Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ശനിയുടെ നക്ഷത്രത്തില്‍ സൂര്യതേജസ്സ്; ജോലിഭാഗ്യവും ധനനേട്ടവും ഐശ്വര്യവും ഫലം
ജ്യോതിഷത്തില്‍ നിശ്ചിത കാലത്തിന് ശേഷം ഒരു ഗ്രഹം രാശി മാറി മറ്റൊന്നിലേക്ക് പ്രവേശിക്കും. അതുപോലെ തന്നെ ഗ്രഹള് നക്ഷത്രമാറ്റവും നടത്താറുണ്ട്. രാശിമാറ്റം പോലെ തന്നെ ആളുകളുടെ ജീവിതത്തില്‍ നക്ഷത്രമാറ്റത്തിന്റെ പ്രഭാവവും അനുഭവപ്പെടാറുണ്ട്. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ജൂലൈ 14-ന് പൂയ്യം നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്.

വളരെ മംഗളകരമായ നക്ഷത്രമാണ് പൂയ്യം. ശനിദേവനാണ് പൂയ്യം നക്ഷത്രത്തിന്റെ അധിപതി. പൂയ്യം നക്ഷത്രത്തിലേക്ക് സൂര്യന് എത്തുന്നത് എല്ലാ രാശികള്‍ക്കും ഗുണകരമായി തീരും. മൂന്ന് രാശികള്‍ക്ക് പ്രത്യേകിച്ച് ഈ കാലയളവില്‍ സൂര്യകൃപ ആവോളം ലഭിക്കും. ഇവര്‍ക്ക് എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ ആനുകൂല്യം ഉണ്ടാകുകയും കരിയറിലും ബിസിനസിലും നേട്ടം ഉണ്ടാകുകയും ചെയ്യും. ആ മൂന്ന് രാശികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
കര്‍ക്കിടകം
പൂയ്യം നക്ഷത്രത്തിലേക്ക് സൂര്യന് എത്തുന്നത് കര്‍ക്കിടകം രാശിക്കാര്‍ക്ക് വളരെ ശുഭഫലദായകമാണ്. കാരണം സൂര്യന് കര്‍ക്കിടകം രാശിയിലാണ് ഇപ്പോള്‍ സൂര്യന് സ്ഥിതി ചെയ്യുന്നത്. ഈ സമയത്ത് സമൂഹത്തില്‍ കര്‍ക്കിടകം രാശിക്കാര്‍ക്ക് കൂടുതല്‍ ആദരവും സ്വീകാര്യതയും ലഭിക്കും. ഭാഗ്യത്തിന്റെ തുണയില്‍ എല്ലാ കാര്യങ്ങളിലും സഫലതയുണ്ടാകും. മാത്രമല്ല ഈ കാലയളവില്‍ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും. അവിവാഹിതരായ കര്‍ക്കിടകം രാശിക്കാര്‍ വിവാഹം ചെയ്യാന്‍ അനുകൂലമായ സമയമാണിത്. മാനേജ്മെന്റ് കാര്യങ്ങളില്‍ കൂടുതല്‍ പ്രാഗത്ഭ്യം തെളിയിക്കും. നേതൃഗുണം വര്‍ധിക്കും. വിവാഹിതര്‍ക്ക് കുടുംബജീവിതം കൂടുതല്‍ സന്തോഷകരമായിത്തീരും.
മിഥുനം
സൂര്യന്റെ നക്ഷത്രമാറ്റം മിഥുനം രാശിയില്‍ ജനിച്ചവര്‍ക്കും നേട്ടമാകും. മിഥുനം രാശിയുടെ ധന ഭാവത്തിലാണ് ഈ രാശിമാറ്റം നടക്കുന്നത്. അതിനാല്‍ ഈ കാലയളവില്‍ മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തികസമൃദ്ധിയുണ്ടാകും. അപ്രതീക്ഷിത ധനലാഭത്തിന് യോഗമുണ്ടാകും. ജോലിയിലും പ്രതീക്ഷിക്കാതെ ശമ്പളവര്‍ധനയോ ബോണസോ ലഭിക്കാനിടയുണ്ട്. പ്രമോഷന് പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍ പുതിയ പുതിയ ആളുകളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയും. ആ ബന്ധങ്ങള്‍ ഭാവിയില്‍ ഉപയോഗപ്പെടും. കുടുംബത്തിലും സമാധാനാന്തരീക്ഷം പുലരും. ജീവിതത്തില്‍ സാമ്പത്തിക സമൃദ്ധിയുടെ കാലമായിരിക്കും ഇത്. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കും.
വൃശ്ചികം
സൂര്യന് പൂയ്യം നക്ഷത്രത്തിലേക്ക് എത്തുന്നത് വൃശ്ചികം രാശിക്കാര്‍ക്കും പലവിധ സൗഭാഗ്യങ്ങളും നല്‍കും. ഇവരുടെ ജാതകത്തിലെ ഒമ്പതാം ഭാവത്തിലാണ് സൂര്യന് ഈ നക്ഷത്രമാറ്റം നടത്തുന്നത്. എല്ലാ കാര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. ആഗ്രഹിച്ചതും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ ഈ സമയത്ത് സാധിക്കും. ഏതെങ്കിലും നിക്ഷേപങ്ങളിലോ ഓഹരിവിപണികളിലോ നിക്ഷേപം നടത്താന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അതിന് ഉചിതമായ സമയമാണിത്. സ്വദേശത്തേക്കോ വിദേശത്തേക്കോ യാത്രകള്‍ നടത്താനുള്ള ആഗ്രഹവും ഇക്കാലത്ത് യാഥാര്‍ത്ഥ്യമാകും. മാത്രമല്ല സാമ്പത്തികനേട്ടങ്ങളെ തുടര്‍ന്ന് സമ്പാദ്യം വളര്‍ത്താനും കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
