Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
മിഥുന രാശിയില്‍ ബുധന്റെ ഉദയം; 5 രാശിക്കാരെ കാത്തിരിക്കുന്നത് നല്ലകാലം
Mercury Rise In Gemini: ജ്യോതിഷത്തില്‍, ബുധനെ ഒരു ശുഭഗ്രഹമായി കണക്കാക്കുന്നു. ജൂണ്‍ 26ന് മിഥുന രാശിയില്‍ ബുധന്‍ ഉദിക്കും. സ്വന്തം രാശിയില്‍ ബുധന്റെ ഉദയം പ്രത്യേകിച്ചും ഫലദായകമായിരിക്കും. ബുധന്റെ ഉദയത്തോടെ ഭദ്രരാജയോഗം രൂപപ്പെടും. ഭദ്ര രാജയോഗം മൂലം അഞ്ച് രാശിക്കാര്‍ക്ക് നല്ല നാളുകള്‍ തുടങ്ങാന്‍ പോകുന്നു. ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജീവിതത്തില്‍ പല നല്ല ഫലങ്ങളും കൈവരും. ബുധന്റെ ഉദയത്തോടെ തലവര മാറുന്ന 5 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ബുധന്‍ ഒന്നും നാലും ഭാവങ്ങളുടെ അധിപനാണ്. മിഥുനം രാശിക്കാരുടെ ആദ്യ ഭാവത്തില്‍ ബുധന്‍ ഉദിക്കാന്‍ പോകുന്നു. ഈ സമയത്ത് നിങ്ങള്‍ക്ക് വളരെയേറെ സുഖസൗകര്യങ്ങള്‍ തോന്നും. ജനപ്രീതിയില്‍ വര്‍ദ്ധനവ് കാണും. നിങ്ങള്‍ തികച്ചും സംതൃപ്തനായി കാണപ്പെടും. ജോലി ചെയ്യുന്നവര്‍ക്ക് പണവും സ്വത്തും സമ്പാദിക്കുന്നതിന് ധാരാളം നല്ല അവസരങ്ങള്‍ വരാന്‍ പോകുന്നു. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കും. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും ഈ കാലയളവ് നിങ്ങള്‍ക്ക് പ്രത്യേകിച്ചും ഫലപ്രദമായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പതിനൊന്നാം ഭാവത്തില്‍ ബുധന്‍ ഉദിക്കാന്‍ പോകുന്നു. ബുധനെ രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപനായി കണക്കാക്കുന്നു. ഈ കാലയളവില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ദ്രുതഗതിയിലുള്ള വര്‍ദ്ധനവ് അനുഭവപ്പെടും. മുമ്പത്തേക്കാള്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നത് നിങ്ങള്‍ കാണും. എല്ലാ ജോലികളും വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാകും. സ്വത്തുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ഒരു വലിയ ഇടപാടിന് അന്തിമരൂപം നല്‍കാനും കഴിയും.
കന്നി
കന്നി രാശിക്കാര്‍ക്ക് ബുധന്‍ ഒന്നാം ഭാവത്തിന്റെയും പത്താം ഭാവത്തിന്റെയും അധിപനാണ്. നിങ്ങളുടെ പത്താം ഭാവത്തില്‍ ബുധന്‍ ഉദിക്കാന്‍ പോകുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ വിജയവും നിങ്ങളുടെ കരിയറിലെ പുരോഗതിയും ലഭിക്കാനുള്ള ശക്തമായ അവസരങ്ങളുണ്ട്. നിങ്ങളുടെ സാമൂഹ്യ ബന്ധങ്ങള്‍ വര്‍ദ്ധിക്കും. നിങ്ങള്‍ക്ക് ചില വലിയ നേട്ടങ്ങളും ലഭിച്ചേക്കാം. ഈ സമയത്ത് നിങ്ങള്‍ക്ക് ചില പുതിയ ജോലികള്‍ ലഭിച്ചേക്കാം. കരിയറില്‍ നിങ്ങള്‍ക്കായി പുതിയ വാതിലുകള്‍ തുറക്കും. നിങ്ങളുടെ നിലവിലെ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും.
തുലാം
തുലാം രാശിക്കാരുടെ ഒമ്പതാം ഭാവത്തില്‍ ബുധന്‍ ഉദിക്കാന്‍ പോകുന്നു. ഇക്കാലയളവില്‍ തൊഴില്‍ സംബന്ധമായി ദീര്‍ഘദൂര യാത്രകള്‍ നടത്തേണ്ടി വരും. ഈ യാത്രകള്‍ നിങ്ങള്‍ക്ക് നല്ല നേട്ടം കൊണ്ടുവരും. ഈ സമയത്ത്, പണം സമ്പാദിക്കാനുള്ള പുതിയ മാര്‍ഗങ്ങളും വാതിലുകളും നിങ്ങള്‍ക്കായി തുറന്നുവരും. ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ ജോലി ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ ഭാഗ്യവാനായിരിക്കും. നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ബുധന്‍ അഞ്ചാം ഭാവത്തില്‍ ഉദിക്കാന്‍ പോകുന്നു. ബുധന്റെ ഉദയം വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം നല്‍കും. ഈ കാലയളവില്‍ നിങ്ങളുടെ ബുദ്ധിശക്തിയും കഴിവും വര്‍ദ്ധിക്കും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് നിരവധി വലിയ നേട്ടങ്ങളും ലഭിച്ചേക്കാം. നിങ്ങളുടെ ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് വിജയകരമായി പ്രവര്‍ത്തിക്കാന്‍ കഴിയും. മാതാപിതാക്കള്‍ക്ക് അവരുടെ സന്താനങ്ങളെക്കുറിച്ച് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
ജ്യോതിഷത്തിലെ ഭദ്ര രാജയോഗം
ജാതകത്തിലെ ഒരു തരം പഞ്ച മഹാപുരുഷ രാജ യോഗമാണ് ഭദ്ര രാജയോഗം. ഒരു ജാതകത്തില്‍, ബുധന്‍ കേന്ദ്രത്തിലോ കോണിലോ (ഒന്നാം, നാലാം, ഏഴാം, പത്താം ഭാവം), സ്വന്തം രാശിയായ മിഥുനം, കന്നി എന്നീ രാശികളിലോ കന്നി രാശിയിലോ സ്ഥിതി ചെയ്യുന്നുവെങ്കില്‍ ഭദ്രയോഗം രൂപപ്പെടുന്നു. ഒരു ജാതകത്തില്‍ ഭദ്രരാജയോഗം രൂപപ്പെടുമ്പോള്‍, ആ വ്യക്തി ബുദ്ധിശക്തിയും വൈദഗ്ധ്യവും ഉള്ളവനായിരിക്കും. വളരെ ചെറുപ്പത്തില്‍ത്തന്നെ ഒരു തൊഴിലില്‍ പ്രശസ്തനാകും. അവര്‍ വളരെ വിശാല ചിന്താഗതിയുള്ളവരും ആഡംബര ജീവിതം നയിക്കുന്നവരുമാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
