Monthly Horoscope: നാളത്തെ ഉദയം നേട്ടങ്ങളുടെ പെരുമഴയാവും, 31 ദിനങ്ങള്‍ 27 നാളിനും നിയോഗം ഇപ്രകാരം

ഒക്ടോബര്‍ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ഓരോ നക്ഷത്രക്കാര്‍ക്കും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ പല കാര്യങ്ങളും ഉണ്ട്. വരുന്ന 31 ദിനം ജീവിതം എപ്രകാരമെന്നും എന്തൊക്കെയെന്നും അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു. സൂര്യന്‍ ഈ മാസത്തില്‍ കന്നി- തുലാം രാശികളിലായാണ് സഞ്ചരിക്കുന്നത്. കൂടാതെ നവരാത്രിക്കാലത്തിന് തു
ക്കം കുറിക്കുന്ന മാസം കൂടിയാണ് ഒക്ടോബര്‍.

രാഹു മീനത്തിലും ശനി കുംഭത്തില്‍ നിന്ന് ചതയത്തിലേക്കും വ്യാഴം ഇടവം രാശിയിലും കേതുകന്നിയിലും ബുധന്‍ കന്നി രാശിയിലും സഞ്ചരിക്കുന്ന വമ്പന്‍ ഗ്രഹമാറ്റങ്ങള്‍ കാത്തിരിക്കുന്ന ഒരു മാസമാണ് ഒക്ടോബര്‍ മാസം. ഈ മാസത്തില്‍ ഗ്രഹമാറ്റങ്ങള്‍ പോലെ തന്നെ നിരവധി നക്ഷത്ര മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. 27 നാളുകാര്‍ക്കും ഈ മാസം എപ്രകാരമാണ് ഫലങ്ങള്‍ ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം.

Monthly Horoscope

Most read: 48 മണിക്കൂര്‍ശേഷം ഒന്നാം തീയ്യതി ലക്ഷ്മി ദേവി വലത് കാല്‍ വെച്ച് കയറുന്നത് ഈ രാശിക്കാര്‍ക്കൊപ്പം

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂല സമയമാണ.് കാര്യവിജയവും ഉദ്ദിഷ്ടകാര്യ സിദ്ധിയും ഇവര്‍ക്കുണ്ടാവുന്നു. കൂടാതെ അവര്‍ ചെയ്യുന്ന കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുകയും ചെയ്യുന്നുണ്ട്. ആത്മാര്‍ത്ഥമായി എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കൂടാതെ സംതൃപ്തിയോടെ ജീവിതത്തില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന ഒരു മാസം കൂടിയാണ് ഇവര്‍ക്ക് ഒക്ടോബര്‍ മാസം, സഹോദരങ്ങളുടെ കാര്യത്തിലുണ്ടായിരുന്ന ആധി മാറുകയും നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു.

ഇടവക്കൂറ് (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നില്ല. എന്ന് മാത്രമല്ല ഇവര്‍ക്ക് ചിന്തിച്ച് പ്രവര്‍ത്തിക്കുന്നതിനും കാര്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിനും സാധിക്കുന്നു. ശുക്രന്റെ സ്ഥാനം മികച്ചതായതിനാല്‍ സാമ്പത്തിക നേട്ടങ്ങളും കുടുംബ ഭദ്രതയും ഉണ്ടാവുന്നു. ഊഹക്കച്ചവടത്തില്‍ നിന്ന് നേട്ടങ്ങള്‍ ലഭിക്കാം. കൃഷിയില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നത് വഴി പലതും കൈപ്പിടിയാലാക്കാനും സാധിക്കുന്നു.

മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചിന്തിക്കുന്നതിനും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനും സാധിക്കുന്ന ഒരു മാസമാണ്. ഒരിക്കലും രണ്ടാമതൊരു ചിന്തയുടെ ആവശ്യം ഒരു കാര്യത്തിലും വരുന്നില്ല. എഴുത്തുകാര്‍ക്ക് അവരുടെ ജീവിതം സന്തോഷകരമായി വിജയകരമായി മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. വസ്തുവകകളില്‍ നിന്ന് വരുമാനം ലഭിക്കുന്നു. സമയബന്ധിതമായി ഏത് കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

കര്‍ക്കടകക്കൂറ് (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
കര്‍ക്കടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഗുണദോഷസമ്മിശ്രമായിരിക്കും വരുന്ന മാസം. പലപ്പോഴും കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ഇഷ്ടപ്പെട്ട വസ്തുക്കള്‍ വാങ്ങുന്നതിനും അതിന് വേണ്ടി എത്രയൊക്കെ പണം ചിലവാക്കുന്നതിനും ഇവര്‍ക്ക് മടിയില്ല. പലപ്പോഴും ജോലിയുടെ കാര്യത്തില്‍ സഹപ്രവര്‍ത്തകരുടെ സഹകരണം കൂടെയുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്നു. ആരോഗ്യത്തിനും മികച്ച മാറ്റങ്ങളുണ്ടാവും. സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിനും സാധിക്കുന്നു.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സംഭവങ്ങള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക പ്രതിസന്ധി അതി രൂക്ഷമായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും അല്‍പം പ്രയാസം നേരിടേണ്ടി വരുന്നു. എങ്കിലും മാസം പകുതിയാവുമ്പോഴേ്ക്ക കാര്യങ്ങള്‍ മാറി മറിയുന്നു. ഇഷ്ടപ്പെട്ട വസ്തുക്കള്‍ സ്വന്തമാക്കാന്‍ സാധിക്കും. കര്‍മ്മരംഗത്തെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറും. പൊതുവേ അവസാനത്തോടെ ഗുണഫലങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും.

