Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
നോക്കിയിരിക്കേ ഭാഗ്യം തെളിഞ്ഞ് വരും: പുതുവര്‍ഷത്തില്‍ സൂര്യ-ശനി സംയോഗം 3 രാശിക്ക് തലവര തെളിയും
സൂര്യനും ശനിയും 2025-ന്റെ തുടക്കത്തില്‍ തന്നെ കുംഭം രാശിയില്‍ സംക്രമിക്കുന്നു. ഇവ രണ്ടും ചേരുന്നതാകട്ടെ പുതിയൊരു ഭാഗ്യത്തുടക്കമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ശനിയുടെ മാറ്റങ്ങളെ പൊതുവേ മോശം ഫലങ്ങളായാണ് കണക്കാക്കുന്നത്. എന്നാല്‍ അത് സൂര്യനോടൊപ്പം കൃത്യസമയത്ത് ചേരുന്നതിനാല്‍ ഗുണഫലങ്ങളില്‍ മുന്നിലായാണ് കണക്കാക്കുന്നത്. സൂര്യനെ പൊതുവേ ബഹുമാനം, അന്തസ്സ്, ജോലി, ആത്മവിശ്വാസം എന്നിവയെ നിയന്ത്രിക്കുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ശനിയാകട്ടെ പ്രായം, കര്‍മ്മം, നീതി, കഠിനാധ്വാനം എന്നിവയെ നിയന്ത്രിക്കുന്നതായും കണക്കാക്കുന്നു.
ശനി രണ്ടര വര്‍ഷത്തോളമായി കുംഭം രാശിയില്‍ തന്നെ സഞ്ചരിക്കുകയാണ്. 2025 മാര്‍ച്ച് 29-നാണ് ശനി കുംഭം രാശിയില്‍ നിന്ന് മീനത്തിലേക്ക് മാറുന്നത്. എന്നാല്‍ സൂര്യന് ജനുവരി തുടക്കത്തില്‍ തന്നെ കുംഭം രാശിയില്‍ പ്രവേശിക്കുന്നു. ഇതിന്റെ ഫലമായി സൂര്യനും ശനിയും 2025 തുടക്കത്തില്‍ ഒരുമിച്ച് സഞ്ചരിക്കുന്നു. അത്തരം സാഹചര്യത്തില്‍ ഈ രണ്ട് ഗ്രഹങ്ങളുടേയും കൂടിച്ചേരല്‍ ഗുണപ്രദമായി മാറുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം സഹായിക്കും.

സൂര്യ ശനി സംയോഗം
ഒരു വ്യക്തിയുടെ ജീവിതത്തില്‍ ശനി ബാധിച്ചു എന്ന് പറയുന്നത് പലപ്പോഴും മോശം സമയത്തെ സൂചിപ്പിക്കാനാണ് പൊതുവേ ഉപയോഗിക്കുന്നത്. എന്നാല്‍ ഗ്രഹസ്ഥാനവും ഗ്രഹനിലയും ഗ്രഹത്തിന്റെ ശക്തിയും മനസ്സിലാക്കി അത് അനുകൂലമാണോ പ്രതികൂലമാണോ എന്ന് പറയാന്‍ സാധിക്കും. എന്നാല്‍ സൂര്യനൊപ്പം ചേരുന്ന സമയം ശനിക്ക് അതിന്റെ ഗുണഫലങ്ങള്‍ ഇരട്ടിക്കുകയാണ് ചെയ്യുന്നത്. എല്ലാ അര്‍ത്ഥത്തിലും അനുകൂല ഫലങ്ങളിലേക്ക് കുതിയ്ക്കുന്ന ചില രാശിക്കാരുണ്ട്. പലപ്പോഴും സമ്പത്ത്, കരിയര്‍, ജോലി, കുടുംബം, ദാമ്പത്യം എന്നീ മേഖലകളില്‍ എല്ലാം തന്നെ നേട്ടങ്ങള്‍ നല്‍കുന്നതിന് സൂര്യ-ശനി സംയോഗം കാരണമാകുന്നു.
മേടം
മേടം രാശിക്കാര്‍ക്ക് ശനിയുടെയും സൂര്യന്റെയും സംയോജനം പല വിധത്തിലുള്ള ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാവുകയും അതില്‍ നിങ്ങള്‍ സന്തോഷിക്കുകയും ചെയ്യുന്നു. കൂടാതെ വരുമാന സ്രോതസ്സുകളും വിവിധ തരത്തിലുണ്ടായിരിക്കും. ആഗ്രഹിക്കുന്നത് പോലെ ജോലിയില്‍ സ്ഥലം മാറ്റവും സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതവും കരസ്ഥമാക്കാന്‍ സാധിക്കും. ബിസിനസില്‍ നിങ്ങളെ തേടി മികച്ച മാറ്റങ്ങളുണ്ടാവുന്നു. ഓഹരി വിപണിയിലെ നിക്ഷേപത്തില്‍ ഇരട്ടി ലാഭം നിങ്ങളെ തേടി എത്തും. ലോട്ടറി ഭാഗ്യം ഈ സമയം നിങ്ങളോടൊപ്പം ഉണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. അനാരോഗ്യകരമായ പല പ്രതിസന്ധികളില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സൂര്യന്റേയും ശനിയുടേയും സംയോജനം ഗുണപ്രദമായ പല മാറ്റങ്ങളും നല്കുന്നു. കൂടാതെ ഇവരുടെ കര്മ്മഭാവത്തിലാണ് സംയോജനം നടക്കുന്നത്. ഇത് തന്നെയാണ് ഗുണപ്രദമായ മാറ്റങ്ങള്‍ നല്‍കുന്നതും. ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ സ്ഥലം മാറ്റവും പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. പുതിയ ജോലിക്കായി തിരയുന്നവര്‍ക്ക് അതിന് അനുകൂല സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ജോലിയില്‍ മേലധികാരികള്‍ സന്തുഷ്ടരായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത ലാഭം ലഭിക്കുന്നു. കൂടാതെ അച്ഛന് പല കാര്യത്തിലും നിങ്ങളെ പിന്തുണയ്ക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് സൂര്യന്റെയും ശനി ദേവന്റെയും സംയോജനം നിരവധി അനുകൂല ഫലങ്ങള്‍ നല്കുന്നു. പലപ്പോഴും അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ജീവിതത്തില്‍ ഉണ്ടാവുന്നത്. അത് മാത്രമല്ല ധനലാഭം നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. വരുമാനം പല കോണില്‍ നിന്നും നിങ്ങള്‍ക്കുണ്ടാവും. അതുമാത്രമല്ല പ്രണയിക്കുന്നവരുടെ കാര്യത്തില്‍ ഏറ്റവും അനുകൂലമായ ഒരു സമയത്തിലൂടെയാണ് അവര്‍ കടന്ന് പോവുന്നത്. പ്രണയം വിവാഹത്തിലേക്ക് വഴി വെക്കുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. മാത്രമല്ല ബിസിനസില്‍ നേട്ടങ്ങള്‍ നിരവധിയാണ്. പല പദ്ധതികളും വിജയത്തിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിയില്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഉയര്‍ച്ചയാണ് കാത്തിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications