Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാൻ വഴിയിതാ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ചിലര്‍ക്ക് പണച്ചെലവ് കൂടും -
2026 ഏപ്രിൽ 2: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും -
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍
ജൂലൈ 2024: വരുന്ന 27 നാളിനും സമ്പൂര്‍ണ നക്ഷത്രഫലം ഒറ്റനോട്ടത്തില്‍
ജൂലൈ മാസത്തിന് തുടക്കം കുറിക്കുമ്പോള്‍ ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്ന അനുകൂലമായ മാറ്റങ്ങള്‍ അല്ലാതെ പ്രതികൂലമായ പല മാറ്റങ്ങളും ഓരോ നക്ഷത്രക്കാരിലും സംഭവിക്കുന്നുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ അത് അനുകൂലമാണോ പ്രതികൂലമാണോ എന്നതിനേക്കാള്‍ ഓരോ നക്ഷത്രക്കാരേയും ഇത് എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം
മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസത്തില്‍ ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ചൊവ്വയാണ് മേടക്കൂറിന്റെ അധിപന് എന്നത് കൊണ്ട് തന്നെ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം. വ്യാഴത്തോട് ചേര്‍ന്ന് നില്ക്കുന്നതിനാല് ശുഭഫലങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അമിത ദേഷ്യം കുറക്കുന്നതിന് ശ്രദ്ധിക്കണം.

ഇടവക്കൂറ് (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)
ഇടവക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജൂലൈ മാസത്തില്‍ ശുക്രന് അനുഗ്രഹഭാവത്തിലാണ്. ജോലി സംബന്ധവും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി യാത്രകള്‍ കൂടുതല്‍ നടത്തേണ്ടതായി വരുന്നു. കണ്ടകശനി നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കര്‍മ്മരംഗത്ത് ചെറിയ തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നു. വ്യാഴം പന്ത്രണ്ടാം ഭാവത്തില്‍ ആയതിനാല്‍ സാമ്പത്തിക പ്രതിസന്ധികളും നിങ്ങളെ ബാധിക്കുന്നു.
മിഥുനക്കൂറ് (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)
മിഥുനക്കൂറിലെ മൂന്ന് നക്ഷത്രക്കാര്‍ക്ക് ബുധനാണ് അനുഗ്രഹം ചൊരിയുന്നത്. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ മികച്ച ഫലങ്ങള്‍ നല്കുന്നതായിരിക്കണം. വിദ്യാഭ്യാസ കാര്യങ്ങളില്‍ അനുകൂലമായ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും മികച്ച മാറ്റങ്ങളുണ്ടാവും. കൂടാതെ സാമ്പത്തികം പൊതുവേ അനുകൂലമായിരിക്കും.
കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ രാശ്യാധിപന്‍ ചന്ദ്രനാണ്. ഇവര്‍ക്ക് ഏത് കാര്യത്തിലും പെട്ടെന്ന് തീരുമാനം എടുക്കേണ്ട അവസ്ഥ വരുന്നു. അഷ്ടമത്തില്‍ ശനി നില്ക്കുന്നതിനാല് ചെയ്യുന്ന കാര്യങ്ങളില്‍ തടസ്സം വരാം. അപകടം പിടിച്ച ജോലികള്‍ ഏറ്റെടുക്കാതിരിക്കുക. അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. ജോലി ചെയ്യുന്നതില്‍ അല്പം ശ്രദ്ധിക്കണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)
ചിങ്ങക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് സൂര്യന് ആണ് ഇവരെ ഭരിക്കുന്നത്. അത് മാത്രമല്ല ശനിയുടെ സ്ഥാനം അനുസരിച്ച് കണ്ടക ശനിയാണ് ഇവരെ ബാധിക്കുന്നത്. പക്ഷേ ശനി നിമിത്തം വലിയ പ്രശ്നങ്ങളുണ്ടാവുന്നില്ല. വ്യാഴത്തിന്റെ സ്ഥാനം ഒന്‍പതാം ഭാവത്തില്‍ ആയതിനാല്‍ അനുകൂല ഫലങ്ങളും ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു.
കന്നിക്കൂറ് (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ രാശ്യാധിപന്‍ ബുധന്‍ ആയതിനാല്‍ ഇവര്‍ക്ക് അനുകൂല ഫലങ്ങളാണ് വര്‍ദ്ധിക്കുന്നത്. ഏത് കാര്യങ്ങളും ഏറ്റെടുക്കുന്നതിനും പൂര്‍ത്തിയാക്കുന്നതിനും സാധിക്കുന്നു. അനുകൂല സമയമാണ് പൊതുവേ ഇവര്‍ക്ക്. വ്യാഴം എട്ടാം ഭാവത്തില്‍ നില്ക്കുന്നതിനാല് വിദ്യാഭ്യാസ കാര്യങ്ങളില്‍ തടസ്സങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തികം ശക്തമായിരിക്കും.
