Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
Navratri 2024: വിജയദശമി ദിനം ഭാഗ്യം തെളിയുന്നവര്‍: വിധി മാറി മറിയും, ഒരു വര്‍ഷം സൗഭാഗ്യ കാലം
ഈ വര്‍ഷത്തെ വിജയദശമി ഒക്ടൊബര് 12-നാണ് ആഘോഷിക്കപ്പെടുന്നത്. തിന്മക്ക് മേല്‍ നന്മ നേടിയ വിജയമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. ജ്യോതിഷപരമായി വളരെയധികം പ്രാധാന്യവും ഈ ദിനത്തിനുണ്ട്. അജ്ഞതയുടെ ഇരുള് മറ നീക്കി അറിവിലേക്ക് വെളിച്ചം വീശുന്ന ദിനമാണ് വിജയദശമി എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളേയും ഈ ദിനങ്ങളില്‍ പൂജിച്ച് വരുന്നു. സരസ്വതി ദേവിയെയാണ് വിജയദശമി ദിനത്തില്‍ ആരാധിക്കുന്നത്.
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ചില രാശിക്കാര്‍ക്ക് വിജയദശമി ദിനത്തില്‍ അവരുടെ ഭാഗ്യം തെളിഞ്ഞ് വരുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും നേട്ടങ്ങളുണ്ടാക്കുന്നതുമായ മാറ്റങ്ങളിലേക്ക് എത്തിക്കും. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങള്‍ 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് വിജയദശമി ദിനത്തില്‍ ഉണ്ടാവുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് കീഴില്‍ വരുന്നവര്‍ക്ക് അവരുടെ ദാമ്പത്യ ജീവിതത്തിലും കുടുംബ ബന്ധങ്ങളിലും പുരോഗതിയുണ്ടാവാം. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല നേട്ടങ്ങളും ഉണ്ടായിരിക്കാം. പല മാറ്റങ്ങളും നിങ്ങളില്‍ പോസിറ്റീവിറ്റി നിറക്കുന്നു. പലപ്പോഴും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. സാമ്പത്തികപരമായി നോക്കുകയാണെങ്കില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം
ഇടവം രാശിക്കാര്‍ക്ക് മുതിര്‍ന്നവരുടെ അനുഗ്രഹങ്ങള്‍ ലഭിക്കുന്ന ദിവസമാണ് ഇന്ന്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും പുതിയ തുടക്കങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ ജോലി ഉള്ളവര്‍ക്ക് അവരുടെ ജോലി പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു. സാമ്പത്തിക ഭദ്രത ഏത് കാര്യത്തിനും ഉണ്ടായിരിക്കും. ദാമ്പത്യ ജീവിതം കൂടുതല്‍ രസകരമായിരിക്കും. നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ ലഭിക്കുന്നു. ജീവിതം തന്നെ മാറ്റി മറിക്കുന്ന പോസിറ്റീവ് മാറ്റങ്ങളുണ്ടാവുന്നു. പലപ്പോഴും ആഗ്രഹം പോലെ തന്നെ മുന്നേറാന്‍ സാധിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് നവരാത്രി സമയത്ത്, ഉയര്‍ന്ന വരുമാനം, കുറഞ്ഞ ചെലവുകള്‍, മെച്ചപ്പെട്ട സാമ്പത്തിക സ്ഥിരത എന്നിവക്കുള്ള സാധ്യതയുണ്ട്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. അംഗീകാരവും അഭിനന്ദനവും നിങ്ങളെ തേടി എത്താം. പല ശ്രമങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹിതരായ സ്ത്രീകള്‍ക്ക് കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ആശങ്കകള്‍ ഉണ്ടാവാം. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്താം.
ധനു
ധനു രാശിക്കാര്‍ക്ക് സര്വ്വസൗഭാഗ്യമാണ് നവരാത്രിയുടെ അവസാന ദിനമായ വിജയദശമി നല്‍കുന്നത്. പലപ്പോഴും നിങ്ങളുടെ താല്‍പ്പര്യം അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അഭിപ്രായങ്ങള്‍ അംഗീകരിക്കപ്പെടുകയും ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കുകയും ചെയ്യുന്ന. കുടുംബത്തോടൊപ്പം ദേവിയെ പ്രാര്‍ത്ഥിക്കുന്നത് വഴി നേട്ടങ്ങള്‍ വീണ്ടും വര്‍ദ്ധിക്കുന്നു. പുതിയ പ്രോജക്റ്റ് ആരംഭിക്കുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് വിജയ ദശമി ദിനം വളരെയധികം നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും സംതൃപ്തിയോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. മൊത്തത്തിലുള്ള ക്ഷേമത്തിന് തന്നെയാണ് ഈ ദിനങ്ങളില്‍ പ്രാധാന്യം നല്‍കുന്നത്. കൂടാതെ സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നല്കുന്നതിന്റെഫലമായി ജീവിതം തന്നെ മാറി മറിയുന്നു. ആത്മീയ കാര്യങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്നു. ജീവിതനേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ നിങ്ങളെ എത്തിക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
