Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
Monthly Horoscope: വര്‍ഷാരംഭം മോശമല്ല, 2025-ലെ ആദ്യ പുലരി മുതല്‍ 31 ദിനങ്ങള്‍ 12 രാശിക്കും സമ്പൂര്‍ണഫലം
ജനുവരി മാസത്തിന് തുടക്കം കുറിക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. എന്നാല്‍ ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് പുതുവര്‍ഷം ഗംഭീരമാകുമോ അതോ പ്രതിസന്ധികളുണ്ടാവുമോ തുടങ്ങി പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ജനുവരി 13 വരെ സൂര്യന് ഈ സമയം ധനു രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ജനുവരി 14-ന് സൂര്യന്റെ സ്ഥാനം മകരം രാശിയിലാണ്.
അതുപോലെ തന്നെ നിരവധി ഗ്രഹമാറ്റങ്ങള്‍ ഈ മാസം സംഭവിക്കുന്നു. ശുക്രന് കുംഭം രാശിയില്‍ തന്നെ തുടരുന്നു. കൂടാതെ ജനുവരി അവസാനത്തോടെയാണ് ശുക്രന് മീനം രാശിയിലേക്ക് പ്രവേശിക്കുന്നത്. ഇത് കൂടാതെ ബുധനും യഥാക്രമം രാശിമാറ്റം സംഭവിക്കുന്നു. ചൊവ്വ കര്‍ക്കിടകം രാശിയിലും ശനി കുംഭം രാശിയിലും ഈ സമയം സ്ഥിതി ചെയ്യുന്നു. ഈ ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ ജനുവരി മാസം 12 രാശിക്കാര്‍ക്കും എപ്രകാരം ഫലങ്ങള്‍ നല്കുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളാണ് ഉണ്ടാവുന്നത്. ലഭിക്കുന്ന അവസരങ്ങള്‍ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുക എന്നത് പോലെ തന്നെ അതിന് വേണ്ട വിധത്തില്‍ ഉപയോഗിക്കുക എന്നതാണ് ഈ മാസത്തില്‍ മേടം രാശിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ജോലിയില്‍ അല്പം പ്രതിസന്ധികള്‍ നേരിടേണ്ടി വരും. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നില്ല.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ശുക്രന്റെ സ്ഥാനം പലപ്പോഴും ജീവിത സ്ഥിതിയില്‍ അനുകൂല സാഹചര്യങ്ങള്‍ കൊണ്ട് വരും. പല കോണില്‍ നിന്നും നിങ്ങള്‍ക്ക് ധനനേട്ടത്തിന് സാധ്യത. കൂടാതെ പ്രശസ്തിയും അംഗീകാരവും തേടി എത്തുന്നു. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന് പുതുവര്‍ഷത്തില്‍ യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും പല കാര്യത്തിലും അല്പം ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതായി വരുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വിവാഹത്തിന്റെ തടസ്സങ്ങളെല്ലാം തന്നെ ഇല്ലാതാവും. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കാം. പൊതുവേ ദോഷഫലങ്ങള്‍ക്കുള്ള സാധ്യതയുണ്ടെങ്കിലും ഗ്രഹമാറ്റങ്ങള്‍ അതിനെ പ്രതിരോധിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട അനുമതി ലഭിക്കുന്ന ഒരു മാസമാണ് ജനുവരി. കൂടാതെ പല വിധത്തിലും സമ്മര്‍ദ്ദവും വര്‍ദ്ധിക്കാം. അവസരങ്ങള്‍ ധാരാളം തേടി വരും. എന്നാല്‍ അത് ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും വഴിയില്‍ തടസ്സങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. കൂടാതെ അനാവശ്യ ചിലവുകള്‍ ശ്രദ്ധിക്കണം. അത് കൂടുതല്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാക്കാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ ജനുവരി മാസത്തില്‍ ഗുണഫലങ്ങള്‍ ഏറിയിരിക്കും. എങ്കിലും ക്ഷമയോടെ ഒാരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. കൂടാതെ കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കുന്നു. