Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഉറക്കത്തിനിടയില്‍ പാതിരാത്രി കഴിഞ്ഞ് ഉണരാറുണ്ടോ, അതിന്റെ അര്‍ത്ഥമിതാണ്
ഉറക്കത്തിനിടയില്‍ രാത്രിയാമങ്ങളില്‍ അറിയാതെ ഉറക്കമുണരുന്ന ശീലമുണ്ടോ. രാവിലെ ആയെന്ന് ചിന്തിച്ച് ഉറക്കമുണര്‍ന്ന് സമയം നോക്കുമ്പോഴായിരിക്കും ഒരു മണിയോ, രണ്ടുമണിയോ മൂന്നുമണിയോ ഒക്കെ ആയിട്ടുള്ളുവെന്ന് മനസ്സിലാക്കുക. വീണ്ടും കിടന്നുറങ്ങും. ഈ ശീലം പലര്‍ക്കും ഉണ്ട്. എല്ലാവരും അതിനെ നിസ്സാരമോ സാധാരണമോ ആയാണ് കാണുന്നത്. എന്നാല്‍ രാത്രിയില്‍ ഒരു പ്രത്യേക സമയത്ത് എഴുന്നേല്ക്കുന്നതില് ആത്മീയമായി ചില അര്‍ത്ഥങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. അവ എന്താണെന്ന് നോക്കാം.

രാത്രിയിലെ ഉണരലും അത് നല്കുന്ന സന്ദേശവും
രാത്രിയില്‍ ഇടക്കിടക്ക് എഴുന്നേല്‍ക്കുന്നത് സാധാരണമാണെങ്കിലും അതിന് പിന്നില്‍ ചില അര്‍ത്ഥങ്ങളുണ്ട്. അര്‍ധരാത്രിക്ക് ശേഷം അഞ്ചുമണിവരെയുള്ള ഓരോ മണിക്കൂറിനും സവിശേഷമായ ഒരു ഫ്രീക്വന്‍സിയുണ്ട്. ഈ മണിക്കൂറുകളില്‍ ഉറക്കമുണരുമ്പോള്‍ നമ്മുടെ ഉപബോധ മനസ്സിനെ കുറിച്ചും ഊര്‍ജ്ജ തടസ്സങ്ങളെ കുറിച്ചുമെല്ലാം ചില സൂചനകള്‍ അതില്‍ നിന്നും ലഭിക്കുന്നുണ്ട്. ചിലപ്പോള്‍ അത്തരം അനുഭവങ്ങള്‍ ആദൃശ്യശക്തികളില് നിന്നുള്ള സന്ദേശങ്ങള്‍ നമുക്ക് തരികയാകാം.
അര്‍ധരാത്രിക്ക് ശേഷമുള്ള മണിക്കൂറുകളില്‍ ഉറക്കമുണര്‍ന്നാല്‍ അതിന്റെ അര്‍ത്ഥം എന്താണെന്ന് നോക്കാം.
ഒരു മണിക്ക് ഉണര്‍ന്നാല്‍
രാത്രി ഒരുമണിക്ക് ഉറക്കമുണര്‍ന്നാല്‍ ആത്മീയകാര്യങ്ങളില്‍ പുതിയ തുടക്കങ്ങളുടെ സൂചനയാകാം അത്. ഭാവി കാര്യങ്ങളെ കുറിച്ച് പദ്ധതികള്‍ ആലോചിക്കാമെന്നും ഈ സമയത്ത് ഈ പദ്ധതി എഴുതി തയ്യാറാക്കി ചെയ്യേണ്ട കാര്യങ്ങളെന്ന നിലയില്‍ ഇടക്കിടക്ക് വായിക്കുകയും ചെയ്യാം. അതുപോലെ ലക്ഷ്യങ്ങളും എഴുതിവെക്കാാം. എന്തായാലും രാത്രിയില്‍ ഒരു മണിക്ക് ഉണരുകയാണെങ്കില്‍ അത് ഭാവിക്ക് വേണ്ടി ഒരുങ്ങേണ്ടതിന്റെ സൂചനയാണ് നല്‍കുന്നത്.
രണ്ടുമണി
രാത്രിയില്‍ രണ്ടുമണിക്ക് ഉറക്കമുണരുന്നത് ദ്വൈതഭാവത്തിന്റെയും അത് ബാലന്‍സ് ചെയ്യേണ്ടതിന്റെയും സൂചനയാണ്. ജീവിതത്തിലെ പരസ്പരവിരുദ്ധമായ ഊര്‍ജങ്ങളെ ബാലന്‍സ് ചെയ്യാനും ആശയങ്ങളിലും ആവശ്യങ്ങളിലും പൊരുത്തമുണ്ടാക്കാനുമാണ് അത് സൂചിപ്പിക്കുന്നത്. ഈ സമയത്ത് ഉണരുന്നവര്‍ പഠനത്തിനായും തീരുമാനങ്ങളെടുക്കുന്നതിനായും സമയം ഉപയോഗപ്പെടുത്തുക.
മൂന്നുമണി
മൂന്നുമണിക്ക് ഉറക്കമുണരുന്നത് ബോധോദയം ആത്മീയ ഉണര്‍വ്വ് എന്നിവയാണ് അര്‍ത്ഥമാക്കുന്നത്. ആത്മീയ വികാസത്തിന്റെയും മാറ്റങ്ങളുടെയും കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ സൂചനയാണത്. ഈ സമയത്ത് ഉണരുന്നത് നല്ലതല്ലെന്നും ദുഷ്ടശക്തികളുടെ സാന്നിധ്യമുണ്ടാകുമെന്നും ഒരു വിശ്വാസമുണ്ട്.
നാലുമണി
നാലുമണിക്ക് ഉറക്കമുണരുന്നത് സ്ഥിരതയുടെയും ശക്തമായ അടിത്തറയുടെയും സൂചനയാണ്. മൂല്യങ്ങളിലും നയങ്ങളിലും അടിയുറച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് അത് വെളിവാക്കുന്നത്. ഈ സമയത്ത് എഴുന്നേല്‍ക്കുന്നത് പ്രപഞ്ചശക്തിയുമായുള്ള ആത്മീയബന്ധം കൂടി സൂപ്പിക്കുന്നു. അവരാണ് നമ്മളെ നയിക്കുന്നതെന്നും അവരിലൂടെ നല്ലജീവിതം ലഭിക്കുമെന്നുമുള്ളതിന്റെ സൂചനയാണത്. സ്വയം നിയന്ത്രിക്കേണ്ടതിന്റെയും ജാഗ്രതയുള്ളവരാകേണ്ടതിന്റെയും ആവശ്യകത കൂടി അത് വ്യക്തമാക്കുന്നു.
അഞ്ചുമണി
രാവിലെ അഞ്ചുമണിക്ക് എഴുന്നേല്‍ക്കുന്നത് സ്വര്ഗീയശക്തികളുമായും ആത്മീയമായ ശക്തികളുമായുള്ള ബന്ധത്തെ കുറിക്കുന്നു. ധ്യാനം പോലുള്ള ആത്മീയാചാരങ്ങള്ക്കായി വിനിയോഗിക്കാവുന്ന സമയമാണത്. മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും ബാലന്‍സ് ചെയ്യുന്നതിനുള്ള കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
