Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ശനി ചേരുന്നിടത്ത് ബുധനും : അതിഗംഭീരം കരിയര്‍, ധന, ദാമ്പത്യ നേട്ടങ്ങള്‍ 3 രാശിക്ക് ഏപ്രില്‍ ആദ്യം
ജ്യോതിഷ പ്രകാരം പലവിധത്തിലുള്ള രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നത് മാത്രമാണ് അറിഞ്ഞിരിക്കേണ്ടത്. പലപ്പോഴും ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളും അതുപോലെ തന്നെ ഗുണപരമായ മാറ്റങ്ങളും പലരുടേയും ജീവിത്തതില്‍ സംഭവിക്കാം. മാര്‍ച്ച് അവസാനത്തോടെ സംഭവിക്കുന്ന മഹാശനിമാറ്റം തന്നെയാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ രാശിമാറ്റം. ശനി രാശിമാറുന്നതോടെ ബുധന്റെ മാറ്റവും അനുകൂലമായി വരുന്ന ചില രാശിക്കാരുണ്ട്.
ഏപ്രില്‍ 3-ന് ബുധന്‍ മീനം രാശിയില്‍ പ്രവേശിക്കുന്നു, ഈ സമയം ശനിയും മീനം രാശിയില്‍ ഉണ്ടാവും. അതിന്റെ ഫലമായി ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ അത് എത്രത്തോളം ഏതൊക്കെ രാശിക്കാരില്‍ ഫലം നല്കുന്നു എന്നത് ശ്രദ്ധേയമാണ്. ഈ രണ്ട് ഗ്രഹങ്ങളും പൂരുരുട്ടാതി നക്ഷത്രത്തിലാണ് കൂടിച്ചേരുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ ഭാഗ്യ ഫലങ്ങള്‍ ധാരാളം തേടി എത്തുന്നു. ശനി ബുധസംയോഗത്തിലൂടെ ജീവിതം മാറി മറിയുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

മാര്‍ച്ച് അവസാന ആഴ്ച കടക്കാന്‍ പാടുപെടും: വരുന്നത് പഞ്ചഗ്രഹിയോഗം 12 രാശിക്കും ഗുണദോഷഫലങ്ങള്‍
ഇടവം
ഇടവം രാശിക്കാര്‍ക്ക് ശനിയുടേയും ബുധന്റേയും സംയോജനം ഗുണപ്രദമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതില്‍ തന്നെ പതിനൊന്നാം ഭാവത്തിലാണ് ഈ കൂടിച്ചേരല്‍ നടക്കുന്നത്. അതിന്റെ ഫലമായി നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉയര്‍ച്ചയിലേക്ക് നിങ്ങളെത്തുന്നു. കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥരൊടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അവരുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അത് മാത്രമല്ല സ്ഥാനക്കയറ്റത്തോടൊപ്പം നിങ്ങള്‍ക്ക് ഈ സമയം ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നു. വിദ്യാഭ്യാസ രംഗത്ത് ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ഉണ്ടാവുന്നത്. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കും. പല കാരണങ്ങളാല്‍ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കുകയും പണം ലഭിക്കുകയും ചെയ്യും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം അനുകൂലമായ പല ഫലങ്ങളും തേടി എത്തുന്ന സമയമാണ്. മാത്രമല്ല അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ഈ രണ്ട് ഗ്രഹങ്ങളുടേയും സംയോജനം നടക്കുന്നത് പത്താം ഭാവത്തിലാണ്. ഇത് കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. കൂടാതെ പണംപല കോണില്‍ നിന്നും തേടി എത്തുന്നു. കുടുംബത്തില്‍ പൂര്‍ണ പിന്തുണ എല്ലാ കാര്യങ്ങള്‍ക്കും ലഭിക്കുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. ജോലിയിലെ മികച്ച പ്രകടനം നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കും. കരിയറില്‍ ഇത് നിങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവും. ആരോഗ്യത്തെ സംബന്ധിച്ചിടത്തോളം മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
തുലാം
തുലാം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. അതെല്ലാം തന്നെ അനുകൂല ഫലങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. സാമ്പത്തിക ലാഭം തേടി എത്തുന്ന സമയമാണ് ഇത്. ബുധന്റേയും ശനിയുടേയും കൂടിച്ചേരല്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളിലേക്കുള്ള തുടക്കം കൂടിയാണ് എന്നതാണ് സത്യം. പല കോണില്‍ നിന്നും ധനനേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ആറാമത്തെ ഭാവത്തിലാണ് ഈ രണ്ട് ഗ്രഹങ്ങളും സംയോജിക്കുന്നതും. ഇത് തുലാം രാശിക്കാര്‍ക്ക് നല്കുന്ന നേട്ടങ്ങള്‍ ഒട്ടും നിസ്സാരമല്ല. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും കരസ്ഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനാല്‍ നിങ്ങള്‍ക്ക് വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിനേക്കാള്‍ മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
