കരിയര്‍, ധനം, ജോലി, ദാമ്പത്യം: ഒന്നിനൊന്ന് ഇരട്ടിയായി വരും 7 ദിനങ്ങള്‍: സമ്പൂര്‍ണഫലം

മേയ് മാസത്തിന് തുടക്കമിടുന്ന ആഴ്ചയാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. 2025-ലെ മേയ് മാസത്തില്‍ ആദ്യത്തെ ആഴ്ചയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. പുതുമാസത്തിലേക്ക് കടക്കുമ്പോള്‍ ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കണം.

സംഖ്യാശാസ്ത്രത്തില്‍ ഓരോ വ്യക്തിക്കും അനുസരിച്ച് സംഖ്യകളുണ്ട്. ഇത് ഒരു വ്യക്തിയുടെ ഭാവി, സ്വഭാവം, വ്യക്തിത്വം എന്നിവയെല്ലാം വെളിപ്പെടുത്തുന്നു. ഈ ആഴ്ച കരിയര്‍, ആരോഗ്യം, വിദ്യാഭ്യാസം, ബന്ധങ്ങള്‍ തുടങ്ങിയ മേഖലകളിലെ എല്ലാ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവണം എന്ന് നോക്കാം. മേയ് 3 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നോക്കാം.

Numerology Weekly Horoscope

2025-ല്‍ വിവാഹത്തിന് പദ്ധതിയോ? ദൈവാനുഗ്രഹവും ദാമ്പത്യസന്തോഷവും ഉറപ്പ് നല്‍കും തീയ്യതികള്‍

റാഡിക്സ് 1 (ജനന തീയതി 1,10,19,28)
സംഖ്യാശാസ്ത്രപ്രകാരം നിങ്ങള്‍ക്ക് വരുന്ന ആഴ്ച വളരെ മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. പ്രത്യേകിച്ച് അച്ഛന്റെ ആരോഗ്യത്തിലും നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ അച്ഛനുമായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരം കാണാന്‍ സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ അനുകൂല ഫലങ്ങളുണ്ടാവുന്നു. ഈ കാലയളവില്‍ നിങ്ങള്‍ ഏത് ജോലി ആരംഭിച്ചാലും അതില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും വിജയം ലഭിക്കുന്ന സമയമാണ് കാത്തരിക്കുന്നത്. കൂടാതെ പല കാര്യങ്ങളും നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. അനാവശ്യമായ പ്രശ്‌നങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം.

റാഡിക്സ് 2 (ജനന തീയതി 2,11,20,29)
ഈ ആഴ്ച നിങ്ങള്‍ക്ക് പല കാര്യങ്ങളിലും അനുകൂല മാറ്റങ്ങളുണ്ടാവുന്നു. എങ്കിലും തീരുമാനങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം എടുക്കേണ്ടതാണ്. ഈ സമയത്ത്, നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും ചിന്തിക്കാതെ ആവശ്യത്തിലധികം പണം ചെലവഴിക്കുന്നതിനുള്ള പ്രവണതയുണ്ടാവും. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ ആഴ്ച ഗുണകരമായ മാറ്റങ്ങളുണ്ടാവുന്നു. നിങ്ങളുടെ ശരിയായ തീരുമാനങ്ങളുടെ നല്ല ഫലങ്ങള്‍ കാത്തിരിക്കുന്ന ആഴ്ചയാണ്. ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ അശ്രദ്ധ നിങ്ങളെ പ്രതിസന്ധിയിലാക്കുന്നു.

റാഡിക്സ് 3 (ജനന തീയതി 3,12,21,30)
വരുന്ന ആഴ്ചയില്‍ പലപ്പോഴും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. മാത്രമല്ല ആരോഗ്യം മികച്ചതാവുകയും ചെയ്യുന്നു. എങ്കിലും അനാവശ്യ വാശി ഒഴിവാക്കേണ്ടതാണ്. ജോലിയോ ബിസിനസ്സോ ആകട്ടെ, ആത്മവിശ്വാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഭാഗ്യ ഫലം വര്‍ദ്ധിക്കുന്നു. കുടുംബജീവിതം സന്തോഷകരമാകുന്നതിനുള്ള സാഹചര്യം നിലനില്‍ക്കും. ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.

റാഡിക്സ് 4 (ജനന തീയതി 4,13,22,31)
ഈ ആഴ്ച നിങ്ങള്‍ക്ക് ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനാവശ്യ ആശങ്കകള്‍ ഉണ്ടാവും. പലപ്പോഴും പദ്ധതികള്‍ വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാലയളവില്‍, പരിചയവും അടുപ്പവുമുള്ള ഒരാളുടെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം എന്നതാണ് ആഴ്ച മുഴുവന്‍ ഓര്‍മ്മിപ്പിക്കുന്നത്. ജോലിഭാരം അല്‍പ്പം കൂടുന്നതിന് ഉള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.

റാഡിക്സ് 5 (ജനന തീയതി 5,14,23)
ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി സംബന്ധമായ ഏതെങ്കിലും യാത്ര നടത്തുകയാണെങ്കില്‍ അതെല്ലാം തന്നെ അനുകൂല ഫലങ്ങള്‍ നല്‍കുന്നു. കൂടാതെ പോസിറ്റീവ് ഊര്‍ജ്ജം നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രിയപ്പെട്ടവരില്‍ നിന്ന എല്ലാ വിധത്തിലുള്ള പിന്തുണയും നിങ്ങള്‍ക്കുണ്ടാവുന്നു. പലപ്പോഴും പോസിറ്റീവ് ഊര്‍ജ്ജം നിങ്ങളുടെ ജീവിതത്തില്‍ ഈ ആഴ്ച മുഴുവന്‍ നിലനില്‍ക്കുന്നു.

റാഡിക്സ് 6 (ജനന തീയതി 6,15,24)
ഈ ആഴ്ച നിങ്ങള്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന ആഴ്ചയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ പെട്ടെന്ന് തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേതും ആയിരിക്കും. ആഴ്ചാവസാനം, ജോലിയുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു.

റാഡിക്സ് 7 (ജനന തീയതി 7,16,25)
ഈ ആഴ്ച പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വരുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ജോലിസ്ഥലത്ത് മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാകമാക്കരുത്. എങ്കിലും വരുമാനം അനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കണം.

റാഡിക്സ് 8 (ജനന തീയതി 8,17,26)
നിങ്ങള്‍ക്ക് ഈ ആഴ്ച അലസത ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിക്കേണ്ടതാണ്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ പലപ്പോഴും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുകയില്ല. അശ്രദ്ധ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ആഴ്ചയുടെ അവസാനം കുടുംബത്തില്‍ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. വിവേകത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

റാഡിക്സ് 9 (ജനന തീയതി 9,18,27)
പ്രണയ ജീവിതം ഈ ആഴ്ചയില്‍ മികച്ചവരായിരിക്കും. സാമ്പത്തിക സ്ഥിതി അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. ആഴ്ചാവസാനം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. സന്താനങ്ങളുടെ സന്തോഷത്തിനായി നിങ്ങള്‍ ശ്രമിക്കുന്നു. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നു. ബിസിനസില്‍ നേട്ടങ്ങള്‍ പലവിധത്തിലാണ് സംഭവിക്കുന്നത്. പുതിയ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

Story first published: Thursday, May 1, 2025, 21:49 [IST]
X
Desktop Bottom Promotion