Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Planet Transit July: വരുന്നൂ വമ്പന്‍ ഗ്രഹമാറ്റങ്ങള്‍, ജൂലൈയില്‍ കഷ്ടകാലം ബാധിക്കുന്ന 4 രാശി
Planet Transit July 2024: ജൂണ്‍ കഴിഞ്ഞ് ജൂലൈ മാസത്തിലേക്ക് കടക്കുകയാണ് നാം. ജൂലൈയില്‍ സൂര്യനും ചൊവ്വയും ഉള്‍പ്പെടെ 4 വലിയ ഗ്രഹങ്ങളുടെ മാറ്റം സംഭവിക്കാന്‍ പോകുന്നു. ജൂലൈ 7 ന് പുലര്‍ച്ചെ 04:39 ന് ശുക്രന് കര്‍ക്കടക രാശിയില്‍ പ്രവേശിക്കും. സൗന്ദര്യത്തിന്റെയും സന്തോഷത്തിന്റെയും സമ്പത്തിന്റെയും ഘടകമായി ശുക്രനെ കണക്കാക്കുന്നു. ജൂലൈ 12 ന് വൈകുന്നേരം 07:12 ന് ചൊവ്വ ശുക്രന്റെ രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കും. ഗ്രഹങ്ങളുടെ രാജാവായ സൂര്യന് ജൂലൈ 16 ന് രാവിലെ 11:29 ന് കര്‍ക്കടക രാശിയില്‍ പ്രവേശിക്കും. ഈ ദിവസം കര്‍ക്കട സംക്രാന്തി ആഘോഷിക്കും. ഈ ദിവസം മുതല്‍ സൂര്യന് ദക്ഷിണായനത്തിലായിരിക്കും.
ബുധന്റെ രാശി മാറ്റം ജൂലൈ 19 ന് രാത്രി 08:48 ന് നടക്കും. ഈ ദിവസം ബുധന്‍ ചിങ്ങം രാശിയിലേക്ക് നീങ്ങും. ജൂലൈയിലെ ശുക്രന്റെ രണ്ടാമത്തെ സംക്രമണം ജൂലൈ 31 ന് ഉച്ചയ്ക്ക് 02:40 ന് നടക്കും. ഈ ദിവസം ശുക്രന് ചിങ്ങത്തില് പ്രവേശിക്കും. ജൂലൈയിലെ ഗ്രഹമാറ്റങ്ങള്‍ ചില രാശിക്കാര്‍ക്ക് കഷ്ടതകള്‍ സമ്മാനിക്കും. കര്‍ക്കടകം, ധനു എന്നിവയുള്‍പ്പെടെ 4 രാശിക്കാര്‍ക്ക് ജൂലൈ മാസം ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും. ജൂലൈ മാസത്തിലെ ഗ്രഹസംക്രമണങ്ങള്‍ കാരണം ഏതൊക്കെ രാശിക്കാര്‍ ജാഗ്രത പാലിക്കണം എന്ന് നമുക്ക് നോക്കാം.(Grah Gochar July 2024 Unlucky Zodiac Sign)

കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ജൂലൈ മാസത്തില്‍ ഗ്രഹങ്ങളുടെ രാശി മാറ്റങ്ങള്‍ കാരണം ചില വെല്ലുവിളികള്‍ നേരിടേണ്ടിവരും. ഈ സമയത്ത് സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരും. ജോലിസ്ഥലത്ത് എതിരാളികള്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങളുടെ ആരോഗ്യം നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങള്‍ ചില വലിയ രോഗങ്ങള്‍ക്ക് ഇരയായയേക്കാം. ജൂലൈ മാസത്തില്‍ വരവില്‍ കവിഞ്ഞ ചിലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാക്കിയേക്കാം. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നേരിടേണ്ടി വന്നേക്കാം. അത് മാനസിക പിരിമുറുക്കത്തിന് കാരണമാകും. ഈ മാസം നിങ്ങളുടെ സഹോദരങ്ങളുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്.
വൃശ്ചികം
ജൂലൈ മാസത്തില്‍ 4 വലിയ ഗ്രഹങ്ങളുടെ രാശിമാറ്റം വൃശ്ചിക രാശിക്കാര്‍ക്ക് ഉയര്‍ച്ച താഴ്ചയായിരിക്കും. ഈ സമയത്ത്, നിങ്ങളുടെ ഇണയുമായി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. അതുമൂലം നിങ്ങള്‍ക്ക് പല അസ്വസ്ഥതകളും നേരിടേണ്ടിവന്നേക്കാം. ഉദ്യോഗസ്ഥര്‍, സഹപ്രവര്‍ത്തകര്‍ എന്നിവയാല്‍ ജോലിയില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ഈ കാലയളവില്‍, സുഹൃത്തുക്കളോട് നിങ്ങളുടെ രഹസ്യ കാര്യങ്ങള്‍ പറയുന്നത് ഒഴിവാക്കുക, അല്ലാത്തപക്ഷം അപകീര്‍ത്തിക്ക് സാധ്യതയുണ്ട്. നിങ്ങള്‍ എന്തെങ്കിലും ബിസിനസ്സ് ഇടപാട് നടത്താന്‍ പോകുകയാണെങ്കില്‍ ശ്രദ്ധയോടെ നീങ്ങുക. അല്ലാത്തപക്ഷം സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം.
ധനു
ജൂലൈ മാസത്തില്‍ ഗ്രഹങ്ങളുടെ രാശിമാറ്റം മൂലം ധനു രാശിക്കാര്‍ക്ക് പണവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജോലിക്കാര്‍ക്ക് സഹപ്രവര്‍ത്തകര്‍ കാരണം പ്രശ്നങ്ങള്‍ നേരിടേണ്ടിവരാം. ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ മാസം നഷ്ടസാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി ചില അഭിപ്രായവ്യത്യാസങ്ങള്‍ക്ക് സാധ്യതയുണ്ട്. വീട്ടില്‍ മംഗളകരമായ എന്തെങ്കിലും കാര്യങ്ങള്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അതില്‍ തടസ്സങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള പണമിടപാട് നടത്തുന്നത് ഒഴിവാക്കുക. അല്ലാത്തപക്ഷം നിങ്ങളുടെ പണം കുടുങ്ങിയേക്കാം.
മീനം
ജൂലൈയില്‍ ഗ്രഹങ്ങളുടെ രാശിചിഹ്നങ്ങള്‍ മാറുന്നതിനാല്‍, മീനരാശിക്കാര്‍ക്ക് ചില പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. നിങ്ങളുടെ ഉത്സാഹത്തിലും ആകര്‍ഷണീയതയിലും കുറവുണ്ടാകും. അതുമൂലം നിങ്ങളുടെ പല ജോലികളും തടസ്സപ്പെട്ടേക്കാം. ബിസിനസുകാര്‍ക്ക് ഈ മാസം ബിസിനസ്സില്‍ നഷ്ടം നേരിടേണ്ടി വന്നേക്കാം. നിങ്ങള്‍ക്ക് പെട്ടെന്ന് ചില നഷ്ടങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ മാസം ജോലിക്കാര്‍ക്ക് കഠിനമായ ജോലി സമ്മര്‍ദ്ദം ഉണ്ടാകും. മേലുദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാക്കിയേക്കാം. നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം നേരിടേണ്ടിവരും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications