Latest Updates
-
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ്
രാഹുവിന്റെ നക്ഷത്രമാറ്റം: തീര്‍ത്താല്‍ തീരാത്ത ദോഷങ്ങളിലൂടെ 3 രാശിക്കാര്‍, അതീവ ജാഗ്രത പാലിക്കണം
Rahu Nakshatra Gochar: രാഹുവിന്റെ നക്ഷത്രമാറ്റം ജ്യോതിഷത്തില്‍ എപ്പോഴും സംസാര വിഷയം തന്നെയാണ്. പലപ്പോഴും നാം നിനച്ചിരിക്കാത്ത സമയത്ത് അപകടങ്ങള്‍ വരെ ഉണ്ടാവാം. രാശികള്‍ ഓരോ സമയവും മാറുന്നത് പോലെ തന്നെ നക്ഷത്രത്തിലും മാറ്റം വരുന്നു. നിലവിലെ സാഹചര്യത്തില്‍ രാഹു മീനം രാശിയില്‍ രേവതി നക്ഷത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ജൂലൈ 8 മുതല്‍ രാഹു ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറുന്നു. ജൂലൈ - 28ന് പുലര്‍ച്ചെ 4.11-നാണ് രേവതി നക്ഷത്രത്തില്‍ നിന്ന് ഉത്രട്ടാതി നക്ഷത്രത്തിലേക്ക് രാഹുവിന്റെ നക്ഷത്രമാറ്റം.
ഈ സമയം അതീവവ ജാഗ്രതയോടെ മുന്നോട്ട് പോവേണ്ട ചില രാശിക്കാരുണ്ട്. കൈവിട്ട് കളഞ്ഞാല്‍ ജീവിതം തന്നെ മാറി മറിയുന്നു. ഉത്രട്ടാതിയില്‍ രാഹു പ്രവേശിക്കുന്നത് മൂലം 12 രാശിക്കാരില്‍ 3 രാശിക്കാരാണ് കരുതിയിരിക്കേണ്ടത്. ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങള്‍ ജീവിതത്തില്‍ തന്നെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഏതൊക്കെ രാശിക്കാരാണ് ഇനി കഷ്ടപ്പെടാന്‍ പോവുന്നതെന്നും അവരില്‍ നിങ്ങളുണ്ടോ എന്നെല്ലാം ഈ ലേഖനത്തില്‍ വായിക്കാം.

മേടം രാശി
മേടം രാശിക്കാരാണ് രാഹുവിന്റെ ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള പ്രവേശനം നിമിത്തം കൂടുതല്‍ കഷ്ടപ്പാട് അനുഭവിക്കുന്നത്. ഇവരുടെ പന്ത്രണ്ടാം ഭാവത്തിലാണ് രാഹുവിന്റെ നക്ഷത്രമാറ്റം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജാതകത്തിലെ രാഹുവിന്റെ സ്ഥാനത്തേയും ആശ്രയിച്ചിരിക്കുന്നു. രാഹു ജാതകത്തില്‍ ബലവാനാണെങ്കില്‍ പ്രശ്‌നങ്ങളുടെ തീവ്രത കുറയുന്നു. എന്നാലല്‍ രാഹു ജാതകത്തില്‍ ദോഷസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് എന്നുണ്ടെങ്കില്‍ അവരുടെ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ കൊടുമുടി കയറുന്നു. സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ നിങ്ങളെ പ്രതിസന്ധിയിലാക്കിയേക്കാം. പലപ്പോഴും ഇത് നിങ്ങളുടെ കാര്യത്തില്‍ പണത്തിന് അതീവ ബുദ്ധിമുട്ടുകള്‍ നല്‍കുന്നു.
മേടം രാശി
രോഗാവസ്ഥകള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നു. എന്നാല്‍ ചില കാര്യങ്ങളില്‍ രാഹുവിന്റെ നക്ഷത്രമാറ്റം ഗുണവും നല്‍കുന്നു. വിദേശത്ത് നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി യാത്ര ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. വിദേശ വാസം എന്ന സ്വപ്‌നത്തിലേക്ക് നിങ്ങളെത്തുന്നു. എന്നാല്‍ ജോലി സംബന്ധമായി അത്ര നല്ല ഗുണങ്ങളല്ല നിങ്ങള്‍ക്കുണ്ടാവുന്നത്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ നിങ്ങള്‍ക്ക് പലപ്പോഴും മോശം ഫലങ്ങള്‍ ഉണ്ടാവുന്നു. പല തീരുമാനങ്ങളും പെട്ടെന്നൊരു വികാരത്തിന്റെ പുറത്ത് എടുക്കുന്നതായിരിക്കും. അതിനെ ആലോചിച്ച് കൈകാര്യം ചെയ്യണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് രാഹു അവരുടെ പത്താം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇവരുടെ പത്താമത്തെ ഗ്രഹമായതിനാല്‍ രാഹുവിന്റെ സംക്രമണം വലിയ ദോഷഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. ശനിയും രാഹുവും മോശം സ്ഥാനത്തുള്ളവരെങ്കില്‍ അവരുടെ ജീവിതത്തിലേ ഏറ്റവും കഷ്ടപ്പാടുള്ള ഒരു സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന ്‌പോവുന്നത്. നെഗറ്റീവ് എനര്‍ജി ഇവര്‍ക്ക് ചുറ്റും എപ്പോഴും നില നില്‍ക്കുന്നു. ദേഷ്യം നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. ഭാവിയില്‍ പല വിധത്തിലുള്ള അപകടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ഉന്നത ഉദ്യോഗസ്ഥനുമായുള്ള തര്ക്കം നിങ്ങളില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. പലപ്പോഴും ജോലിയില്‍ വെല്ലുവിളികള്‍ ധാരാളം നേരിടേണ്ടി വരുന്നു. ഇതെല്ലാം തന്നെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ഒന്‍പതാം ഭാവത്തിലാണ് നക്ഷത്രമാറ്റം സംഭവിക്കുന്നത്. പലപ്പോഴും ഈ രാശിയിലെ ആളുകള്‍ക്ക് അനുകൂലമായ ഒരു സാഹചര്യമല്ല രാഹു സൃഷ്ടിക്കകുന്നത്. ഇത്തരം സാഹചര്യത്തെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പോലും പലപ്പോഴും ഇവര്‍ക്ക് അറിയുന്നില്ല. അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കര്‍ക്കിടകം രാശിക്കാരില്‍ ശത്രുവാണ് ശനി. അതുകൊണ്ട് തന്നെ കര്‍ക്കിടകത്തില്‍ രാഹുവിന്റെ സ്വാധീനം സൃഷ്ടിക്കുന്നത് ദോഷഫലങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും അമിതമായ സമ്മര്‍ദ്ദം നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ വിടാതെ പിന്തുടരുന്നു. ബിസിനസ് ചെയ്യുന്നവരെങ്കില്‍ അതീവ ജാഗ്രത പാലിക്കണം. തിരിച്ച് കയറാന്‍ സാധിക്കാത്ത തരത്തില്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാവുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











