Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മാര്‍ച്ച് അവസാന ആഴ്ച കടക്കാന്‍ പാടുപെടും: വരുന്നത് പഞ്ചഗ്രഹിയോഗം 12 രാശിക്കും ഗുണദോഷഫലങ്ങള്‍
മാര്‍ച്ച് മാസത്തിന്റെ അവസാന ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ ദിനങ്ങള്‍ അല്‍പം ശ്രദ്ധയോട മുന്നോട്ട് പോവേണ്ട ദിനങ്ങളാണ് എന്നാണ് ജ്യോതിഷം സൂചിപ്പിക്കുന്നത്. ഈ സമയത്ത് തന്നെയാണ് പഞ്ചഗ്രഹി യോഗവും രൂപപ്പെടുന്നത്. മാര്‍ച്ച് 29-നാണ് ഏറ്റവും വലിയ ഗ്രഹമാറ്റമായ ശനിമാറ്റം സംഭവിക്കുന്നത്. ഈ രാശിമാറ്റത്തോടെ അഞ്ച് ഗ്രഹങ്ങള്‍ മീനം രാശിയില്‍ സംക്രമിക്കുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള ഗുണദോഷ ഫലങ്ങള്‍ 12 രാശിക്കാരിലും നല്‍കും.
ഇതേ ദിനത്തില്‍ തന്നെയാണ് സൂര്യ ഗ്രഹണവും നടക്കുന്നത്. നിലവില്‍ സൂര്യന്‍, ബുധന്‍, ശുക്രന്‍, രാഹു എന്നിവര്‍ മീനം രാശിയില്‍ ഉണ്ട്. ശനി കൂടി പ്രവേശിക്കുന്നതോടെ അഞ്ച് ഗ്രഹങ്ങള്‍ ഒരുമിക്കുന്നു. ഇത് ഈ ദിനത്തിന്റെ മാറ്റങ്ങള്‍ക്കുള്ള തുടക്കത്തെക്കൂടിയാണ് സൂചിപ്പിക്കുന്നത്. മാര്‍ച്ച് 24 നും മാര്‍ച്ച് 30 നും ഇടയില്‍ ഈ ആഴ്ച എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തില്‍ കാര്യമായ സ്വാധീനം ഈ ഗ്രഹസംയോജനം മൂലം നടക്കുന്നു. എപ്രകാരം എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ സമയം അവരുടെ അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതായി വരുന്നു. പലപ്പോഴും സംസാരത്തില്‍ നിയന്ത്രണം വരുത്തേണ്ടതാണ്. അത് മാത്രമല്ല ഓഫീസിലും വീട്ടിലും വളരെയധികം സമ്മര്‍ദ്ദം അനുഭവിക്കേണഅടി വരും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കും. പ്രയാസകരമായ പല സാഹചര്യങ്ങളും അഭിമുഖീകരിക്കേണ്ടി വരും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പക്ഷേ കാര്യങ്ങള്‍ വിപരീത ഫലമുണ്ടാക്കുന്നു. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരും. മാത്രമല്ല ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. കുടുംബത്തില്‍ സ്വത്ത് സംബന്ധമായ തീുരുമാനമാവും. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നു.
മിഥുനം
ഈ ആഴ്ചയുടെ തുടക്കത്തില്‍ മിഥുന രാശിക്കാര്‍ക്ക് അല്‍പം പ്രയാസകരമായ സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ ശ്രദ്ധ വേണം. അനാവശ്യ കാര്യത്തിന് പണം ചിലവാക്കരുത്. ബന്ധങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പല കാര്യങ്ങളിലും അനാവശ്യ ആശങ്കകള്‍ ഉണ്ടാവാം. ബിസിനസ്സില്‍ നഷ്ടത്തിന് സാധ്യതയുണ്ട്.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഈ ആഴ്ച പല തരത്തില്‍ ഗുണാനുഭവങ്ങള്‍ നല്‍കുന്നു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയെ എല്ലാം തരണം ചെയ്യുന്നതിന് സാധിക്കുന്നു. ഓഫീസില്‍ അനുകൂല ഫലങ്ങള്‍ ജോലിയിലുണ്ടാവും. സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും ഉണ്ടാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഈ ആഴ്ച ഗുണദോഷ സമ്മിശ്രമായിരിക്കും. ആഴ്ചയുടെ തുടക്കത്തില്‍ ബിസിനസ്, കരിയര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഗുണാനുഭവങ്ങള്‍ ഉണ്ടാവാം. എങ്കിലും അല്‍പം കഴിഞ്ഞാല്‍ അതില്‍ മാറ്റങ്ങള്‍ സംഭവിക്കും. സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും പ്രശ്‌നങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഈ സമയം അത്ര നല്ലതായിരിക്കുകയില്ല. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരാം. ആഴ്ചയുടെ തുടക്കത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. വീടിന്റെ അറ്റകുറ്റപ്പണികളില്‍ നഷ്ടം സംഭവിക്കാം. ആരോഗ്യം നിസ്സാരമാക്കരുത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഈ ആഴ്ച സന്തോഷവും വിജയവും ഇങ്ങോട്ട് തേടി എത്തും. പഞ്ചഗ്രഹിയോഗത്തില്‍ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. ഓഫീസില്‍ അനുകൂല സാഹചര്യങ്ങള്‍ തേടി എത്തും. പലപ്പോഴും ഈ സമയം സുഖസൗകര്യങ്ങള്‍ക്കായി നിങ്ങള്‍ കൂടുതല്‍ പണം ചെലവഴിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഈ ആഴ്ച അമിതമായി ദേഷ്യം വരുന്നതിനുള്ള സാധ്യത പഞ്ചഗ്രഹിയോഗത്തിലൂടെ ഉണ്ടാവുന്നു. അത് നിങ്ങളുടെ മുന്നോട്ടുള്ള ദിവസങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. രണ്ട് ചുവടുകള്‍ മുന്നോട്ട് വയ്ക്കാന്‍ ഒരു ചുവട് പിന്നോട്ട് വയ്ക്കുന്നതിനെപ്പറ്റി ആലോചിക്കണം.
ധനു
ധനു രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും തേടി എത്തുന്ന സമയമാണ് മാര്‍ച്ച് അവസാനം. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ വരുന്നു. അതിന്റെ ഫലമായി സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കും.
മകരം
ഈ ആഴ്ച മകരം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ ധാരാളം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്നു. പലപ്പോഴും പല വിധത്തിലുള്ള തടസ്സങ്ങള്‍ ജീവിതത്തിലുണ്ടാവും. ഇത് വിഷാദം വര്‍ദ്ധിപ്പിക്കുന്ന ഘട്ടത്തിലേക്ക് നിങ്ങളെ എത്തിക്കും. യാത്ര നടത്തുമ്പോള്‍ അപകടത്തെ ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ സമയം അല്‍പം ശ്രദ്ധിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാം. സങ്കീര്‍ണതകളെ നിസ്സാരമായി കാണരുത്. കൃത്യമായി പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം.
മീനം
ഈ സമയം മീനം രാശിക്കാര്‍ക്ക് ശുഭകരവും ലാഭകരവുമായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഇത് നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ വരെ സഹായിക്കും. ഊര്‍ജ്ജവും ആത്മവിശ്വാസവും വര്‍ദ്ധിക്കും. അതിലൂടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications