Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ശുക്രന് ധനു രാശിയിലേയ്ക്ക്; അറിയാം 12 രാശിഫലങ്ങള്‍
സന്തോഷം, ആഢംബരം, സമ്പത്ത്, സൗന്ദര്യം, ബന്ധങ്ങള്‍ എന്നിവയുെട ദേവനായി അറിയപ്പെടുന്നത് ശുക്രനാണ്. നവംബര്‍ 7-ാം തീയ്യതിയോടെ ശുക്രന് ധനു രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ശുക്രന്റെ ഈ രാശിമാറ്റം ചില രാശിക്കാര്‍ക്ക് ഗുണം ചെയ്യും. എന്നാല്‍ ചിലര്‍ക്ക് ദോഷകരവുമാണ്. സമ്പൂര്‍ണ്ണ രാശിഫലം നോക്കാം.

മേടം
ജോലി സ്ഥലത്തും അതുപോലെ. ബിസിനസ്സിലും വമ്പന്‍ നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. വീട്ടില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതായിരിക്കും. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടാകും. പ്രണയിക്കുന്നവര്‍ക്ക് നല്ല അനുകൂല സമയമാണ് വാരാനിരിക്കുന്നത്. ലോഹ വ്യാപാരം ചെയ്യുന്നവര്‍ക്ക് മെച്ചം ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥികള്‍ കുറച്ച് ശ്രദ്ധിക്കുക. തീ, വെള്ളം എന്നിവയില്‍ നിന്നും അകലം പാലിക്കാന്‍ ശ്രദ്ധിക്കാം.
ഇടവം
വിവാഹ ജീവിതത്തില്‍ സന്തോഷകരമായ നിമിഷങ്ങള്‍ ഉണ്ടായിരിക്കും. സ്വത്തിന്റെ പേരില്‍ ബന്ധുക്കളുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടേക്കാം. വിദേശകത്തേയ്ക്ക് നോക്കുന്നവര്‍ക്ക് നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല സമയമാണ്. നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ ശമ്പള വര്‍ദ്ധനവിനായി കുറച്ച് കഷ്ടപ്പെട്ടേക്കാം.
മിഥുനം
സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കും. അമിതമായി പണം ചിലവഴിക്കും. കടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. വിവാഹ കാര്യങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. സ്ഥല കച്ചവടം ലാഭകരമായി നടക്കുന്നതാണ്. ജോലിയില്‍ കൂടുതല്‍ ശ്രദ്ധ നല്കാന് സാധിക്കും.
കര്‍ക്കിടകം
പുതിയ വാഹനം വാങ്ങാന്‍ യോഗം കാണുന്നുണ്ട്. പുതിയ ആഢംബര വസ്ത്രങ്ങള്‍ വാങ്ങിക്കുന്നതാണ്. പണം പുതിയ മേഖലയില്‍ നിക്ഷേപിക്കും. സ്വര്‍ണ്ണം വാങ്ങും. വിദേശത്തേയ്ക്ക് പോകാന്‍ നോക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ നല്ല അവസരങ്ങളാണ് വരാനിരിക്കുന്നത്.
ചിങ്ങം
കുടുംബ കലഹങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. എല്ലാവരേയും വിശ്വസിക്കുന്നത് ഒഴിവാക്കുക. സാമ്പത്തികപരമായ കാര്യങ്ങള്‍ സ്വയം കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സാധ്യത. ഉന്നത പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിക്കാന്‍ സാധിക്കും.
കന്നി
സുഹൃത്തുക്കള്‍ക്ക് പരമാവധി കടം നല്കാതിരിക്കാന് ശ്രദ്ധിക്കുക. ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. ബിസിനസ്സില്‍ വളര്‍ച്ച ഉണ്ടായിരിക്കുന്നതാണ്. വിദേശത്തേയ്ക്ക് പോകാന്‍ ഭാഗ്യം ഉണ്ടാകും. നല്ല ജോലി ലഭിക്കും. സ്വത്ത് വീതം വെച്ച് ലഭിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. യാത്രകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
തുലാം
സന്തോഷകരവും സങ്കടകരവുമായ പലവിധ കാര്യങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതായിരിക്കും. കടബാധ്യത ഒരു പ്രശ്നമായേക്കാം. പണം ലഭിച്ചാലും ചെലവിന് തികയാത്ത അവസ്ഥ വരാം. ശമ്പള കുടിശ്ശിക ലഭിക്കാന്‍ കാലതാമസം ഉണ്ടായേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് കുറച്ച് തടസ്സങ്ങള്‍ നേരിടാം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. പുതിയ വാഹനം വാങ്ങാന്‍ യോഗം ഉണ്ട്. മക്കളില്‍ നിന്നും നല്ല അനുഭവങ്ങള്‍ വന്ന് ചേരും. ദമ്പതികള്‍ക്കിടയില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല ദിനങ്ങളാണ് വരുന്നത്.
ധനു
ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് നല്ല അനുകൂല ദിനങ്ങളാണ് വരുന്നത്. ആഗ്രഹിച്ചതെന്തും കൈക്കുമ്പിളിലാക്കാന്‍ സാധിക്കും. യാത്രകള്‍ ചെയ്യും. വിദേശ രാജ്യങ്ങളില്‍ പോകാനുള്ള യോഗം കാണുന്നുണ്ട്. വീടു പണിയും.
മകരം
പുതിയ പ്രോജക്ടുകള്‍ ഏറ്റെടുത്ത് നടത്തും. കോണ്‍ട്രാക്ട് വര്‍ക്ക് ചെയ്യുന്നവര്‍ക്ക് നിരവധി വര്‍ക്ക് ലഭിക്കും. ജോലിയില്‍ ഉയര്‍ച്ച ഉണ്ടായിരിക്കും. സാമ്പത്തികനില മെച്ചപ്പെടും. വാഹനം വാങ്ങാന്‍ യോഗം.
കുംഭം
ജീവിതത്തില്‍ നല്ല സന്തോഷം ഉണ്ടായിരിക്കും. മാനസ്സമാധാനം കൈവരിക്കും. ആരോഗ്യനില മെച്ചപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് അുകൂല സമയമാണ്. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക. അനാവശ്യ കാര്യങ്ങള്‍ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക.
മീനം
സന്തോഷകരമായ ദാമ്പത്യം ഉണ്ടായിരിക്കുന്നതാണ്. പല മേഖലയില്‍ നിന്നും പണം വന്നു ചേരും. സാമ്പത്തിക നേട്ടം സ്വന്തമാക്കും. സന്തോഷം ഉണ്ടായിരിക്കും. വിവാഹം നടക്കും. വിദ്യാര്‍ത്ഥികള്‍ കുറച്ച് ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
