Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
2025-ല്‍ വിവാഹത്തിന് പദ്ധതിയോ? ദൈവാനുഗ്രഹവും ദാമ്പത്യസന്തോഷവും ഉറപ്പ് നല്‍കും തീയ്യതികള്‍
വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള പുതിയജീവിതത്തിന്റെ തുടക്കമാണ്. പരസ്പരം മനസ്സിലാക്കിയും അതോടൊപ്പം തന്നെ കാര്യങ്ങളെ കൃത്യമായി അറിഞ്ഞും സ്നേഹവും സന്തോഷവും നിലനിര്‍ത്തിക്കൊണ്ട് പോവുന്നത് തന്നെയാണ് ഒരു ദാമ്പത്യ ജീവിതത്തിന്റെ വിജയം എന്ന് പറയുന്നത്. എന്നാല്‍ വിവാഹം കഴിക്കുമ്പോള്‍ പലരും പൊരുത്തവും മുഹൂര്‍ത്തവും എല്ലാം നോക്കുന്നു. ശുഭകരമായ ദിവസത്തില്‍ വിവാഹം കഴിച്ചാല്‍ അത് ജീവിതത്തില്‍ ദാമ്പത്യ സന്തോഷവും ദൈവാനുഗ്രഹവും കൊണ്ട് വരുന്നു.
മേയ് മാസത്തിന് തുടക്കം കുറിച്ചതിനാല്‍ ഈ മാസത്തില്‍ വിവാഹത്തിന് ഏറ്റവും അനുയോജ്യമായ ചില സമയങ്ങളുണ്ട്. ചില തീയ്യതികള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. മേയ് മാസത്തില്‍ 15 തീയ്യതികളാണ് വിവാഹത്തിന് ഏറ്റവും അനുകൂലമായിവരുന്നത്. തിരുവെഴുത്തുകള്‍ പ്രകാരം മേയ് മാസത്തില്‍ ഏതൊക്കെ ദിവസങ്ങളാണ് വിവാഹത്തിന് ഏറ്റവും അനുയോജ്യമായത് എന്ന് നമുക്ക് നോക്കാം.

മാറ്റങ്ങള്‍
മേയ് മാസത്തിലെ ഈ ശുഭകരമായ ദിവസത്തില്‍ വിവാഹം കഴിച്ചാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷവും മാറ്റങ്ങളും കൊണ്ട്വരുന്നു. മേയ് മാസത്തില്‍ 15 തീയ്യതികളില്‍ വിവാഹത്തിന് ഏറ്റവും അനുയോജ്യമാണ്. വിവാഹം കഴിച്ച് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിന് ഈ തീയ്യതികളില്‍ വിവാഹം കഴിക്കാവുന്നതാണ്. ഇത് ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തുന്നു. മാത്രമല്ല ദമ്പതികള്‍ തമ്മിലുള്ള അനുയോജ്യതയും മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ ഒരിക്കലും പ്രതിസന്ധികള്‍ ഉണ്ടാവുകയില്ല. ഏതൊക്കെയാണ് ശുഭകരമായ വിവാഹത്തീയ്യതികള് എന്ന് നോക്കാം.