കന്നിക്കൂറ് (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് എന്ത് ചെയ്യുമ്പോഴും പുനരാലോചന വളരെ നല്ലതാണ്. ശത്രുക്കളുടെ കാര്യത്തില്‍ ചെറിയ മനപ്രയാസം നിങ്ങള്‍ നേരിടുന്നു. പലപ്പോഴും തര്‍ക്കങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട അവസ്ഥയുണ്ടാവുന്നു. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വിജയം കരസ്ഥമാക്കും. എല്ലാ ഉദ്യോഗസ്ഥരിലും നിങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നത് വഴി ആശ്വാസം തോന്നും. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ക്ക് വേണ്ടി അത്യധികം കഷ്ടപ്പെടേണ്ടതായി വരുന്നു. ജീവിതം തന്നെ അനുകൂലാവസ്ഥയിലേക്ക് എത്തും.

തുലാക്കൂറ് (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്ന ഒരു മാസമായിരിക്കും ഒക്ടോബര്‍ മാസം. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിനും വിജയത്തിലെത്തുന്നതിനും സാധിക്കുന്നു. വസ്തുക്കള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും അനുകൂല സമയമാണ്. സാമ്പത്തികമായി നിലനില്‍ മികച്ച നേട്ടങ്ങള്‍ തേടി വരുന്നു. പൊതുവേ ഒക്ടോബര്‍ മാസം അല്‍പം പ്രയാസതകരമാവുമെങ്കിലും ഗുണഫലങ്ങള്‍ വര്‍ദ്ധിച്ച് നില്‍ക്കുന്ന ഒരു സമയം തന്നെയാണ്.

വൃശ്ചികക്കൂറ് (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ബന്ധുക്കള്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനുള്ള ഒരു സാധ്യതയുണ്ട്. മുടങ്ങിപ്പോയ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് അനുകൂല സമയമാണ്. വസ്തുവ്യാപാരത്തിനുള്ള സാധ്യത കാണുന്നു. വിവാഹത്തിന് അനുകൂല സമയമാണ്. വായ്പകള്‍ തിരിച്ചടക്കുന്നതില്‍ അല്‍പം പ്രയാസപ്പെടുന്നു. മക്കളുടെ കാര്യത്തില്‍ പല വിധത്തിലുള്ള ആശങ്കകള്‍ നിലനില്‍ക്കുന്ന ഒരു മാസം കൂടിയാണ്.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്ന ഒരു മാസമാണ് എന്നതില്‍ സംശയം വേണ്ട. വസ്തുവ്യാപാരം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. പെണ്‍മക്കളുടെ കാര്യത്തില്‍ ചെറിയ ആശങ്കകള്‍ ഉണ്ടാവുന്നു. വായ്പകള്‍ തിരിച്ചടക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാ തരത്തിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പക്ഷേ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും.

മകരക്കൂറ് (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് സാധ്യകയുണ്ട്. എങ്കിലും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിനും ഉള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. പലപ്പോഴും സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. എന്നാല്‍ ഈ മാസം ഇത്തരം സാഹസികത പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് കഴിയണം. ആശുപത്രി വാസത്തിനുള്ള ഒരു സാധ്യത കാണുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ഓരോ കാര്യത്തിലും വേണം.

കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. പല കാര്യങ്ങളിലും നിയന്ത്രണം കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. കര്‍മ്മരംഗത്ത് പൊതുവേ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ഓരോ മാറ്റവും പോസിറ്റീവ് നേട്ടങ്ങളിലൂടെ നിങ്ങളെ എത്തിക്കുന്ന സമയമാണ്. ജന്മനക്ഷത്രത്തില്‍ ചൊവ്വയുടെ സഞ്ചാരമുള്ളതിനാല്‍ പെട്ടെന്ന് ദേഷ്യം വരുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ശ്രദ്ധിച്ച് വേണം എപ്പോഴും മുന്നോട്ട് പോവാന്‍.

മീനക്കൂറ് (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ശമ്പള വര്‍ദ്ധനവ് പല കാര്യങ്ങളിലും സംഭവിക്കുന്നു. തൊഴില്‍ രംഗത്തെ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നത് പലപ്പോഴും പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ വെല്ലുവിളി ഉയര്‍ത്താം. പലപ്പോഴും എല്ലാ കാര്യത്തിലും പോസിറ്റീവിറ്റി നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. എങ്കിലും അനാവശ്യമായി ഒരു കാര്യത്തിനും വാശിപിടിക്കുകയോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. അത് നിങ്ങള്‍ക്ക് തന്നെ തലവേദനയായി മാറും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.

X
Desktop Bottom Promotion