരാണ് ചിങ്ങം രാശിക്കാര്‍. പ്രണയിക്കുന്നവരോടും പങ്കാളികളോടും ചിങ്ങം രാശിക്കാര്‍ ഇതേ രീതിയിലാണ് പെരുമാറുന്നത്. പങ്കാളിക്ക് സര്‍പ്രൈസുകള്‍ നല്‍കാനും അവരെ സ്പെഷ്യല്‍ ആയി തോന്നിപ്പിക്കാനും ചിങ്ങം രാശിക്കാര്‍ക്ക് വലിയ താല്‍പ്പര്യമാണ്. അതോടൊപ്പം തന്നെ പങ്കാളിയെ സ്നേഹത്താല്‍ പൊതിയുകയും ഏറെ നേരം നീണ്ടുനില്‍ക്കുന്ന പ്രണയാനുഭവങ്ങള്‍ നല്‍കുകയും ചെയ്യുന്നവരാണിവര്‍.
കര്‍ക്കിടകം (ജൂണ്‍ 21- ജൂലൈ 22)
വികാരങ്ങളുടെയും ഉള്‍വിളികളുടെയും ദേവനായ ചന്ദ്രനാണ് കര്‍ക്കിടകം രാശിയുടെ അധിപന്. അടുപ്പത്തില്‍ കര്‍ക്കിടകം രാശിക്കാരെ കഴിഞ്ഞേ മറ്റാരുമുള്ളൂ. പങ്കാളിയുമായോ പ്രണയിക്കുന്നവരുമായോ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള സുരക്ഷിതമായ അന്തരീക്ഷം തീര്‍ക്കാന്‍ മിടുക്കരാണിവര്‍. പങ്കാളിയെ കംഫര്‍ട്ടബിള്‍ ആക്കാന്‍ പരമാവധി ശ്രമം കര്‍ക്കിടം രാശിക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകും. വൈകാരികമായ അടുപ്പങ്ങളും സ്വന്തമാണെന്നുള്ള തോന്നലുകളും മൃദുലമായതുമായ പ്രണയ ഭാവങ്ങളാണ് കര്‍ക്കിടം രാശിക്കാര്‍ക്കുള്ളത്. ഭാവപ്രകടനങ്ങളിലൂടെയുള്ള പ്രണയത്തെ അവര്‍ ഇഷ്ടപ്പെടുന്നു. പങ്കാളിയെ കരുതലോടെ കൊണ്ടുനടക്കുന്നവരാണിവര്‍. പങ്കാളിക്കൊപ്പം കറങ്ങിനടക്കാനും ഭക്ഷണം പാകം ചെയ്യാനും അവര്ഡക്ക് സമ്മാനങ്ങള്‍ നല്‍കാനും കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെ ഇഷ്ടമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications