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. മാനസികമായുള്ള പ്രതിസന്ധികളെ മറികടക്കാന്‍ ധ്യാനം ശീലമാക്കാവുന്നതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പലപ്പോഴും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഈ മാസത്തില്‍ ലഭിക്കുന്നു. കൂടാതെ സഹോദര ബന്ധത്തില്‍ പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാവാം. അമിത ദേഷ്യത്തെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കണം. പൊതുവേ സാമ്പത്തിക ഇടപാടുകളില്‍ മാറ്റങ്ങള്‍ സംഭവിക്കുമെങ്കിലും അത് എത്രത്തോളം പ്രതിസന്ധികളില്ലാതെ മുന്നോട്ട് പോവുന്നു എന്നത് ശ്രദ്ധേയമാണ്. ജോലിയില്‍ സ്ഥലം മാറ്റ ഉത്തരവ് ലഭിക്കാം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. അനാവശ്യ കാര്യങ്ങള്‍ക്കായി പണവും സമയവും ചിലവഴിക്കാതാരിക്കുന്നതിന് ശ്രദ്ധിക്കണം. ചൊവ്വ നീചത്തിലായതിനാല് പലപ്പോഴും പ്രതിബന്ധങ്ങള്‍ വര്‍ദ്ധിച്ചേക്കാം. പല കാര്യങ്ങളിലും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ബുദ്ധമുട്ടുകള്‍ നേരിടേണ്ടി വരാം. സ്ഥലം മാറ്റം ജോലിയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ മാസം മനക്ലേശങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പ്രതീക്ഷിച്ചത് പോലെ വരുമാനം വര്‍ദ്ധിക്കുകയില്ല. കൂടാതെ നേട്ടങ്ങള്‍ പലപ്പോഴും നഷ്ടങ്ങളിലേക്ക് എത്താം. എന്നാല്‍ ജനുവരി പകുതിയോടെ കാര്യങ്ങള്‍ മാറി മറിയാം. അത് പലപ്പോഴും ബിസിനസിലെ മാറ്റങ്ങളെ അത്ഭുതപ്പെടുത്താം. ഓരോ കാര്യത്തിലും നിങ്ങളുടെ ഉന്മേഷം വര്‍ദ്ധിക്കും. സന്തോഷകരമായ ദാമ്പത്യ ജീവിതം ലഭിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പലപ്പോഴും വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം പല വിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിപ്പിക്കാം. കൂടാതെ ഏത് കാര്യത്തിലും ആത്മനിയന്ത്രണം പാലിക്കേണ്ടതാണ്. എന്നാല്‍ സാമ്പത്തികമായി ഏറ്റവും അനുകൂലമായ ഒരു സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ജോലി കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും അനുകൂലമായ രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കും. അസൂയപ്പെടുത്തുന്ന തരത്തിലുള്ള നേട്ടങ്ങള്‍ മാസാവസാനം നിങ്ങളുടെ ജീവിതത്തില്‍ വന്നു ചേരും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കും. കൂടാതെ ചെയ്യുന്ന ഓരോ കാര്യത്തിലും നീതി പാലിക്കുന്നതിനും അത് കൃത്യമാക്കുന്നതിനും സാധിക്കും. വസ്തു ഇടപാടുകള്‍ അല്പം ശ്രദ്ധിക്കണം. പലപ്പോഴും അഭിമാനകരമായ പല നിമിഷങ്ങളും നിങ്ങളുടെ ഈ മാസത്തില്‍ സംഭവിക്കും. എന്നാല്‍ മാസത്തിന്റെ രണ്ടാം പകുതിയോടെ കാര്യങ്ങള്‍ അല്പം മന്ദഗതിയിലാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ തീരുമാനങ്ങള്‍ എടുക്കേണ്ടത് വളരെ ആലോചിച്ച് വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കാം. ബിസിനസില്‍ പക്ഷേ നേട്ടങ്ങള്‍ തേടി എത്തും. അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കാം. എങ്കിലും ആലോചന എല്ലാ കാര്യത്തിലും അനിവാര്യമാണ്. പല അവസരങ്ങളും നിങ്ങളെ തേടി എത്തും. അതെല്ലാം തന്നെ കൃത്യമായ രീതിയില്‍ ഉപയോഗിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ജനുവരി കാത്തിരിക്കുന്നത്. പ്രതീക്ഷിക്കാത്ത പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യം അല്പം ശ്രദ്ധിക്കണം. അനാവശ്യ ചിന്തകള്‍ നിങ്ങളെ ആകുലപ്പെടുത്തും. എങ്കിലും അതിനെയെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും മീനം രാശിക്കാര്ക്കുണ്ടാവാം. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറും. സാമ്പത്തികസ്ഥിതി മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications