Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
നവപഞ്ചമ രാജയോഗം: നിര്‍ഭാഗ്യം ലവലേശമില്ല, വ്യക്തവും ശക്തവുമാണ് ഈ രാശിക്കാരില്‍ തെളിയുന്ന ഭാഗ്യയോഗം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. പലപ്പോഴും അതില്‍ തന്നെ നവപഞ്ചമ രാജയോഗം നിങ്ങളുടെ ജീവിതത്തില്‍ ചൊരിയുന്ന ഭാഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ജ്യോതിഷമനുസരിച്ച് ബുധവും വ്യാഴവും ചേര്‍ന്ന് സൃഷ്ടിക്കുന്ന നവപഞ്ചമ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയും അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതി മികച്ചതാക്കുകയും ചെയ്യുന്നു. കരിയറിലും വ്യക്തിപരമായും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളാണ് ഈ രാജയോഗം നല്‍കുന്നത്.
ജ്യോതിഷ പ്രകാരം ദേവഗുരുവായ വ്യാഴവും ഗ്രഹങ്ങളുടെ രാജകുമാരനും തമ്മിലുള്ള ബുധനും ചേരുന്നതിന്റെ ഫലമായാണ് നവപഞ്ചമ രാജയോഗം രൂപം കൊള്ളുന്നത്. ഇത് വഴി നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ആണ് കൊണ്ട് വരുന്നത്. നിലവില്‍ ബുധന്‍ വൃശ്ചികം രാശിയിലും വ്യാഴം കര്‍ക്കടകം രാശിയിലും സഞ്ചരിക്കുന്നു. ഈ ഭാഗ്യം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ഇത് ധനം, ഭാഗ്യം, തൊഴില്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് ഏതൊക്കെ രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം സാമ്പത്തികമായി മികച്ച സമയമാണ് കൊണ്ട് വരുന്നത്. അത് മാത്രമല്ല തൊഴില്‍പരമായ പുരോഗതിയും നിങ്ങളിലുണ്ടാവുന്നു. സര്‍ഗ്ഗാത്മകമായ പല കാര്യങ്ങളും നിങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നു. പുതിയ ബിസിനസ് നേട്ടങ്ങള്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. പുതിയ വാഹനം വാങ്ങുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത് എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ യോഗം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. വ്യാഴം ലഗ്നത്തിലും ബുധന്‍ അവരുടെ അഞ്ചാം ഭാവത്തിലുമാണ് സ്ഥിതി ചെയ്യുന്ന്. ഇത് സാമ്പത്തികമായി മികച്ച സമയമാണ് നിങ്ങളില്‍ കൊണ്ട് വരുന്നത്. ബന്ധങ്ങളില്‍ ഐക്യവും സന്തോഷവും തേടി എത്തുന്നു. മത്സരപ്പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നവര്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കടം വാങ്ങിയതെല്ലാം തിരിച്ച് കൊടുക്കുന്നതിനും നിങ്ങളുടെ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനും സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കുന്നതിന് യോഗം കാണുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതാണ്, എന്ന് മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ സഫലമാവുകയും അത് വഴി സന്തോഷം നിലനില്ക്കുകയും ചെയ്യുന്നു. കടങ്ങള്‍ വീട്ടുന്നതിനും ലോട്ടറി അടിക്കുന്നതിനുള്ള സാധ്യതയും നിങ്ങളില്‍ തേടി എത്തും. തൊഴില്‍ മേഖലയില്‍ സന്തോഷവും സമാധാനവും തേടി എത്തും. അത് മാത്രമല്ല ജോലിയില്‍ ഉയര്‍ച്ചയും നിങ്ങള്‍ക്ക് തേടി എത്തുന്നു. നഷ്ടപ്പെട്ട പണം തിരികെ കിട്ടുന്നു. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

വൃശ്ചികം രാശി
ഈ രാശിക്കാര്‍ക്ക് നവപഞ്ചമ രാജയോഗം ഗുണാനുഭവങ്ങള്‍ ഇരട്ടിയായി നല്കുന്നു. ബുധന്‍ ലഗ്നത്തിലും വ്യാഴം ഒന്‍പതാം ഭാവത്തിലുമാണ് ഇവരില്‍ സ്ഥിതി ചെയ്യുന്നത്. ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കുന്നു. എല്ലാ വിധ തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. മുടങ്ങിക്കിടക്കുന്ന ജോലി പൂര്‍ത്തിയാക്കുന്നതിന് സാധിക്കും. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും അത് വഴി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുകയും ചെയ്യുന്നു. ജോലിയില്‍ മികച്ച നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. അംഗീകാരവും സ്നേഹവും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വ്യക്തിപരമായും ആത്മീയവുമായ മാറ്റങ്ങളിലേക്കുള്ള തുടക്കമാണ്. അത് മാത്രമല്ല നവപഞ്ചമ രാജയോഗഫലമായി നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു, ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സമാധാനവും സന്തോഷവും തേടി എത്തും. ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വവും തേടി എത്തും.



Click it and Unblock the Notifications