Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മാസങ്ങള്‍ക്ക് ശേഷം ശുക്രന് ധനുവില്‍: കരിയറും, ധനവും, ദാമ്പത്യവും ഗംഭീരം, നിങ്ങളുടെ രാശിയുണ്ടോ ഇതില്‍
വേദജ്യോതിഷ പ്രകാരം ഗ്രഹരാശി മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ നടക്കുന്നു. അതില്‍ നവഗ്രഹങ്ങളും 12 രാശിക്കാരും തമ്മില്‍ മാറി വരുന്നതിന്റെ ഫലമായി നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാവാം. ഈ വര്‍ഷത്തെ ദീപാവലി വരുന്നത് ഒക്ടോബര്‍ 31-നാണ്. എന്നാല്‍ ദീപാവലിക്ക് ശേഷം ശുക്രന്റെ രാശിയില്‍ മാറ്റം വരുന്നു. അത് നിങ്ങളുടെ ജീവിതത്തേയും സ്വാധീനിക്കുന്നു. ദീപാവലിക്ക് ശേഷം സംഭവിക്കുന്ന ഈ രാശിമാറ്റം 12 രാശിക്കാരില്‍ 3 രാശിക്കാരെ വളരെ അനുകൂലഫലങ്ങള്‍ നല്കി അനുഗ്രഹിക്കുന്നു.
ശുക്രന് ധനു രാശിയില്‍ പ്രവേശിക്കാന്‍ പോവുകയാണ്. ഈ സമയം നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. പലപ്പോഴും അത് ജീവിതത്തില്‍ അപ്രതീക്ഷിത ധനനേട്ടവും കരിയറില്‍ ഉയര്‍ച്ചയും ഭാഗ്യവും നല്കുന്നു. കൂടാതെ സമ്പത്തും സ്ഥാനമാനങ്ങളും എല്ലാം തേടി എത്തും. ഏതൊക്കെയാണ് ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.

കന്നി രാശി
ശുക്രന്റെ സംക്രമണം നിങ്ങള്‍ക്ക് പ്രയോജനകരമായി മാറുന്ന പല നേട്ടങ്ങളും ഉണ്ടാവുന്നു. ഇവര്‍ക്ക് ശുക്രന് നാലാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് അത് വഴി നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ ഇവരെ മാറ്റി നിര്‍ത്താന്‍ സാധിക്കുകയില്ല. അത്രയധികം നേട്ടങ്ങള്‍ ഈ സമയം നിങ്ങളെ തേടി എത്തുന്നു. തൊഴില്‍ ഇല്ലാത്തവര്‍ക്ക് തൊഴില്‍ ലഭിക്കുകയും കരിയറില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. നിങ്ങളുടെ അമ്മയോടുള്ള സ്നേഹം വര്‍ദ്ധിക്കുകയും ഏത് കാര്യത്തിനും അവരുടെ പിന്തുണ ഉണ്ടാവുകയും ചെയ്യും. പണത്തിന്റെ കാര്യത്തിലും അമ്മ വഴി നിങ്ങളെ തേടി സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. പൊതുവേ ശുക്രനുദിക്കുന്ന സമയം തന്നെയാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ശുക്രന്റെ രാശിമാറ്റം ഗുണഫലങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. കൂടാതെ വരുമാനത്തിലും വര്‍ദ്ധനവുണ്ടാവുന്നു. അതിന്റെ ഫലമായി സാമ്പത്തിക പരാധീനതകള്‍ക്ക് അവസാനം കുറിക്കാന്‍ സാധിക്കും. വരുമാനം വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ ജീവിതം മാറി മറിയുകയും ചെയ്യുന്നു. കരിയറിന്റെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവാം. മാത്രമല്ല ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വഴി അനുകൂലമായ പല നേട്ടങ്ങളും തേടി എത്താം. നിങ്ങളുടെ നിക്ഷേപങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നവര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവാം. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് അത്ഭുത വിജയം കരസ്ഥമാക്കാന്‍ സാധിക്കും.
മിഥുനം രാശി
ശുക്രന്റെ സംക്രമണം മിഥുനം രാശിക്കാര്‍ക്ക് പ്രയോജനകരമാണെന്ന് അനുഭവത്തിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. ഇവരുടെ ഏഴാം ഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇതിന്റെ ഫലമായി പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത നേട്ടങ്ങളും സന്തോഷവും ഉണ്ടാവുന്നു. പരസ്പരം മനസ്സിലാക്കുന്നതിനും സ്നേഹിച്ച് മുന്നോട്ട് പോവുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തികമായി പുരോഗതി കൈവരിക്കുന്നതിന് സാധിക്കും. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ബിസിനസില്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കുകയും അത് വഴി അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുകയും ചെയ്യുന്നു. സമൂഹത്തില്‍ ബഹുമാനവും സ്ഥാനമാനങ്ങളും തേടി എത്തും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