ശുഭകരമായ വിവാഹത്തീയ്യതികള്
2025 മെയ് 1 വ്യാഴാഴ്ച
2025 മെയ് 5 തിങ്കള്‍
2025 മെയ് 6 ചൊവ്വ
2025 മെയ് 8 വ്യാഴം
2025 മെയ് 10 ശനിയാഴ്ച
2025 മെയ് 14 ബുധനാഴ്ച
2025 മെയ് 15 വ്യാഴാഴ്ച
2025 മെയ് 16 വെള്ളിയാഴ്ച
2025 മെയ് 17 ശനിയാഴ്ച
2025 മെയ് 18 ഞായറാഴ്ച
2025 മെയ് 22 വ്യാഴാഴ്ച
2025 മെയ് 23 വെള്ളിയാഴ്ച
2025 മെയ് 24 ശനിയാഴ്ച
2025 മെയ് 27 ചൊവ്വാഴ്ച
2025 മെയ് 28 ബുധനാഴ്ച
മുഹൂര്‍ത്തത്തിന്റെ പ്രാധാന്യം
വിവാഹത്തിന് ഏറ്റവും അനുയോജ്യമായ മുഹൂര്‍ത്തം തിരഞ്ഞെടുക്കുന്നത് വഴി എന്ത് മാറ്റമാണ് ജീവിതത്തില്‍ ഉണ്ടാവുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. അതില്‍ തന്നെ മുഹൂര്‍ത്തം വെറും സമയം കുറിക്കല്‍ മാത്രമല്ല. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. വിവാഹത്തില്‍ മുഹൂര്‍ത്തത്തിന്റെ പ്രാധാന്യം നിസ്സാരമല്ല. ഈ മുഹൂര്‍ത്തത്തില്‍ വിവാഹം കഴിക്കുന്നവര്‍ക്ക് പ്രപഞ്ച ഊര്‍ജ്ജങ്ങള്‍ പോസിറ്റീവ് ആയിരിക്കുന്ന സമയമാണ്. മാത്രമല്ല ഇത് വരനും വധുവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല കുടുംബ ജീവിതത്തില്‍ സമാധാനവും അഭിവൃദ്ധിയും നിറയുന്നു. ദമ്പതികളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള തടസ്സങ്ങളും മറികടക്കുന്നതിനും ദോഷങ്ങളെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. മാത്രമല്ല ഈ സമയം മുപ്പത്തിമുക്കോടി ദേവകളുടെ അനുഗ്രഹവും പ്രത്യേക മുഹൂര്‍ത്തത്തില്‍ ലഭിക്കുന്നു.
എന്തുകൊണ്ട് ശുഭമുഹൂര്‍ത്തം
എന്തുകൊണ്ട് വിവാഹത്തിന് ശുഭമുഹൂര്‍ത്തം തീരുമാനിക്കുന്നത് എന്ന് നോക്കാം. ജ്യോതിഷികളാണ് വിവാഹത്തിന് ശുഭമുഹൂര്‍ത്തം കണക്കാക്കുന്നത്.. ഇത് വരന്റേയും വധുവിന്റേയും ജന്മനക്ഷത്രവും ഗ്രഹദോഷങ്ങളും പരിഗണിച്ചാണ് തീരുമാനിക്കുന്നത്. വിവാഹത്തിന് മുഹൂര്‍ത്തം കുറിയ്ക്കുമ്പോള്‍ വരന്റേയും വധുവിന്റേയും ജാതകത്തില്‍ നിന്ന് 6,8. 12 ഭാവങ്ങളില്‍ ചന്ദ്രന് നില്ക്കുന്ന ദിവസങ്ങള്‍ ഒഴിവാക്കേണ്ടതാണ്. അത് മാത്രമല്ല രാഹുകാലം, യമകണ്ഡകാലം, ഗുളികകാലം എന്നിവ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
ശ്രദ്ധിക്കേണ്ടത്
ശുക്രനും വ്യാഴവും ജ്വലനാവസ്ഥയില് നില്‍ക്കുമ്പോഴോ വക്രഗതിയില്‍ സഞ്ചരിക്കുമ്പോഴോ ഒരിക്കലും വിവാഹത്തിന് മുഹൂര്‍ത്തം കുറിയ്ക്കരുത്. അത് ദോഷങ്ങള്‍ വരുത്തി വെക്കുന്നു. ശക്തമായ ശുഭസ്വാധീനമുള്ള ദിവസങ്ങളില്‍ മാത്രമേ വിവാഹത്തിന് മുഹൂര്‍ത്തം കുറിയ്ക്കാന്‍ പാടുകയുള്ളൂ. മേയ് മാസം പൊതുവേ ഗുണാനുഭവങ്ങള്‍ നിലനില്‍ക്കുന്ന മാസമാണ്. അതുകൊണ്ട് തന്നെ ഈ മാസത്തില്‍ വിവാഹത്തിന് മുഹൂര്‍ത്തം കുറിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
