Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
സൂര്യചന്ദ്രന്മാര് ചേരുന്ന രവിയോഗം: ചുരുക്കം ചില ഭാഗ്യശാലികള്‍ക്ക് യോഗഫലം നിസ്സാരമല്ല
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള യോഗങ്ങള്‍ രൂപപ്പെടുന്നതായി നമുക്കറിയാം. അതില്‍ പല വിധത്തിലുള്ള രാജയോഗവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന ഗുണങ്ങളും എല്ലാം ഉള്‍പ്പെടുന്നു. രവിയോഗം അഥവാ സൂര്യയോഗം ചിലരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഭാഗ്യ ഫലങ്ങള്‍ നല്കുന്നു. മനുഷ്യ രാശിക്ക് ധാരാളം ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന യോഗമാണ് രവിയോഗം എന്ന് പറയുന്നത്. സൂര്യന്റേയും ചന്ദ്രന്റേയും സംയോജനത്തിന്റെ ഫലമായാണ് രവിയോഗം രൂപം കൊള്ളുന്നത്.
രവിയോഗത്തിലാണ് നിങ്ങളുടെ ജനനം എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് രണ്ട് ഗ്രഹങ്ങളുടേയും അനുഗ്രഹം ലഭിക്കുന്നു. പലപ്പോഴും സൂര്യന് ഗ്രഹങ്ങളുടെ രാജാവായതിനാല്‍ എല്ലാ വിധത്തിലുള്ള ഗുണഫലങ്ങളും സൂര്യന് നിങ്ങള്‍ക്ക് നല്കുന്നു. രവിയോഗത്തില്‍ ജനിച്ചവര്‍ പൊതുവേ നേതാക്കന്മാരെപ്പോലെയാണ് ജീവിക്കുന്നത്. ചെയ്യുന്ന ജോലിയെല്ലാം തന്നെ പൂര്‍ണതയോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.

രവി യോഗത്തില്‍ സൂര്യനും അതിന്റെ പ്രാധാന്യവും
രവിയോഗത്തില്‍ സൂര്യന് എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഗ്രഹങ്ങളുടെ രാജാവായതിനാല്‍ യോഗഫലമുള്ളവരിലും അതേ ഫലം തന്നെ സൂര്യന് പ്രദാനം ചെയ്യുന്നു. പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിന് രവിയോഗം മൂലം സാധിക്കുന്നു. മാത്രമല്ല ഇവരുടെ സ്ഥാന എല്ലാത്തിനും ഉപരിയാണ് എന്നത് കൊണ്ട് തന്നെ ജീവിതം തന്നെ മാറി മറിയുന്ന ഫലങ്ങള്‍ ഉണ്ടാവുന്നു.
രവിയോഗ ഗുണങ്ങള്‍
രവി യോഗത്തിന് വളരെയധികം ഗുണങ്ങളുണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ വരെ രൂപപ്പെടുത്തുന്നതിന് സഹായിക്കുന്നു രവിയോഗം. പലപ്പോവും രവിയോഗത്തില്‍ ജനിച്ചവര്‍ക്ക് സൂര്യന്റെ എല്ലാ വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നു. ഇവര്‍ ചന്ദ്രനെപ്പോലെ തിളങ്ങുന്നവരായിരിക്കും. ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എക്കാലവും നിലനില്ക്കുന്നു. ഇത് കൂടാതെ രവിയോഗം ഉള്ളവരില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ സ്വഭാവസവിശേഷതകള്‍ എന്തൊക്കെയെന്ന് നോക്കാം.
നേതൃപാടവം
നേതൃപാടവം ഉള്ളവരായിരിക്കും ഈ യോഗമുള്ളവര്‍. ഇവര്‍ക്ക് പലപ്പോഴും സൂര്യന്റെ ഊര്‍ജ്ജം നിലനില്ക്കുന്നു. അത്തരത്തിലുള്ള ഒരു മാനസികാവസ്ഥ ഇവരില്‍ ഉണ്ടാവുന്നു. നേതാവിനെപ്പോലെ തന്നെ എല്ലാ കാര്യങ്ങളും കൈകാര്യ ചെയ്യുന്നതിനും അത് വഴി നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു.
ആത്മവിശ്വാസം
രവിയോഗമുള്ളവരില് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. പലപ്പോഴും ശക്തമായ വ്യക്തിത്വം നിലനില്ക്കുന്നു. ഇവര്‍ക്ക് ഒരു കാര്യവും ആളുകളുടെ മുഖത്ത് നോക്കി കാര്യം പറയുന്നതിന് യാതൊരു വിധത്തിലും മടിയുണ്ടാവുകയില്ല. അത് മാത്രമല്ല എല്ലാ അര്‍ത്ഥത്തിലും ഇവര്‍ക്ക് ജീവിതത്തില്‍ വിജയവും സമ്പത്തും ലഭിക്കുന്നു.
ആഗ്രഹപൂര്‍ത്തീകരണം
പലപ്പോഴും ആഗ്രഹപൂര്‍ത്തീകരണത്തിനും രവിയോഗമുള്ളവര്ക്ക് സാധിക്കുന്നു. ഒരു തരത്തിലും ഇവരുടെ അഭിലാഷങ്ങള്‍ നഷ്ടമാവുന്നില്ല. അവര്‍ നേടാന്‍ ആഗ്രഹിക്കുന്ന ഓരോന്നും നേടിയെടുക്കാന്‍ കഠിനമായി പരിശ്രമിക്കുന്നു. രവിയയോഗമുള്ളവര് എന്തുകൊണ്ടും കഠിനാധ്വാനികളാണ്. എല്ലാ കാര്യവും പലപ്പോഴും ചിന്തിച്ച് സംസാരിച്ച് ആലോചിച്ച് മാത്രമേ തീരുമാനം എടുക്കുകയുള്ളൂ.
സര്‍ഗ്ഗാത്മകത
ജാതകത്തില്‍ രവിയോഗമുള്ളവരെങ്കില് ഇവര്‍ ശരിക്കും സര്‍ഗ്ഗാത്മകത നിലനില്ക്കുന്നു. പലപ്പോഴും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പോലും ക്രിയേറ്റീവ് ആയി ഉപയോഗിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ജോലിയില്‍ ഇവര്‍ എപ്പോഴും പ്രശസിക്കപ്പെടുന്നു. കാര്യങ്ങള്‍ എപ്പോഴും ഇവര്‍ക്ക് എളുപ്പമായിരിക്കും.
രവിയോഗം ഉണ്ടാവുന്നത്
സൂര്യനും ചന്ദ്രനും ഒരു പ്രത്യേക രൂപഭാവത്തില്‍ നില്‍ക്കുമ്പോഴാണ് രവിയോഗം രൂപം കൊള്ളുന്നത്. ഇത് പലപ്പോഴും സൂര്യനെയും ചന്ദ്രനെയും അടുത്തടുത്തുള്ള ഭവനത്തിലാണ് മാറ്റം കൊണ്ട് വരുന്നത്. ഇത്തരത്തിലുള്ള രവിയോഗം രൂപം കൊള്ളുന്നത് വഴി പലപ്പോഴും നിങ്ങളുടെ ഊര്‍ജ്ജത്തെ പോസിറ്റീവ് ആക്കി മാറ്റുന്നു. ഇത്തരത്തിലുള്ള ഒരു യോഗം രൂപികരിക്കുന്നത് വഴി പലപ്പോഴും ശുഭകരമായി മാറുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