തുലാക്കൂറ് (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാല്‍ഭാഗം)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ രാശ്യാധിപന്‍ വ്യാഴാമാണ്. ഈ സമയം നിങ്ങളുടെ ഗുണഫലങ്ങള്‍ അധികരിച്ച് നില്ക്കുന്ന സമയമാണ്. എല്ലാ തടസ്സങ്ങളേയും മാറ്റി മുന്നോട്ട് പോവുന്നതിന് സാധിക്കുന്ന സമയം കൂടിയാണ്. അനുകൂലമായ പല കാര്യങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. വിവാഹത്തിന് അനുകൂലമായ സമയമായതിനാല്‍ നേട്ടങ്ങളുണ്ടാവുന്നു. വിദേശത്ത് പഠനാവശ്യത്തിനായി പോവുന്നതിനുള്ള സാധ്യതയുണ്ട്.
വൃശ്ചികക്കൂറ് (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ചൊവ്വയാണ് രാശ്യാധിപനായി വരുന്നത്. ഇവര്‍ക്ക് എല്ലാ തീരുമാനങ്ങളും അനുകൂലമായി വരുന്ന മാസമാണ്. ഏത് കാര്യവും ഇവര്‍ ധൈര്യത്തോടെ നേരിടുന്നു. കേതുവിന്റെ സ്ഥാനം 12-ാം ഭാവത്തില്‍ നില്ക്കുന്നതിനാല് കാര്യങ്ങള്‍ക്ക് തടസ്സം നേരിടാം. എങ്കിലും ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ അനുകൂലമായ സമയമാണ്. എല്ലാ തരത്തിലുള്ള ഉത്തരവാദിത്വങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് വ്യാഴമാണ്. ഇവര്‍ക്ക് പലപ്പോഴും ദൈവിക കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലായിരിക്കും. കലാ-കായിക രംഗത്ത് അംഗീകാരങ്ങള്‍ നിങ്ങളെ തേടി വരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ വിജയങ്ങള്‍ കരസ്ഥമാക്കുന്നതിന് സാധിക്കുന്നതോടൊപ്പം തന്നെ മികച്ച നേട്ടങ്ങളും ഉണ്ടാവുന്നു. സന്താനസൗഭാഗ്യത്തിനുള്ള സാധ്യത കാണുന്നു. സാമ്പത്തികം അനുകൂലമായിരിക്കും.
മകരക്കൂറ് (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ രാശ്യാധിപന്‍ എന്ന് പറയുന്നത് ശനിയാണ്. ശനിയുടെ രണ്ടാം ഭാവമായതിനാല്‍ ചെറിയ രീതിയില്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുന്നു. എങ്കിലും അതിന് പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കുന്നു. കുടുബംത്തില്‍ അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കും. അമ്മയുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം.
കുംഭക്കൂറ് (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാരുടെ രാശ്യാധിപന്‍ ശനിയാണ്. കംഭം ശനിയടെ രാശിയായതിനാല്‍ പല കാര്യങ്ങളിലും തടസ്സങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും ചെറിയ രീതിയില്‍ അനുകൂലമായ മാറ്റങ്ങളും ഉണ്ടാവുന്നു. കുടുംബത്തില്‍ തന്നെ അസ്വസ്ഥതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും ദാമ്പത്യ ജീവിതത്തില്‍ വര്‍ദ്ധിക്കുകയും സമാധാനക്കേടുണ്ടാവുകയും ചെയ്യാം.
മീനക്കൂറ് (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവരുടെ രാശ്യാധിപന്‍ വ്യാഴം ആണ്. ഇവര്‍ക്ക് ഈ മാസം ഗുണദോഷ സമ്മിശ്രമായ ഫലമാണ് ഉണ്ടാവുന്നത്. പലപ്പോഴും സാമ്പത്തിക നേട്ടം പോലെ തന്നെ നഷ്ടവും സംഭവിക്കാം. ഏഴരശനി ആയത് കൊണ്ട് ചെറിയ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. എങ്കിലും ചൊവ്വ അനുകൂല ഭാവത്തില്‍ നില്ക്കുന്നതിനാല് ഭാഗ്യവും നിങ്ങള്‍ക്കൊപ്പം ഉണ്ടായേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications


