Latest Updates
-
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ
നാള്‍ക്കുനാള്‍ ദുര്യോഗങ്ങള്:12 വര്‍ഷത്തിന് ശേഷം ശനിക്കൊപ്പം രാഹുവും, കരുതലോടെ 9 നാളുകാര്‍
ജ്യോതിഷപ്രകാരം പലപ്പോഴും ശനിയും രാഹുവും ദോഷങ്ങള്‍ മാത്രം നല്കുന്ന ഗ്രഹങ്ങളായാണ് പൊതുവേ കണക്കാക്കുന്നത്. എന്നാല്‍ ശനിയുടെ സ്ഥാനം ജാതകത്തില്‍ ശക്തമെങ്കില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളില്‍ നിന്ന് നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മാര്‍ച്ച് 29-ന് ശനി മീനം രാശിയിലേക്ക് മാറിയിട്ടുണ്ട്. ഇതിന്റെ ഫലമായി പല നക്ഷത്രക്കാരിലും രാശിക്കാരിലും കൃത്യമായ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്തു. എന്നാല്‍ മാര്‍ച്ച് 29-ന് ശനി മീനം രാശിയില്‍ എത്തിയപ്പോള്‍ അതേ രാശിയില്‍ രാഹുവും സ്ഥിതി ചെയ്യുന്നുണ്ടായിരുന്നു.
ഇത് പലപ്പോഴും ദോഷകരമായ പല മാറ്റങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ മേയ് 18- വരെ രാഹുവും ശനിയും മീന രാശിയില്‍ പരസ്പരം ചേര്‍ന്ന് നില്ക്കുന്നു. ഈ ഘട്ടത്തില്‍ അക്രമവാസനയും അതിക്രമവും വര്‍ദ്ധിക്കുകയും അത് ദോഷഫലങ്ങള്‍ കൂടുതല്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് അത്ര നല്ല യോഗമല്ല നല്‍കുന്നത്. 27 നക്ഷത്രക്കാരില്‍ ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത്, ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ദോഷങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമാണ്. ശനിയുടേയും രാഹുവിന്റേയും സംയോഗം 27 നക്ഷത്രക്കാരില്‍ 9 നക്ഷത്രക്കാര്‍ക്ക് വളരെയധികം കഠിനമായ ദോഷഫലങ്ങള്‍ നല്കുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ദോഷഫലങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയാണ്സംഭവിക്കുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇത് പല വിധത്തിലുള്ള ദോഷഫലങ്ങള്‍ നല്കുന്നു. സാമ്പത്തികമായും ആരോഗ്യപരമായും എല്ലാം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.
വിശാഖം
വിശാഖം നക്ഷത്രക്കാര്‍ക്ക് ഈ സമയം വളരെയധികം മോശം ഫലങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികളിലേക്കാണ് എത്തിക്കുന്നത്. സാമ്പത്തികമായി നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന അവസ്ഥയാണ് സംഭവിക്കുന്നത്. ദാരിദ്ര്യത്തിലേക്കും രോഗത്തിലേക്കും നിങ്ങളെത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്ന അവസ്ഥയാണ്. രാഹുവിന്റേയും ശനിയുടേയും മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ നിസ്സാരമല്ല. അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ചോതി
ചോതി നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ രാഹുവും ശനിയും നല്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. ശ്രദ്ധയോടെ വേണം ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്നതിന്.
ചതയം
ചതയം നക്ഷത്രക്കാര്‍ക്ക് ശനിയും രാഹുവും ചേരുന്നത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികളാണ് ഉണ്ടാക്കുന്നത്. സാമ്പത്തിക സ്ഥിതി പ്രതീക്ഷിക്കുന്നതിനേക്കാള്‍ താഴെയെത്തുന്നു. ആരോഗ്യവും മോശമായ അവസ്ഥയില്‍ തുടരുന്നു. ഇതെല്ലാം തന്നെ വളരെയധികം വെല്ലുവിളികളെയാണ് സൃഷ്ടിക്കുന്നത്.
പൂയ്യം
പൂയ്യം നക്ഷത്രക്കാരുടെ ജീവിതവും മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. പലപ്പോഴും ആഗ്രഹങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കണം എന്നില്ല. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സങ്കടത്തിലേക്ക് വഴിമാറാം. കണ്ടകശനിയുടെ ദോഷഫലങ്ങള്‍ ജീവിതത്തെ കൂടുതല്‍ കൂടുതല്‍ ദു:ഖത്തിലേക്കും പ്രശ്നത്തിലേക്കുംം എത്തിക്കുന്നു.
അനിഴം
അനിഴം നക്ഷത്രക്കാര്‍ക്ക് കണ്ടകശനി ബാധിക്കുന്ന സമയമാണ്. പലപ്പോഴുും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. സാമ്പത്തികമായി പ്രതീക്ഷിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നില്ല. അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങളില്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. ബിസിനസില്‍ തകര്‍ച്ചയും മാനസികാരോഗ്യത്തില്‍ പ്രതിസന്ധിയും ഉണ്ടാക്കുന്നു.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രക്കാരില്‍ ശനിയും രാഹുവും ചേരുന്നത് മൂലം പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. സാമ്പത്തികമായി ആഗ്രഹിക്കുന്നത് പോലെ മാറ്റങ്ങള്‍ സംഭവിക്കണം എന്നില്ല. ഇത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. ജോലി നഷ്ടപ്പെടുന്നതിനും ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും സാധ്യതയുണ്ട്.
ഉത്രട്ടാതി
ഉത്രട്ടാതി നക്ഷത്രക്കാരുടെ ജീവിതത്തിലും ശനിയും രാഹുവും ചേരുന്നത് മൂലം പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാവുന്നു. അത് നിങ്ങള്‍ക്ക് അനുകൂലമല്ലാത്ത മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികമായി ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് എത്തുന്നു. ദോഷപരിഹാരം അനിവാര്യമാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആയുസ്സ് പോലും തുലാസ്സിലാവുന്ന സമയമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications